Asianet News MalayalamAsianet News Malayalam

ശ്വാസകോശ കാൻസറിന്റെ ഈ പ്രാരംഭ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

പുകവലി (ശ്വാസകോശ അർബുദത്തിനുളള ഏറ്റവും പ്രധാന കാരണം പുകയിലയുടെ ഉപയോഗമാണ്. പാസീവ് സ്‌മോക്കിങ്, അഥവാ, മറ്റൊരാൾ വലിച്ചുവിടുന്ന സിഗരറ്റ് പുക ശ്വസിക്കുന്നതും ലങ് കാൻസർ ഉണ്ടാകുന്നതിന് പിന്നിലെ മറ്റൊരു കാരണമാണ്. 
 

lung cancer symptoms you shouldnt ignore
Author
First Published Dec 7, 2023, 2:45 PM IST

ഏറ്റവും അപകടകരമായ കാൻസറുകളിലൊന്നാണ് ശ്വാസകോശ കാൻസർ. ശ്വാസകോശങ്ങളിലെ അസാധാരണ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് ഇതിന് കാരണം. ശ്വാസകോശത്തിലെ അസാധാരണ കോശങ്ങളും ട്യൂമർ രൂപപ്പെടാൻ ഇടയാക്കും. വായു മലിനീകരണം, പുകയിലയുമായുള്ള സമ്പർക്കം തുടങ്ങി പല ഘടകങ്ങൾ ശ്വാസകോശ ‍കാൻസറിന് കാരണമാകുന്നു. 

പുകവലി (ശ്വാസകോശ അർബുദത്തിനുളള ഏറ്റവും പ്രധാന കാരണം പുകയിലയുടെ ഉപയോഗമാണ്. പാസീവ് സ്‌മോക്കിങ്, അഥവാ, മറ്റൊരാൾ വലിച്ചുവിടുന്ന സിഗരറ്റ് പുക ശ്വസിക്കുന്നതും ലങ് കാൻസർ ഉണ്ടാകുന്നതിന് പിന്നിലെ മറ്റൊരു കാരണമാണ്. 

അപകടസാധ്യത ഘടകങ്ങളെ കുറിച്ച് ബോധവാനായിരിക്കുന്നതിനു പുറമേ, ശ്വാസകോശ അർബുദത്തിന്റെ ആദ്യ ലക്ഷണങ്ങളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ശ്വാസകോശ അർബുദത്തിന്റെ ഇനിപ്പറയുന്ന ആദ്യ ലക്ഷണങ്ങൾ ശ്രദ്ധിക്കുക.

ലങ് കാൻസർ ; ലക്ഷണങ്ങൾ...

1. നിങ്ങൾക്ക് ചുമ കൂടുതൽ വഷളാകുന്നതോ വിട്ടുമാറാത്തതോ ആണെങ്കിൽ അത് ശ്വാസകോശ അർബുദത്തിന്റെ ലക്ഷണമാകാം.
2. ചുമയ്ക്കുമ്പോൾ രക്തം കാണുന്നുണ്ടെങ്കിൽ അവ​ഗ​ണിക്കരുത്. രക്തപരിശോധന നടത്തുക. കാരണം ഇത് ശ്വാസകോശ അർബുദത്തിന്റെ ലക്ഷണമാകാം.
3. ശ്വാസകോശാർബുദത്തിന്റെ മറ്റൊരു ലക്ഷണം ശ്വാസതടസ്സം അനുഭവപ്പെടുന്നതാണ്. 
4. ശബ്ദത്തിൽ വ്യത്യാസം വരുന്നുണ്ടെങ്കിൽ ഉടൻ തന്നെ ‍ഡോക്ടറെ കണ്ട് പരിശോധന നടത്തുക.
5.ബ്രോങ്കൈറ്റിസ്, ന്യുമോണിയ തുടങ്ങിയ അണുബാധകൾ വീണ്ടും വരുകയാണെങ്കിൽ അത് ശ്വാസകോശ കാൻസറിന്റെ ലക്ഷണമായിരിക്കാം.
6. കഠിനമായ നെഞ്ചുവേദനയോ കാലക്രമേണ വഷളാകുന്ന നെഞ്ചുവേദനയോ ശ്വാസകോശ കാൻസറിന്റെ ലക്ഷണമാകാം.
7. പെട്ടെന്ന് ശരീരഭാരം കുറയുകയും വിശപ്പില്ലായ്മയും ലങ് കാൻസറിന്റെ മറ്റൊരു ലക്ഷണമാണ്.

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ നിങ്ങൾ ഗൗരവമായി എടുക്കുകയും ശ്വാസകോശ അർബുദ രോഗനിർണയത്തിന് പോകുകയും ചെയ്യുക. ശ്വാസകോശ അർബുദം തുടക്കത്തിൽ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാനാകും. 

തക്കാളി ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ, ബ്ലാക്ക്‌ഹെഡ്‌സ് എളുപ്പം അകറ്റാം

 

Latest Videos
Follow Us:
Download App:
  • android
  • ios