Asianet News MalayalamAsianet News Malayalam

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ആറ് ഇലകൾ

പ്രമേഹനിയന്ത്രണത്തിന് ഏറ്റവും മികച്ച ഔഷധ സസ്യമാണ് തുളസി. തുളസി ഇലകൾക്ക് ഹൈപ്പോഗ്ലൈസെമിക് ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും പ്രമേഹത്തിന്റെ സങ്കീർണതകൾ തടയുകയും ചെയ്യുന്നു.
 

leaves that help control blood sugar levels
Author
First Published Nov 7, 2023, 6:35 PM IST

രക്തത്തിലെ ഗ്ലൂക്കോസിൻറെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥക്കാണ് പ്രമേഹം എന്ന് പറയുന്നത്. 
പ്രമേഹരോഗമുള്ളവർ മരുന്നിനൊപ്പം ആഹാരത്തിലും നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.  പഞ്ചസാര ഒഴിവാക്കുന്നതും കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ നിയന്ത്രിക്കുന്നതും പ്രമേഹത്തെ വരുതിയിലാക്കാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താൻ ചില ഇലകൾ സ​ഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു.

തുളസി ഇല...

പ്രമേഹനിയന്ത്രണത്തിന് ഏറ്റവും മികച്ച ഔഷധ സസ്യമാണ് തുളസി. തുളസി ഇലകൾക്ക് ഹൈപ്പോഗ്ലൈസെമിക് ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും പ്രമേഹത്തിന്റെ സങ്കീർണതകൾ തടയുകയും ചെയ്യുന്നു.

കറിവേപ്പില..

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിൽ കറിവേപ്പില പ്രധാന പങ്കുവഹിക്കുന്നു. ഒരു പ്രത്യേകതരം നാരുകൾ കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്. കറിവേപ്പില ശരീരത്തിൽ ഇൻസുലിൻ വേണ്ടത്ര പുറത്തുവിടാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുമെന്ന് പറയപ്പെടുന്നു. 

മാവില...

പ്രമേഹം നിയന്ത്രിക്കാൻ മാവില സഹായകമാണ്. മാവിന്റെ തളിരില ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ടു വച്ച് പിറ്റേന്ന് രാവിലെ നന്നായി  പിഴിഞ്ഞതിനു ശേഷം വെറും വയറ്റിൽ കഴിച്ചാൽ പ്രമേഹ സാധ്യത കുറയ്ക്കും. 

മല്ലിയില...

മല്ലിയില ചേർക്കുമ്പോൾ ഭക്ഷ്യ വിഭവങ്ങൾക്ക് കൂടുതൽ സ്വാദുണ്ടാകുന്നു. മല്ലിയിലയിൽ അടങ്ങിയിട്ടുള്ള ആന്റിയോക്സയിടുകൾ പ്രതിരോധ ശക്തിക്കു ഗുണപ്രദമാണ്. രക്തത്തിലെ കൊഴുപ്പു സംബന്ധമായ പ്രശ്നങ്ങൾ, വയറിളക്കം, ദഹനക്കേട് തുടങ്ങിയവയ്‌ക്കെതിരെയുള്ള മരുന്ന് കൂടിയാണ് മല്ലിയില.

പേരയില... 

പേരയില വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ കുറയുന്നതിനും നല്ല കൊളസ്‌ട്രോൾ ഉയരുന്നതിനും സഹായിക്കും. പ്രമേഹം നിയന്ത്രിക്കാനും ഈ ഇല ഉപയോഗിക്കാം. പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ സഹായിക്കുന്നു.

ഉലുവയില...

ഏറെ ഔഷധ ഗുണമുമുള്ള സസ്യമാണ് ഉലുവ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാനും മലബന്ധം തടയാനും ഉലുവയുടെ ഉപയോഗം സഹായിക്കും.

മുരിങ്ങയില വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ഈ രോ​ഗങ്ങളെ അകറ്റി നിർത്തും

 

Follow Us:
Download App:
  • android
  • ios