Asianet News MalayalamAsianet News Malayalam

കൊവിഡ് ഭേദമായ രോഗിയില്‍ കണ്ടേക്കാവുന്ന മറ്റൊരു അസുഖം...

കൊവിഡ് ഭേദമായ രോഗികളുടെ ആരോഗ്യാവസ്ഥകളെ കുറിച്ച് പഠനം നടത്തുന്നതിനായി അവരുടെ മലത്തിന്റെ സാമ്പിള്‍ ഉപയോഗിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. സ്രവ പരിശോധനയില്‍ നെഗറ്റീവ് ഫലം വന്ന നിരവധി ആളുകളുടെ മലത്തില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായാണ് ഗവേഷകര്‍ പറയുന്നത്

lasting gastrointestinal problems might be a post covid symptom
Author
China, First Published Sep 9, 2020, 7:41 PM IST

കൊവിഡ് 19 പിടിപെട്ട്, അത് ഭേദമായ ശേഷവും പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും അസുഖങ്ങളും വിവിധ അവയവങ്ങളെ ബാധിച്ചേക്കാം എന്നത് നേരത്തേ കണ്ടെത്തപ്പെട്ടിട്ടുള്ള വസ്തുതയാണ്. ഹൃദയം, ശ്വാസകോശം എന്നീ അവയവങ്ങളാണ് പ്രധാനമായും രോഗബാധയ്ക്ക് ശേഷവും പ്രശ്‌നത്തിലാകുന്നത്. 

എന്നാല്‍ ഇതിന് പുറമെ മറ്റൊരു പ്രശ്‌നം കൂടി കൊവിഡ് ഭേദമായവരില്‍ വ്യാപകമായി കാണുന്നുവെന്നാണ് പുതിയൊരു പഠനം നിരീക്ഷിക്കുന്നത്. ചൈനയിലെ 'ഹോങ്കോങ് യൂണിവേഴ്‌സിറ്റി'യില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. 

ഏറെ നാള്‍ നീണ്ടുനില്‍ക്കുന്ന വയറ്റിനകത്തെ അണബാധയാണത്രേ കൊവിഡിന് ശേഷം ആളുകളില്‍ പിടിപെടുന്ന മറ്റൊരസുഖം. സൂക്ഷിച്ചില്ലെങ്കില്‍ ഇതുമൂലം പല ബുദ്ധിമുട്ടുകളും രോഗി നേരിടേണ്ടിവരുമെന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു. 

വയറ്റിനകത്ത് അണുബാധയുണ്ടെന്നതിന് സൂചന നല്‍കുന്ന ലക്ഷണങ്ങളൊന്നും രോഗി കാണിക്കില്ല എന്നതാണ് ഇക്കാര്യത്തില്‍ ആശങ്കപ്പെടുത്തുന്ന വിഷയമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. സാധാരണഗതിയില്‍ വയറിനെ ബാധിക്കുന്ന എന്ത് അസുഖമുണ്ടായാലും ദഹനപ്രശ്‌നം, വയറിളക്കം, മലബന്ധം, ഛര്‍ദ്ദി എന്നിങ്ങനെയുള്ള പൊതു ലക്ഷണങ്ങളുണ്ടാകും. എന്നാല്‍ ഈ സാഹചര്യത്തില്‍ അതൊന്നും കണ്ടേക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. 

കൊവിഡ് ഭേദമായ രോഗികളുടെ ആരോഗ്യാവസ്ഥകളെ കുറിച്ച് പഠനം നടത്തുന്നതിനായി അവരുടെ മലത്തിന്റെ സാമ്പിള്‍ ഉപയോഗിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. സ്രവ പരിശോധനയില്‍ നെഗറ്റീവ് ഫലം വന്ന നിരവധി ആളുകളുടെ മലത്തില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായാണ് ഗവേഷകര്‍ പറയുന്നത്. അതായത്, ശ്വാസകോശവുമായി ബന്ധപ്പെട്ടുള്ള ഭാഗങ്ങളില്‍ വൈറസ് ഒരുപക്ഷേ കാണില്ല. എന്നാല്‍ വയറ്റിനകത്ത് വൈറസിന്റെ സാന്നിധ്യം ഉണ്ടായിരിക്കും. 

ഇത്തരക്കാര്‍ക്ക് സ്രവ പരിശോധനാഫലം നെഗറ്റീവായി കാണിച്ച് തുടര്‍ന്നുള്ള ഏതാനും ദിവസങ്ങള്‍ കൂടി വൈറസിനെ മറ്റൊരാളിലേക്ക് പകര്‍ന്നുനല്‍കാനുള്ള കഴിവുണ്ടായിരിക്കുമെന്നും അതിനാല്‍ തന്നെ കൊവിഡ് പരിശോധനയ്ക്ക് മലത്തിന്റെ സാമ്പിള്‍ കൂടി ആശ്രയിക്കുന്നതാണ് ഉചിതമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

Also Read:- കൊവിഡ് ഭേദമായ ശേഷം ദീര്‍ഘകാലത്തേക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍...

Follow Us:
Download App:
  • android
  • ios