ഡോക്ടർമാർ മൈക്രോസ്കോപ്പ് ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് രോഗിയുടെ ചെവിക്കകത്ത് എട്ടുകാലി വല നെയ്യുന്നത് കണ്ടെത്തിയത്

ബീജിങ്: അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെട്ട് ഡോക്ടറെ കാണാനെത്തിയ രോഗിയുടെ ചെവിയിൽ നിന്ന് ജീവനുള്ള എട്ടുകാലിയെ കണ്ടെത്തി. ആദ്യ ഘട്ട പരിശോധനയിൽ എന്താണ് സംഭവിച്ചതെന്ന് ഡോക്ടർമാർക്ക് മനസിലാക്കാനായില്ല. പിന്നീട് മൈക്രോസ്കോപ്പ് ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് ചിലന്തി വല നെയ്യുന്നതായി മനസിലായത്.

ദക്ഷിണ ചൈനയിൽ നിന്നാണ് ഈ വാർത്ത പുറത്തുവന്നത്. ലി എന്ന് പേരായ രോഗിയാണ് ചെവി ചൊറിഞ്ഞ് രോഗിയെ കാണാനെത്തിയത്. ചെവിയിലേക്ക് ടോർച്ചടിച്ച് നോക്കിയ ഡോക്ടർമാർക്ക് അപാകതകളൊന്നും കണ്ടെത്താനായില്ല. ഇതേ തുടർന്നാണ് വിശദമായ പരിശോധന നടത്തിയത്.

രോഗിയുടെ ചെവിയിൽ നിന്ന് ഏതാണ്ട് അര മിനിറ്റ് മാത്രം സമയമെടുത്ത് എട്ടുകാലിയെ പുറത്തിറക്കി. സംഭവത്തിന്റെ വീഡിയോ ദൃശ്യം ഇപ്പോൾ ലോകമാകെ വൈറലായി മാറിയിരിക്കുകയാണ്.

ഇത്തരത്തിലുള്ള എന്തെങ്കിലും അസ്വസ്ഥതകൾ നേരിട്ടാൽ വേഗത്തിൽ ഡോക്ടർമാരുടെ സഹായം തേടണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.

വീഡിയോ കാണാം..