Asianet News MalayalamAsianet News Malayalam

കൂടുതൽ സ്ക്രീൻ സമയം ചെലവിടുന്നത് വിഷാദരോ​ഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കാമെന്ന് പഠനം

ഉറക്കം, ഭക്ഷണക്രമം, വ്യായാമം എന്നിവ വിഷാദത്തെ ശക്തമായി സ്വാധീനിക്കുന്നുവെന്ന് കണ്ടെത്തിയതായി വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നു.

Lack of sleep and high screen time can increase your risk of depression
Author
Australia, First Published Nov 15, 2020, 8:45 AM IST

ഉറക്കക്കുറവും കൂടുതൽ സ്ക്രീൻ സമയം ചെലവിടുന്നതും വിഷാദരോ​ഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കാമെന്ന് പഠനം. ഉറക്കം, ഭക്ഷണക്രമം, വ്യായാമം എന്നിവ വിഷാദത്തെ ശക്തമായി സ്വാധീനിക്കുന്നുവെന്ന് കണ്ടെത്തിയതായി വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നു.

85,000 ത്തോളം ആളുകളിൽ പഠനം നടത്തുകയായിരുന്നു.  കണ്ടെത്തലുകൾ ബിഎംസി മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശാരീരിക ആരോ​ഗ്യം, ആരോഗ്യകരമായ ഭക്ഷണക്രമം, ഉറക്കം എന്നിവ മാനസികാവസ്ഥയുടെ കുറഞ്ഞ ആവൃത്തിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ​ഗവേഷകർ പറയുന്നു. സ്‌ക്രീൻ സമയവും പുകവലിയും വിഷാദരോഗത്തിന്റെ സാധ്യത വർദ്ധിപ്പിക്കുന്നതായും പഠനത്തിൽ പറയുന്നു.

' മാനസികാവസ്ഥയ്ക്ക് വ്യായാമങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വിഷാദം കുറയ്ക്കുന്നതിന് മതിയായ ഉറക്കവും കുറഞ്ഞ സ്ക്രീൻ സമയവും നിർണായകമാണെന്ന് കാണിക്കുന്ന വിവരങ്ങൾ ഇപ്പോൾ ഞങ്ങളുടെ പക്കലുണ്ട്. ഒരാളുടെ ഭക്ഷണരീതി ഭാഗികമായി വിഷാദാവസ്ഥ വർദ്ധിപ്പിക്കുന്നതിലും കുറയ്ക്കുന്നതിലും  ഉൾപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു...' - വെസ്റ്റേൺ സിഡ്നി സർവകലാശാലയിലെ എൻഐസിഎം ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊ. ജെറോം സാരിസ് പറഞ്ഞു. 

രാത്രിയിൽ കിടക്കുമ്പോഴും മൊബെെൽ ഫോൺ ഉപയോ​ഗിക്കുന്ന ശീലമുണ്ടോ...?


 

Follow Us:
Download App:
  • android
  • ios