ശാരീരിക സൗന്ദര്യത്തിന് ഏറെ പ്രാധാന്യം നൽകുന്നവരാണ് ഇന്ന് ഭൂരിപക്ഷവും. എന്നാൽ കഠിനമായ വ്യായാമം, ദീർഘകാലത്തെ ഭക്ഷണനിയന്ത്രണം തുടങ്ങി എന്തെല്ലാം മാർഗ്ഗങ്ങൾ പരീക്ഷിച്ചാലും ആഗ്രഹിക്കുന്നതുപോലുള്ള ശരീരഘടന ലഭിക്കുകയും ഇല്ല. ഈ ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ ശരീര സൗന്ദര്യം വീണ്ടെടുക്കാനുള്ള മാർഗ്ഗമാണ് വെയ്സർ ലൈപ്പോസക്ഷൻ. കാലിലേയും കയ്യിലേയുമൊക്കെ തൊലിക്കടിയിൽ അടിഞ്ഞുകൂടുന്ന ദുർമേദസ്സ് എടുത്തു കളയുന്ന പ്രക്രിയയാണിത്. ശരിക്കും ശില്പഭംഗിയാർന്ന ഒരു ശരീരം കൊത്തിയെടുക്കുന്നതുപോലെ.

ചർമ്മത്തിനു തൊട്ടുതാഴെയായി അടിഞ്ഞു കൂടുന്ന അമിതമായുള്ള കൊഴുപ്പ് (സബ്ക്യൂട്ടേനിയസ് ഫാറ്റ്) ആൾട്രാ സൌണ്ട് ഉപയോഗിച്ച് ഉരുക്കിയ ശേഷം നീക്കം ചെയ്യുന്ന രീതിയാണിത്. വളരെ കുറഞ്ഞ സമയം കൊണ്ട് ചെയ്യാനാവും എന്നതിനാൽ ആശുപത്രിയിൽ അഡ്മിറ്റ് ആവേണ്ടതുമില്ല. അമിതമായ കൊഴുപ്പ് ഇല്ലാതാകും എന്നതിനു പുറമെ ചർമ്മ കോശങ്ങളെ കൂടുതല്‍ ബലപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് സന്തുലിതമായ അളവിൽ നിലനിർത്തി ആരോഗ്യമുള്ള വടിവൊത്ത ശരീരാകൃതി ദീർഘകാലം നിലനിർത്താനും ഈ പ്രക്രിയ സഹായിക്കുന്നു. വെയ്സർ ലൈപ്പോസക്ഷൻ ചികിത്സ രീതിയിൽ മികവ് തെളിയിച്ച സ്ഥാപനമാണ് കൊച്ചിയിലും തിരുവല്ലയിലും പ്രവർത്തിക്കുന്ന മെഡ് ലോഞ്ചസ്.

സാങ്കേതിക മികവും പ്രഗത്‌ഭരായ ഡോക്ടർമാരുടെ സാന്നിധ്യവുമാണ് മെഡ് ലോഞ്ചസിനെ വെയ്സർ ലൈപ്പോസക്ഷൻ ചികിത്സയിൽ വേറിട്ട് നിർത്തുന്നത്. യു എസ്, ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിൽ പരിശീലനം ലഭിച്ച പ്രഗത്ഭരായ ഡോക്ടർമാരുടെ സേവനവും ഈ രംഗത്ത് മെഡ് ലോഞ്ചസിന്റെ സവിശേഷതയാണ്. ഇതിനോടകം നിരവധി വെയ്സർ ലൈപ്പോസക്ഷനാണ്  മെഡ് ലോഞ്ചസ് വിജയകരമായി പൂർത്തിയാക്കിയത്.  അമേരിക്കൻ സൊസൈറ്റി ഓഫ് പ്ലാസ്റ്റിക്ക് സർജൻസ് നടത്തിയ പഠനങ്ങൾ പ്രകാരം ഡയബറ്റസ്, ഹൃദ്രോഗം, ഹൈപ്പർടെൻഷൻ തുടങ്ങി അമിതമായ കൊഴുപ്പു മൂലമുണ്ടാകുന്ന പല രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നതിനും ഈ ചികിത്സാരീതി സഹായകമാണ്. വടിവൊത്തതും ആരോഗ്യകരവുമായ ശരീരം ഉറപ്പാക്കാൻ വെയ്സർ ലൈപ്പോസക്ഷനിലൂടെ കഴിയും എന്നതാണ്  ശ്രദ്ധേയം. എഴുപതിനായിരം രൂപ മുതലാണ് വെയ്സർ ലൈപ്പോസക്ഷന് ചിലവാകുന്നത്. പേഷ്യന്റിന്റെ തൂക്കവും മറ്റും അനുസരിച്ച്  വെയ്സർ ലൈപ്പോസക്ഷന് ചിലവാകുന്ന തുകയുടെ കാര്യത്തിലും മാറ്റം വരും. 20 മുതൽ 55 വയസ്സുവരെ പ്രായമുള്ളവർക്കാണ് ഈ ചികിത്സാരീതി കൂടുതൽ ഫലം ചെയ്യുക. 


വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ചികിത്സ പൂർത്തിയാക്കാൻ ആകും എന്നതാണ് വെയ്സർ ലൈപ്പോസക്ഷന്റെ മറ്റൊരു പ്രത്യേകത. ഒരു സെഷനിൽ ശരീരഭാരത്തിന്റെ 10 ശതമാനത്തോളം കൊഴുപ്പ് നീക്കം ചെയ്യാനാകും. അത് കൊണ്ട് തന്നെ ഹോസ്പിറ്റലൈസേഷൻ ആവശ്യമായി വരുന്നുമില്ല. കൈകാലുകൾ, കഴുത്ത്, ഇടുപ്പ്, പുറം, തുടങ്ങി വിവിധ ഭാഗങ്ങളിൽ ചർമ്മത്തിനു കീഴിൽ അടിഞ്ഞ് കൂടുന്ന അമിതമായ കൊഴുപ്പാണ് സാധാരണയായി വെയ്സർ ലൈപ്പോസക്ഷൻ വഴി നീക്കം ചെയ്യുന്നത്. സബ്ക്യൂട്ടേനിയസ് ഫാറ്റ് എന്ന ഈ കൊഴുപ്പ് എക്സർസൈസ് ആൻഡ് ഡയറ്റ് റസിസ്റ്റന്റ് ഫാറ്റ് എന്നും അറിയപ്പെടുന്നു. വ്യായാമമുറകൾ കൊണ്ടോ ഡയറ്റിങ്ങ് വഴിയോ ഇത് അലിയിച്ചു കളയാൻ ആവില്ല എന്നതു കൊണ്ടാണിത്.

പ്രസവാനന്തരം സ്ത്രീകൾ അനുഭവിക്കുന്ന പ്രധാന പ്രശ്നമാണ് വണ്ണം വയ്ക്കുന്നു എന്നത്. നിയന്ത്രിക്കുവാൻ ബുദ്ധിമുട്ടുള്ള തരത്തിൽ വണ്ണം വയ്ക്കുന്നത് ചിലപ്പോഴെല്ലാം മാനസിക പിരിമുറുക്കത്തിന് കാരണമാകാറുണ്ട്. അതു പോലെ തന്നെയാണ് പുരുഷൻമാരിൽ കാണപ്പെടുന്ന അമിതമായ ശരീര വളർച്ചയും, ഇത്തരം പ്രശ്നങ്ങൾക്ക് പൂർണ്ണ പരിഹാരം ഉറപ്പാക്കാൻ നൂതനമായ ഈ ചികിത്സാരീതിയിലൂടെ സാധിക്കും. വെയ്സർ ലൈപ്പോസക്ഷൻ ചെയ്യുവാൻ നിങ്ങൾക്കു വേണ്ട നിർദേശങ്ങൾ നൽകാനും സംശയങ്ങൾ ദൂരീകരിക്കാനും വിദഗ്ധ ഡോക്ർമാരുടെ സേവനം എല്ലാസമയത്തും മെഡ്ലോഞ്ചസിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്: https://www.cognitoforms.com/AsianetNewsMediaEntertainment/MedloungesEnquiryForm