നെഞ്ചിടിപ്പ് കൂടുതലുണ്ടോ? അപകട സാധ്യത തിരിച്ചറിയാം
വളരെ പെട്ടെന്ന് നെഞ്ചിടിപ്പ് കൂടുന്നതിന് പിന്നിലെ ചില കാരണങ്ങളെ കുറിച്ച് അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലെ എമര്‍ജന്‍സി വിഭാഗം സീനിയര്‍ സ്‍പെഷ്യലിസ്റ്റായ ഡോ. ഡാനിഷ് സലീം പറയുന്നു.

ശരീരത്തിലെ ഓരോ പ്രവർത്തനങ്ങൾക്കും പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ട്. അതിനാൽ തന്നെ അസാധാരണമായ രീതിയിൽ എന്തെങ്കിലും മാറ്റം ശരീരത്തിൽ കണ്ടാൽ അത് നിസാരവത്കരിക്കരുത്. എന്തുകൊണ്ട് ആ മാറ്റം സംഭവിച്ചു എന്ന് പരിശോധനയിലൂടെ കണ്ടെത്തുന്നതാണ് ഉചിതം. മറിച്ച്, അതിനെ സ്വയം നിർണയം നടത്തി- ആശുപത്രിയിൽ പോകാതെ ആശങ്കപ്പെടുകയും അരുത്.
നെഞ്ചിടിപ്പ് കൂടുന്നതായി പലരും പറയാറുണ്ട്. പേടിയോ ഉത്കണ്ഠയോ ഉണ്ടാകുമ്പോൾ നെഞ്ചിടിപ്പ് കൂടാറുണ്ട്. വളരെ പെട്ടെന്ന് നെഞ്ചിടിപ്പ് കൂടുന്നതിന് പിന്നിലെ ചില കാരണങ്ങളെ കുറിച്ച് അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലെ എമര്‍ജന്‍സി വിഭാഗം സീനിയര്‍ സ്‍പെഷ്യലിസ്റ്റായ ഡോ. ഡാനിഷ് സലീം പറയുന്നു.
' ഹൃദയത്തിൽ രക്തം ശുദ്ധീകരിക്കാൻ നാല് ചേമ്പറുകളാണുള്ളത്. ഇതിൽ മുകളിലത്തെ രണ്ടു ചേമ്പറുകളിൽ രക്തം ശുദ്ധീകരിച്ച് താഴെയുള്ള രണ്ടു ചേമ്പറുകളിലേക്ക് പമ്പ് ചെയ്യുകയും ഇവിടെനിന്നും രക്തധമനികൾ വഴി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുന്നു. ഹൃദയമിടിപ്പിന്റെ താളം നിയന്ത്രിക്കുന്നത് ഹൃദയത്തിന്റെ മുകളിലായുള്ള ഒരു കൂട്ടം കോശങ്ങളാണ്. ഇവയെ സിനോട്രിയൽ (SA Node) എന്ന പേരിൽ അറിയപ്പെടുന്നു. ഈ സൈനസ് നോഡ് ഇലക്ട്രിക്ക് സിഗ്നലുകളെ ഒരു പ്രത്യേകഇടവേളകളിൽ ഹൃദയത്തിലൂടെ കടത്തിവിടുകയും തന്മൂലം ഹൃദയം മിടിക്കുകയും രക്തം ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും പമ്പ് ചെയ്യുകയും ചെയ്യുന്നു.ഇതാണ് ഹൃദയമിടിപ്പിനു കാരണം. എന്നാൽ പല കാരണങ്ങൾ കൊണ്ട് ഹൃദയമിടിപ്പിൽ വ്യതിയാനം വരുന്നു. ഇതുകാരണം സാധാരണഗതിയിൽ 60-100 എന്ന രീതിയിൽ നിന്നും മാറി ഒരു മിനിട്ടിൽ 150-200 പ്രാവശ്യം എന്നരീതിയിൽ ഹൃദയമിടിക്കുന്നു. ഇങ്ങനെയാണ് പാൽപിറ്റേഷൻ (Palpitation-നെഞ്ചിടിപ്പ്) ഉണ്ടാകുന്നത്...' - ഡോ. ഡാനിഷ് സലീം പറഞ്ഞു.
നെഞ്ചിടിപ്പിന്റെ കാരണങ്ങൾ?
1∙ ദേഷ്യം വരുമ്പോൾ
2∙ ഭയം തോന്നുമ്പോൾ
3∙ തെറ്റ് ചെയ്യുമ്പോൾ
4∙ ഉത്കണ്ഠയുണ്ടാകുമ്പോൾ
5∙ വേദന ഉള്ളപ്പോൾ
6∙ പനി ഉള്ളപ്പോൾ