Asianet News MalayalamAsianet News Malayalam

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചായ; ദിവസവും രണ്ട് നേരം കുടിക്കാം...

രാവിലെയും വെെകുന്നേരവും ഒരു ​ഗ്ലാസ് മസാല ചായ കുടിക്കുന്നത് ശീലമാക്കൂ. ദിവസവും മസാല ചായ കുടിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല കേട്ടോ. ശരീരഭാരം കുറയ്ക്കുന്നത് മുതൽ ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ‌പോലും ഏറ്റവും മികച്ചതാണ് മസാല ചായ. മസാല ചായ രണ്ടാഴ്ച്ച തുടർച്ചയായി കുടിച്ചാൽ തന്നെ നല്ല പോലെ വ്യത്യാസം അറിയാൻ സാധിക്കും. ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ മസാല ചായ കുടിക്കുന്നത് ​ഗുണം ചെയ്യും. 
 

masala tea good weight loss and burn fat
Author
Trivandrum, First Published Apr 23, 2019, 5:14 PM IST

ചായ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. ഒരു ദിവസം നാലോ അഞ്ചോ ചായ കുടിക്കുന്നവരുണ്ട്. പ്രത്യേകിച്ച് രാവിലെയോ വെെകുന്നേരവും ഒരു ചായ കുടിച്ചില്ലെങ്കിൽ തലവേദനയും മറ്റ് അസ്വസ്ഥകളും ചിലർക്ക് ഉണ്ടാകാറുണ്ട്. ചായ കുടിച്ചാൽ ശരീരഭാരം കൂടുമെന്നാണ് പൊതുവേ പറയാറുള്ളത്. എന്നാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ചായയെ പറ്റിയാണ് പറയാൻ പോകുന്നത്. മസാല ചായയെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടാകും.

രാവിലെയും വെെകുന്നേരവും ഒരു ​ഗ്ലാസ് മസാല ചായ കുടിക്കുന്നത് ശീലമാക്കൂ. ദിവസവും മസാല ചായ കുടിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല കേട്ടോ. ശരീരഭാരം കുറയ്ക്കുന്നത് മുതൽ ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ‌പോലും ഏറ്റവും മികച്ചതാണ് മസാല ചായ. മസാല ചായ രണ്ടാഴ്ച്ച തുടർച്ചയായി കുടിച്ചാൽ തന്നെ നല്ല പോലെ വ്യത്യാസം അറിയാൻ സാധിക്കും. ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ മസാല ചായ കുടിക്കുന്നത് ​ഗുണം ചെയ്യും. 

പ്രതിരോധശേഷി കൂട്ടാനും മെറ്റബോളിസം വർധിപ്പിക്കാനും മസാല ചായ കുടിക്കുന്നത് വളരെ നല്ലതാണ്. മസാല ചായയിൽ അടങ്ങിയിരിക്കുന്ന ഇഞ്ചിയും, ഗ്രാമ്പുവും ദഹനപ്രശ്‌നങ്ങളും വയറിൽ അനുഭവപ്പെടുന്ന എരിച്ചിലും ഒരു പരിധിവരെ കുറയ്ക്കുന്നതിന് സഹായിക്കുന്നു. 

masala tea good weight loss and burn fat

ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ, ആന്റി പാരാസൈറ്റിക് പ്രോർട്ടികളുള്ള നിരവധി സുഗന്ധവ്യഞ്ചനങ്ങൾ അടങ്ങിയിരിക്കുന്നത് കൊണ്ട് അവ തുമ്മൽ, ജലദോഷം എന്നിവയിൽ നിന്നും നമ്മെ സംരക്ഷിച്ച് ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. 

 ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിൽ ഏലയ്ക്ക, ഗ്രാമ്പുവും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ​ഗ്യാസ് ട്രബിൾ പ്രശ്നമുള്ളവർ ദിവസവും ഒരു കപ്പ് മസാല ചായ കുടിക്കുന്നത് നല്ലതാണ്. അസിഡിറ്റിക്ക് നല്ലൊരു പ്രതിവിധിയാണ് മസാല ചായ. ഇനി മസാല ചായ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

മസാല ചായ ഉണ്ടാക്കുന്ന വിധം...

ചേരുവകള്‍...

ഏലയ്ക്ക                                                 5 എണ്ണം
പട്ട                                                           2 എണ്ണ
ഗ്രാമ്പു                                                     6 എണ്ണം
ഇഞ്ചി                                                     2 ടേബിള്‍സ്പൂണ്‍
കുരുമുളക്                                            1 ടീസ്പൂണ്‍
ജീരകം                                                  1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം:

ഒരു പാനില്‍ മസാലയ്ക്ക് വേണ്ട ചേരുവകളെടുത്ത് ചൂടാക്കുക. നല്ലൊരു മണം വരുന്നതുവരെ വഴറ്റുക. 

ഇത് ഒരു ബൗളിലേക്ക് മാറ്റി നന്നായി തണുക്കാന്‍ അനുവദിക്കുക. ശേഷം ഇത് നന്നായി പൊടിച്ചെടുക്കുക. 

ഇത് നല്ല അടച്ചുറപ്പുള്ള പാത്രത്തില്‍ ഒരുമാസത്തോളം സൂക്ഷിച്ചുവയ്ക്കാം.

മസാല ചായ ഉണ്ടാക്കാന്‍ ഒരു പാനില്‍ പാല്‍ ചൂടാക്കുക. പാല്‍ തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ ചായപ്പൊടിയിട്ട് തീ കുറയ്ക്കുക.

ശേഷം ഇഞ്ചിയും പഞ്ചസാരയും ഒരു ടേബിള്‍സ്പൂണ്‍ പൊടിച്ച് വച്ചിരിക്കുന്ന മസാല ചായ പൊടിയും ചേര്‍ത്ത് അഞ്ച് മിനിറ്റ് ചെറുതീയില്‍ ചൂടാക്കുക. 

നല്ല പോലെ തിളച്ച ശേഷം ചൂടോടെ കുടിക്കാം...

Follow Us:
Download App:
  • android
  • ios