Asianet News MalayalamAsianet News Malayalam

എലിപ്പനിയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെ?

'ലെപ്റ്റോസ്പൈറ' എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് എലിപ്പനി. എലികളുടെ വൃക്കയില്‍ കാണപ്പെടുന്ന ലെപ്റ്റോസ്പൈറ ബാക്ടീരിയകള്‍ അവയുടെ മൂത്രത്തിലൂടെയാണ് മറ്റുള്ളവരിലേക്ക് പകരുന്നത്. 

leptospirosis or rat fever symptoms and how to prevent
Author
First Published Aug 23, 2024, 11:53 AM IST | Last Updated Aug 23, 2024, 1:05 PM IST

സംസ്ഥാനത്ത് എലിപ്പനി കേസുകൾ കൂടിവരികയാണ്. സമീപകാലത്തെ ഏറ്റവും ഉയർന്ന എലിപ്പനി മരണകണക്കാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഇതുവരെ 121 എലിപ്പനി മരണമാണ് സ്ഥിരീകരിച്ചത്. ഇതിനുപുറമേ 102 പേരുടെ മരണം എലിപ്പനി മൂലമെന്ന് സംശയിക്കുന്നുണ്ട്. 

എക്കാലത്തെയും ഉയർന്ന എലിപ്പനി കണക്കാണ് ഈ വർഷം റിപ്പോർട്ട്  ചെയ്യുന്നത്. 1916 പേർക്ക് രോഗബാധ. കഴിഞ്ഞ വർഷം സംസ്ഥാനത്താകെ 831 പേർക്കായിരുന്നു എലിപ്പനി സ്ഥിരീകരിച്ചത്. 39 മരണം സ്ഥിരീകരിച്ചു. 2022ൽ 2482 പേർക്ക് രോഗംബാധ സ്ഥിരീകരിച്ചതിൽ 121 പേരാണ് മരിച്ചത്.

എന്താണ് എലിപ്പനി?

ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് എലിപ്പനി. എലികളുടെ വൃക്കയിൽ കാണപ്പെടുന്ന ലെപ്റ്റോസ്പൈറ ബാക്ടീരിയകൾ അവയുടെ മൂത്രത്തിലൂടെയാണ് മറ്റുള്ളവരിലേക്ക് പകരുന്നത്. എലിമൂത്രം കുടിവെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ മുറിവുകളിലൂടെയോ ഉള്ളിൽ കടക്കുന്നതോടെയാണ് രോഗം ഉണ്ടാകുന്നത്. പാടത്തും പറമ്പിലും കൃഷിപ്പണി ചെയ്യുന്നവർ, മൃഗങ്ങളുടമായി അടുത്തിടപഴകുന്നവർ, കശാപ്പുശാലകളിലെ ജീവനക്കാർ, ശുചീകരണത്തൊഴിലാളികൾ എന്നിവരിലൊക്കെ രോ​ഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

എലിപ്പനിയുടെ ലക്ഷണങ്ങൾ 

കനത്ത പനി.
കണ്ണുകൾ ചുവപ്പ് നിറത്തിലേക്ക് മാറുക.
തലവേദന.
തണുപ്പ്.
പേശി വേദന.
വയറുവേദന.
 ഛർദ്ദി.
വയറിളക്കം.
മഞ്ഞപ്പിത്തം
ചുണങ്ങു.

മലിനജലവുമായി സമ്പർക്കം വരുന്ന അവസരങ്ങളിൽ കയ്യുറ, പാദരക്ഷകൾ, മാസ്‌ക് എന്നിവ ഉപയോ​ഗിക്കുക. 
യാതൊരു കാരണവശാലും സ്വയം ചികിത്സ ചെയ്യരുത്.

Read more മുടികൊഴിച്ചിൽ കുറയ്ക്കാൻ തെെര് ; രണ്ട് രീതിയിൽ ഉപയോ​ഗിക്കാം

 

Latest Videos
Follow Us:
Download App:
  • android
  • ios