വൈറസ് ശരീരത്തിലെത്തിയാൽ 10 മുതല് 14 ദിവസത്തിനുള്ളിലാണ് സാധാരണയായി ലക്ഷണങ്ങൾ കണ്ടുതുടുങ്ങുന്നത്. സാധാരണഗതിയിൽ അഞ്ചാം ദിവസമാകുമ്പോഴേക്കും ശരീരത്തിൽ ചുവന്നുതടിച്ച പാടുകൾ ക്ഷപ്പെടുന്നതുകൊണ്ടാണ് പനിക്ക് അഞ്ചാം പനി എന്ന പേരു വന്നത്. ശക്തമായ പനി,കണ്ണ് ചുവക്കുക,ചുമ,മൂക്കൊലിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
അഞ്ചാംപനിയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. കുഞ്ഞുങ്ങളെ ബാധിക്കുന്ന വൈറസ് (paramyxovirus) രോഗമാണ് മീസില്സ് അഥവാ അഞ്ചാംപനി. കുഞ്ഞുങ്ങളുടെ മരണത്തിനോ അംഗവൈകല്യത്തിനോ വരെ കാരണമായേക്കാവുന്ന രോഗമാണ് അഞ്ചാംപനി. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ ഒരു വർഷം 25 ലക്ഷം കുട്ടികളെ ഈ രോഗം ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
മീസില്സ് വൈറസുകൾ വായുവിലൂടെയാണ് പകരുന്നത്. അതുകൊണ്ട് തന്നെ വളരെ വേഗം പകരാൻ സാധ്യതയുള്ള രോഗമാണിത്. രോഗം ബാധിച്ചയാളുടെ ചുമ, തുമ്മൽ എന്നിവയിലൂടെയാണ് ഇത് പ്രധാനമായും പകരുന്നത്. അസുഖമുള്ളവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം പുറത്തേക്ക് തെറിക്കുന്ന ചെറിയ കണികകളില് വൈറസുകളും ഉണ്ടാകും.
ലക്ഷണങ്ങൾ ഇവയൊക്കെ...
വൈറസ് ശരീരത്തിലെത്തിയാൽ 10 മുതല് 14 ദിവസത്തിനുള്ളിലാണ് സാധാരണയായി ലക്ഷണങ്ങൾ കണ്ടുതുടുങ്ങുന്നത്. സാധാരണഗതിയിൽ അഞ്ചാം ദിവസമാകുമ്പോഴേക്കും ശരീരത്തിൽ ചുവന്നുതടിച്ച പാടുകൾ ക്ഷപ്പെടുന്നതുകൊണ്ടാണ് പനിക്ക് അഞ്ചാം പനി എന്ന പേരു വന്നത്. ശക്തമായ പനി,കണ്ണ് ചുവക്കുക,ചുമ,മൂക്കൊലിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
കുട്ടികള്‍ക്ക് ഈ രോഗബാധയുണ്ടാവാതിരിക്കാനായി ഒമ്പത് മാസം പൂര്‍ത്തിയാകുമ്പോള്‍ മീസില്‍സ് പ്രതിരോധ കുത്തിവയ്പ് നിര്‍ബന്ധമായും എടുക്കണം. രോഗപകര്‍ച്ച ഒഴിവാക്കുവാനായി രോഗിയെ വീട്ടിനുളളില്‍ കിടത്തി വേണ്ടത്ര വിശ്രമം നല്‍കണം.ആവശ്യാനുസരണം വെളളവും പഴവര്‍ഗ്ഗങ്ങളും നല്‍കണം.