Asianet News MalayalamAsianet News Malayalam

Blood Pressure : ബിപി നിയന്ത്രിക്കാം; വീട്ടില്‍ തന്നെ ചെയ്യാവുന്ന കാര്യങ്ങള്‍...

ഹൃദയാഘാതം, പക്ഷാഘാതം എന്നിവ മാത്രമല്ല പല അസുഖങ്ങളുടെയും കാരണമായോ, അവയിലേക്ക് നയിക്കുന്ന ഘടകമായോ ബിപി പ്രവര്‍ത്തിക്കാറുണ്ട്. ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ ബിപി നിയന്ത്രിച്ചുനിര്‍ത്തേണ്ടത് അത്യാവശ്യമാണ്

lifestyle tips to control blood pressure
Author
Trivandrum, First Published Feb 27, 2022, 8:57 PM IST

ബിപി, അഥവാ രക്തസമ്മര്‍ദ്ദം ( Blood Pressure )മൂലമുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ നിരവധിയാണ്. ജീവിതശൈലീരോഗങ്ങളുടെ പട്ടികയിലാണ് ( Lifestyle Diseases ) ബിപിയെ നാം ഉള്‍പ്പെടുത്താറെങ്കിലും നിസാരമായി കാണാവുന്നൊരു പ്രശ്‌നമല്ല ഇത്. ഇതിന്റെ പ്രധാന കാരണമെന്തെന്നാല്‍ ഹൃദയാഘാതം ( Heart Attack ) , പക്ഷാഘാതം പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് നമ്മെ നയിക്കുന്നതില്‍ ബിപിക്ക് നല്ലൊരു പങ്കുണ്ട് എന്നതാണ്. 

ഇന്ത്യയിലാണെങ്കില്‍ എട്ടിലൊരാള്‍ക്ക് ഹൈപ്പര്‍ടെന്‍ഷന്‍, അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ പ്രശ്‌നങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. പലപ്പോഴും രക്തസമ്മര്‍ദ്ദം ഉയരുമ്പോള്‍ രോഗിയില്‍ കാര്യമായ ലക്ഷണങ്ങളുണ്ടാകില്ല എന്നതും സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാകാന്‍ കാരണമാകാറുണ്ട്. 

ഹൃദയാഘാതം, പക്ഷാഘാതം എന്നിവ മാത്രമല്ല പല അസുഖങ്ങളുടെയും കാരണമായോ, അവയിലേക്ക് നയിക്കുന്ന ഘടകമായോ ബിപി പ്രവര്‍ത്തിക്കാറുണ്ട്. ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ ബിപി നിയന്ത്രിച്ചുനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ചികിത്സ തേടേണ്ടവരാണെങ്കില്‍ നിര്‍ബന്ധമായും ചികിത്സ തേടേണ്ടതുണ്ട്. ഒപ്പം തന്നെ ജീവിതരീതികളില്‍ ധാരാളം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടി വരാം. അത്തരത്തില്‍ ബിപി നിയന്ത്രിക്കാന്‍ സഹായകമായ ചില ലൈഫ്‌സ്റ്റൈല്‍ ടിപ്‌സ് ആണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

അമിതമായ മദ്യപാനം, പതിവായ മദ്യപാനം എന്നിവയെല്ലാം ബിപി ഉയര്‍ത്തുന്നതിന് കാരണമാകാം. അതിനാല്‍ മദ്യപാനം നിര്‍ത്തുകയോ പരമാവധി കുറയ്ക്കുകയോ ചെയ്യുക. 

lifestyle tips to control blood pressure

കുറഞ്ഞ സമയത്തില്‍ കൂടുതല്‍ മദ്യപിക്കുന്നവരിലും ബിപി മൂലമുള്ള പ്രശ്‌നങ്ങള്‍ക്ക് സാധ്യതകളേറെയാണ്. 

രണ്ട്...

'മഗ്നീഷ്യം' കാര്യമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ ബിപി ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കും. പല പഠനങ്ങളും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു. ഇലക്കറികള്‍, ഡാര്‍ക് ചോക്ലേറ്റ്, നേന്ത്രപ്പഴം, പയറുവര്‍ഗങ്ങള്‍, ബ്രൗണ്‍ ബ്രെഡ് എന്നിവയെല്ലാം മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങളാണ്. 

മൂന്ന്...

മഗ്നീഷ്യത്തിനൊപ്പം തന്നെ പൊട്ടാസ്യം കാര്യമായി അടങ്ങിയ ഭക്ഷണവും ഡയറ്റിലുള്‍പ്പെടുത്താം. ഇതും ബിപി നിയന്ത്രിക്കാന്‍ ഏറെ സഹായകമാണ്. ഉരുളക്കിഴങ്ങ്, ഓറഞ്ച്, കൂണ്‍, ഉണക്കമുന്തിരി, ഈന്തഴം, ട്യൂണ, മുന്തിരി എന്നിവയെല്ലാം ഇതിനുദാഹരണമാണ്. 

നാല്...

പുകവലിക്കുന്ന ശീലമുള്ളവരാണെങ്കില്‍ നിര്‍ബന്ധമായും അത് അവസാനിപ്പിക്കണം. ബിപിയില്‍ വ്യതിയാനം വരുന്നതിന് പുകവലി വലിയ കാരണമാകും. 

അഞ്ച്...

പതിവായ വ്യായാമവും ബിപി നിയന്ത്രിക്കാന്‍ സഹായകമാണ്. ശാരീരികാധ്വാനമില്ലാതിരിക്കുന്ന അവസ്ഥയില്‍ ബിപിയില്‍ വ്യതിയാനം വരാന്‍ സാധ്യതകളുണ്ട്. 

lifestyle tips to control blood pressure

അതുപോലെ വണ്ണം കൂടാതിരിക്കുകയാണ് ബിപിയുള്ളവരെ സംബന്ധിച്ച് നല്ലത്. 

ആറ്...

ബിപിയുള്ളവര്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ഉപ്പിന്റെ ഉപയോഗം. ഉപ്പ് പരമാവധി കുറച്ച് കഴിക്കുന്നതാണ് എപ്പോഴും നല്ലത്. ബിപി മാത്രമല്ല പക്ഷാഘാതം, വൃക്കരോഗങ്ങള്‍, തലച്ചോറുമായി ബന്ധപ്പെട്ട രോഗങ്ങള്‍ എന്നിവയിലേക്കെല്ലാം നമ്മെ നയിക്കാന്‍ ഉപ്പിനാകും. 

Also Read:- വൃക്കരോഗങ്ങളില്‍ നിന്ന് എങ്ങനെ രക്ഷ നേടാം? ചെയ്യേണ്ട കാര്യങ്ങള്‍

 

ജീവിതശൈലീരോഗങ്ങളുടെ പട്ടികയിലാണ് കൊളസ്ട്രോള്‍ നമ്മള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ശരീരത്തില്‍ കൊഴുപ്പ് അധികരിക്കുന്ന അവസ്ഥയാണ് ലളിതമായി പറഞ്ഞാല്‍ കൊളസ്ട്രോള്‍. കൊളസ്ട്രോള്‍ അമിതമാകുമ്പോള്‍ രക്തയോട്ടത്തെ അത് പ്രതികൂലമായി ബാധിക്കുകയും അതുവഴി പക്ഷാഘാതം, ഹൃദയാഘാതം എന്നിങ്ങനെയുള്ള മാരകമായ പ്രശ്നങ്ങളിലേക്ക് എത്തുകയും ചെയ്യാം. 

കൊളസ്ട്രോള്‍ സൂചിപ്പിക്കാന്‍ ശരീരം കാര്യമായ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കില്ലെന്നതും ആശങ്കയുണ്ടാക്കുന്നതാണ്. എങ്കിലും ചില സൂചനകള്‍ കൊളസ്ട്രോളിലേക്ക് വിരല്‍ചൂണ്ടാറുണ്ട്... Read More...

Follow Us:
Download App:
  • android
  • ios