Asianet News MalayalamAsianet News Malayalam

താരൻ അകറ്റാൻ നാരങ്ങ കൊണ്ടുള്ള 3 തരം ഹെയർ പാക്കുകൾ ഇതാ...

താരന്റെ ശല്യം അകറ്റാൻ ഏറ്റവും നല്ലതാണ് നാരങ്ങ. ഒരു മുറി ചെറുനാരങ്ങയുടെ നീര് ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് തലയോട്ടിയും മുടിയും കഴുകുന്നത് താരനകറ്റാന്‍ സഹായിക്കും. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡാണ് താരൻ അകറ്റാൻ സഹായിക്കുന്നത്. 

lemon hair pack for dandruff and hair loss
Author
Trivandrum, First Published May 1, 2019, 12:56 PM IST

താരൻ അകറ്റാൻ പല മരുന്നുകളും നിങ്ങൾ ഉപയോ​ഗിച്ച് കാണുമല്ലോ. ഷാംപൂകളും എണ്ണകളും ഉപയോ​ഗിച്ചിട്ടും താരൻ പോകുന്നില്ലെന്ന് ചിലർ പറയാറുണ്ട്. താരന്റെ ശല്യം അകറ്റാൻ ഏറ്റവും നല്ലതാണ് നാരങ്ങ. ഒരു മുറി ചെറുനാരങ്ങയുടെ നീര് ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് തലയോട്ടിയും മുടിയും കഴുകുന്നത് താരനകറ്റാന്‍ സഹായിക്കും. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡാണ് താരൻ അകറ്റാൻ സഹായിക്കുന്നത്. താരൻ, മുടികൊഴിച്ചിൽ എന്നിവ അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന നാരങ്ങ കൊണ്ടുള്ള മൂന്ന് ഹെയർ പാക്കുകൾ ഏതൊക്കെയാണെന്ന് നോക്കാം...

lemon hair pack for dandruff and hair loss

നാരങ്ങയും നെല്ലിക്കയും...

താരൻ അകറ്റാൻ നാരങ്ങയും നെല്ലിക്കയും കൊണ്ടുള്ള ഹെയർ പാക്ക് വളരെ നല്ലതാണ്. മൃതകോശങ്ങള്‍ ഇല്ലാതാക്കുന്നതിന് നാരങ്ങയിലെ സിട്രിക്ക് ആസിഡ് സഹായിക്കുന്നു. രണ്ട് ടീസ്പൂൺ നാരങ്ങ നീരും രണ്ട് ടീസ്പൂൺ നെല്ലിക്ക നീരും ചേർത്ത് തലയിൽ 30 മിനിറ്റ് പുരട്ടിയിടുക. നല്ല പോലെ മസാജ് ചെയ്യുന്നത് മുടി കൊഴിച്ചിൽ മാറാൻ സഹായിക്കും. നല്ല പോലെ ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകാം.

lemon hair pack for dandruff and hair loss

തെെരും നാരങ്ങനീരും...

വീട്ടിൽ തെെര് ഉണ്ടാകുമല്ലോ. താരൻ അകറ്റാൻ നല്ലൊരു കോമ്പിനേഷനാണ് തെെരും നാരങ്ങയും. മൂന്ന് ടീസ്പൂൺ തെെരും രണ്ട് ടീസ്പൂൺ നാരങ്ങ നീരും ചേർത്ത് തലയിൽ പുരട്ടുക. ശേഷം 10 മിനിറ്റ് മസാജ് ചെയ്യുക. ഉണങ്ങി കഴിഞ്ഞാൽ ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകാം. 

lemon hair pack for dandruff and hair loss

നാരങ്ങയും മുട്ടയും...

നാരങ്ങയും മുട്ടയും വളരെ ഹെൽത്തി ഹെയർ പാക്കാണെന്ന് പറയാം. മുടികൊഴിച്ചിൽ, താരൻ, പേൻശല്യം എന്നിവ അകറ്റാൻ ഈ ഹെയർ പാക്ക് വളരെ നല്ലതാണ്. ആഴ്ച്ചയിൽ മൂന്ന് തവണയെങ്കിലും ഈ പാക്ക് പുരട്ടാം. ഒരു ടീസ്പൂൺ മുട്ടയും രണ്ട് ടീസ്പൂൺ നാരങ്ങ നീരും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം 30 മിനിറ്റ് തലയിൽ പുരട്ടിയിടുക. ഉണങ്ങിയ ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം. 

lemon hair pack for dandruff and hair loss
 

Follow Us:
Download App:
  • android
  • ios