അക്ഷരങ്ങള്‍ വ്യക്തമായി എഴുതാനോ വായിക്കാനോ കഴിയാത്ത അവസ്ഥയാണ് കുട്ടികളിലെ പഠന വൈകല്യങ്ങളുടെ പ്രധാന ലക്ഷണം. പലപ്പോളും ഇതെല്ലാം മടിയുടെ ഭാഗമായാണ് രക്ഷിതാക്കൾ കരുതുക.

കോഴിക്കോട്: കുട്ടികളിലെ പഠനവൈകല്യം പരിഹരിക്കാൻ ഓണ്‍ലൈൻ തെറാപ്പി ടൂളുമായി കോഴിക്കോട് എൻഐടി. എഴുതാനും വായിക്കാനും പ്രയാസമുള്ള കുട്ടികള്‍ക്ക് സ്വയം പരിശീലിക്കാനാകുമെന്നതാണ് പ്രത്യേകത. അക്ഷരങ്ങള്‍ വ്യക്തമായി എഴുതാനോ വായിക്കാനോ കഴിയാത്ത അവസ്ഥയാണ് കുട്ടികളിലെ പഠന വൈകല്യങ്ങളുടെ പ്രധാന ലക്ഷണം. പലപ്പോളും ഇതെല്ലാം മടിയുടെ ഭാഗമായാണ് രക്ഷിതാക്കൾ കരുതുക.

എന്നാൽ ഇത്തരം പ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്തി കൃത്യമായ പരിശീലനം നൽകിയാൽ ഈ വൈകല്യം മറികടക്കാനാകും. കേരളത്തിലെ സ്കൂളുകളിൽ പഠിക്കുന്ന 5 മുതൽ10 ശതമാനംവരെയുള്ള കുട്ടികള്‍ക്ക് എഴുതാനും വായിക്കാനും പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിന് ഒരു പ്രതിവിധി എന്ന നിലയിൽ, കുട്ടികളിലെ പഠനവൈകല്യം പരിഹരിക്കാൻ ഓണ്‍ലൈൻ തെറാപ്പി ടൂൾ പരിചയപ്പെടുത്തുകയാണ് കോഴിക്കോട് എൻഐടി. എഴുതാനും വായിക്കാനും പ്രയാസമുള്ള കുട്ടികള്‍ക്ക് സ്വയം പരിശീലിക്കാനാകുമെന്നതാണ് പ്രത്യേകത. 

learning disability: കുട്ടികളിലെ പഠനവൈകല്യം; രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട ചിലത്...

കളികളെ പോലെ ലളിതമായ പ്രവർത്തനങ്ങളിലൂടെ വീട്ടിലിരുന്ന് തന്നെ ചെയ്ത് പ്രശ്നപരിഹാരം സാധ്യമാകുമെന്നതാണ് പ്രത്യേകത. വായിക്കുമ്പോഴും എഴുതുമ്പോഴും കുട്ടികള്‍ വരുത്തുന്ന തെറ്റുകള്‍ അപ്പപ്പോള്‍ തന്നെ വെബ്സൈറ്റ് ശബ്ദ സന്ദേശത്തിലൂടെ തിരുത്തി നൽകും. എൻ ഐ ടി, സംസ്ഥാന സർക്കാരുമായി ചേർന്ന് സംഘടിപ്പിച്ച അധ്യാപകരുടെ പരിശീലന പരിപാടിയിൽ അവതരിപ്പിച്ച വെബ്സൈറ്റിന് മികച്ച പ്രതികരണമാണ് കിട്ടുന്നത്. എൻ ഐ ടിയിൽ പ്രവർത്തിക്കുന്ന ബ്രോക്കണ്‍ പൈ എന്ന ഗവേഷണ സ്ഥാപനവും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗവും കമ്പ്യൂട്ടർ സയൻസ് വിഭാഗവും സംയുക്തമായാണ് വെബ്സൈറ്റ് വികസിപ്പിച്ചത്.