അമിതവണ്ണം കുറയ്ക്കണോ? നിങ്ങൾ ദിവസവും കഴിക്കുന്ന ഈ ഭക്ഷണം ഒഴിവാക്കൂ
ആരോഗ്യത്തിന് മാത്രമല്ല ചർമത്തിനും ദോഷം വരുത്തുന്നതാണ് പഞ്ചസാര. പഞ്ചസാരയുടെ ഉപയോഗം പ്രമേഹം, ഹൃദ്രോഗം, ഫാറ്റി ലിവർ എന്നിവയ്ക്ക് കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു.

അമിതവണ്ണം കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഭാരം കുറയ്ക്കുന്നത് ശരീരത്തിന്റെ രൂപത്തിൽ മാത്രമല്ല മാറ്റങ്ങൾ വരുത്തുന്നത്. ആന്തരാവയവങ്ങളുടെ പ്രവർത്തനത്തിലും ശരീരത്തിന്റെ ജലാംശത്തിലുമൊക്കെ മാറ്റങ്ങൾ ഉണ്ടാക്കാം. ഭാരം കുറയ്ക്കാൻ ചില ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അമിതവണ്ണം കുറയ്ക്കാൻ ആദ്യം ഒഴിവാക്കേണ്ട ഒരു ഭക്ഷണമാണ് പഞ്ചസാര.
ആരോഗ്യത്തിന് മാത്രമല്ല ചർമത്തിനും ദോഷം വരുത്തുന്നതാണ് പഞ്ചസാര. ഉയർന്ന അളവിൽ പഞ്ചസാരയുടെ ഉപയോഗം പ്രമേഹം, ഹൃദ്രോഗം, ഫാറ്റിലിവർ എന്നിവയ്ക്ക് കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു.
' പഞ്ചസാര യഥാർത്ഥത്തിൽ വില്ലനാണെന്ന് തന്നെ പറയാം. കാരണം, രക്തസമ്മർദ്ദം, പ്രമേഹം, ഫാറ്റി ലിവർ പോലുള്ള രോഗങ്ങൾക്ക് പഞ്ചസാര കാരണമാകും. കാൻസർ വരെ ഉണ്ടായക്കുന്ന ഭക്ഷണമാണ് പഞ്ചസാര. പഞ്ചസാര കഴിക്കുന്നത് വിശപ്പ് കൂട്ടുന്നതിന് കാരണമാകുന്നു. സോഡ, കുക്കീസ്, കേക്ക്, ഐസ്ക്രീം എന്നിവ നിർബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങളാണ്. മറ്റൊന്നാണ് ചോക്ലേറ്റ് ബാർ, എനർജി ബാർ പോലുള്ളവ ഭാരം കൂട്ടാം. ഫ്ലേവേഡ് തെെരുകളും ശരീരഭാരം കൂട്ടാം. ജാം, ക്രീമുകൾ, ടൊമാറ്റോ സോസ് എന്നിവയിലെല്ലാം പഞ്ചസാര അമിതമായ അളവിൽ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് പഞ്ചസാര ഒഴിവാക്കുന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. എന്നാൽ പഞ്ചസാര ഒഴിവാക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിനു ഗുണം ചെയ്യും...' - അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ എമർജൻസി വിഭാഗം സീനിയർ സ്‍പെഷ്യലിസ്റ്റായ ഡോ. ഡാനിഷ് സലീം പറയുന്നു. ഡോക്‌സ്റ്റ ലേണിന്റെ സ്ഥാപകനും ഡയറക്ടറും കൂടിയാണ് ഇദ്ദേഹം.
പഞ്ചസാര ഒഴിവാക്കിയാലുള്ള ആരോഗ്യ ഗുണങ്ങൾ...
പഞ്ചസാര ഒഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം.
ശരീരത്തിലെ വിവിധയിടങ്ങളിലുള്ള നീർവീക്കം ഒഴിവാക്കാൻ സഹായിക്കും.
എനർജി കിട്ടും.
വിഷാദരോഗങ്ങൾ ലക്ഷണങ്ങൾ കുറയ്ക്കാം.
മുഖക്കുരു, ചുളിവുകൾ എന്നിവ അകറ്റും.
രോഗപ്രതിരോധശേഷി കൂട്ടും.
പല്ലിലെ അണുബാധ അകറ്റാൻ സഹായിക്കും.
വിശപ്പ് കുറയ്ക്കും.
ഫാറ്റിലിവർ തടയും.
കാൻസർ തടയും.
നല്ല ഉറക്കം കിട്ടുന്നതിനും സഹായിക്കുന്നു.
നെഞ്ചിടിപ്പ് കൂടുതലുണ്ടോ? അപകട സാധ്യത തിരിച്ചറിയാം