വരണ്ട ചുമ, നിര്‍ത്താതെയുള്ള ചുമ ഇതില്‍ ഇടയ്ക്ക് കടും മഞ്ഞ നിറത്തിലും ചെറുതായി രക്തം കലര്‍ന്ന നിലയിലും കഫം എന്നിവ കാണുന്നതും തീവ്രമായ ന്യുമോണിയയുടെ ലക്ഷണങ്ങളാണ്.

ന്യുമോണിയയെ കുറിച്ച് അറിയാത്തവര്‍ കാണില്ല. അടിസ്ഥാനപരമായി ശഅവാസകോശത്തെ ബാധിക്കുന്ന രോഗമാണ് ന്യുമോണിയ. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന് വരെ ഭീഷണിയാകുമെന്നതിനാല്‍ തന്നെ ന്യുമോണിയ തുടക്കം മുതലേ ജാഗ്രതയോടെ കൈകാര്യം ചെയ്ത് വരേണ്ടതുണ്ട്. 

ന്യുമോണിയയുടെ ഒരു പ്രശ്നം പ്രാരംഭഘട്ടത്തില്‍ അങ്ങനെ ലക്ഷണങ്ങള്‍ കാണണമെന്നില്ല എന്നതാണ്. അതുപോലെ തന്നെ സാധാരണഗതിയിലുണ്ടാകുന്ന ജലദോഷം പോലെയൊക്കെ ന്യുമോണിയയെ പെട്ടെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഇതും വലിയൊരു പ്രശ്നമാണ്. 

എന്നാല്‍ ആദ്യത്തെ ജലദോഷം - ചുമ എന്നീ ലക്ഷണങ്ങള്‍ കടന്നുകഴിഞ്ഞാല്‍ രോഗം മൂര്‍ച്ഛിച്ചുതുടങ്ങും. അപ്പോള്‍ ലക്ഷണങ്ങളിലും അതിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ കണ്ടുതുടങ്ങാം. അതുവരെയും സാധാരണ ജലദോഷമോ ചുമയോ ആണെന്ന് കരുതി ഇരുന്നവരെ സംബന്ധിച്ചിടത്തോളം ലക്ഷണങ്ങളില്‍ വരുന്ന ഈ മാറ്റങ്ങള്‍ നിര്‍ബന്ധമായും തിരിച്ചറിയാനും സമയബന്ധിതമായി ചികിത്സ തേടാനും സാധിക്കണം. 

ന്യുമോണിയ തീവ്രമായ രീതിയില്‍ ബാധിച്ചവരാണ് ഇതില്‍ പേടിക്കാനുള്ളത്. രണ്ടോ മൂന്നോ ദിവസത്തെ ചുമയ്ക്കും ജലദോഷത്തിനും ഇടവിട്ട പനിക്കുമെല്ലാം ശേഷം പനി കൂടി വരികയാണെങ്കില്‍ ശ്രദ്ധിക്കണം. 100 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ശരീര താപനില ഉയരുകയാണെങ്കില്‍ ഉടനടി ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിക്കുക. ഇത് ന്യൂമോണിയ ആകാനുള്ള സാധ്യതയേറെയാണെന്ന് ഉറപ്പിക്കാം. േ

വരണ്ട ചുമ, നിര്‍ത്താതെയുള്ള ചുമ ഇതില്‍ ഇടയ്ക്ക് കടും മഞ്ഞ നിറത്തിലും ചെറുതായി രക്തം കലര്‍ന്ന നിലയിലും കഫം എന്നിവ കാണുന്നതും തീവ്രമായ ന്യുമോണിയയുടെ ലക്ഷണങ്ങളാണ്.

ഈ ഘട്ടത്തിലും ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ അടുത്തതായി ശ്വാസതടസമാണ് രോഗി നേരിടാൻ പോവുക. ശ്വാസകോശം നല്ലരീതിയില്‍ ബാധിക്കുന്നു എന്നതിന്‍റെ സൂചനയാണിത്. 

ഈ ലക്ഷണങ്ങള്‍ക്കൊപ്പം നെഞ്ചുവേദന കൂടി കാണുന്നുവെങ്കില്‍ അത് കൂടുതല്‍ സങ്കീര്‍ണതയാണ് സൂചിപ്പിക്കുന്നത്. ചുണ്ടുകളും നഖങ്ങളും നീല നിറം കയറുന്നൊരു അവസ്ഥയുണ്ട്. 'സയനോസിസ്' എന്നാണീ അവസ്ഥയെ വിളിക്കുന്നത്. ഇത് ന്യുമോണിയയുടെ ഏറ്റവും അപകടകരമായൊരു ലക്ഷണമായാണ് കണക്കാക്കുന്നത്. ശരീരത്തില്‍ ആവശ്യത്തിന് ഓക്സിജനെത്തുന്നില്ലെന്നതിന്‍റെ സൂചനയാണിത്. ഈ ഘട്ടവും കടന്നാല്‍ പിന്നെ ദേഹം മുഴുവനും ഈ നീലനിറം പടരുന്ന നിലയിലേക്ക് നീങ്ങാം. ഇങ്ങനെയൊരു അവസ്ഥയില്‍ രോഗിയുടെ ജീവൻ അപകടത്തിലാണെന്നാണ് അനുമാനിക്കേണ്ടത്. 

ചിലരില്‍ ന്യുമോണിയയുടെ ഭാഗമായി മാനസികമായ പ്രശ്നങ്ങളും കാണാറുണ്ട്. പ്രത്യേകിച്ച് പ്രായമായവരില്‍. ഇത് തലച്ചോറിലേക്കുള്ള ഓക്സിജൻ സ്പൈല കുറയുന്നതിന്‍റെ ഭാഗമായാണ് സംഭവിക്കുന്നത്. കാര്യങ്ങളില്‍ അവ്യക്തത, ശ്രദ്ധയില്ലായ്മ, മറവി എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം ഇങ്ങനെ കാണാവുന്നതാണ്. 

കുട്ടികളിലാണെങ്കില്‍ ഛര്‍ദ്ദിയോ ഓക്കാനമോ എല്ലാം ന്യമോണിയ ലക്ഷണങ്ങളായി വരാറുണ്ട്. ഇക്കാര്യവും ശ്രദ്ധിക്കാം. കഴിയുന്നതും ചുമയും പനിയുമെല്ലാം കാണുന്നപക്ഷം തന്നെ ആശുപത്രിയിലെത്തി പരിശോധന നടത്തുന്നതാണ് ഉചിതം. ന്യുമോണിയ തീവ്രമാകുന്നത് എപ്പോഴും രോഗിയുടെ ജീവന് ഭീഷണി തന്നെയാണ്. 

Also Read:- എപ്പോഴും കാല്‍ വേദനയാണോ? കാരണങ്ങള്‍ ഇവയാകാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo