കൊറിയൻ സ്കിൻകെയർ പോലെ സങ്കീർണ്ണമല്ലാത്ത, എന്നാൽ അതിലും അടിപൊളി റിസൾട്ട് തരുന്ന ഒരു മിനിമൽ റൂട്ടിൻ ആണ് ജെൻ സി ഇപ്പോൾ സ്വീപ്പ് ചെയ്യുന്നത്. കുറഞ്ഞ സാധനങ്ങൾ, വലിയ ഫലം. അതാണ് ജെൻ സി-യുടെ ക്ലിൽ ഗേൾ എസ്തറ്റിക്.

വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറയുന്ന കാലം കഴിഞ്ഞു. ഒരു ഡസൻ പ്രോഡക്റ്റുകൾ മുഖത്ത് വാരിത്തേക്കുന്ന ഫാസ്റ്റ് ബ്യൂട്ടിയോട് ജെൻ സി-ക്ക് റീസൺസ് ടു ലീവ് ഇല്ല. അവർക്കിപ്പോൾ വേണ്ടത് എഫക്റ്റീവ്, എക്കോ ഫ്രണ്ട്ലി സ്കിൻ കെയർ പ്രോഡ്ക്ടുകളാണ്. അവിടെയാണ് എല്ലാവരുടെയും പ്രിയപ്പെട്ട ആയുർവേദം ഒരു സൂപ്പർ ട്രെൻഡായി തിരിച്ചുവരുന്നത്. കൊറിയൻ സ്കിൻകെയർ പോലെ സങ്കീർണ്ണമല്ലാത്ത, എന്നാൽ അതിലും അടിപൊളി റിസൾട്ട് തരുന്ന ഒരു മിനിമൽ റൂട്ടിൻ ആണ് ജെൻ സി ഇപ്പോൾ സ്വീപ്പ് ചെയ്യുന്നത്. കുറഞ്ഞ സാധനങ്ങൾ, വലിയ ഫലം. അതാണ് ജെൻ സി-യുടെ ക്ലിൽ ഗേൾ എസ്തറ്റിക്.

ആയുർവേദം: ക്ലീൻ ബ്യൂട്ടിയുടെ ഒറിജിനൽ വില്ലേജ് വൈബ്

ജെൻ സി-യുടെ സൗന്ദര്യ സങ്കൽപ്പത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ക്ലീൻ ഇൻഗ്രീഡിയൻ്റ്സ് ആണ്. രാസവസ്തുക്കളോട് ബൈ പറഞ്ഞ് അവർ, പ്രകൃതിയിലേക്ക് തിരിയുകയാണ്. പ്രിസർവേറ്റീവുകൾ, പാരബെനുകൾ, സിലിക്കൺസ് ഇതൊന്നും ജെൻ സി-യുടെ ബ്യൂട്ടി കിറ്റിൽ വേണ്ട. മഞ്ഞളും, കറ്റാർ വാഴയും, വെളിച്ചെണ്ണയും – ഇത്രയേ ഉള്ളൂ.

ആയുർവേദം ചർമ്മത്തെ മാത്രം ഫോക്കസ് ചെയ്യുന്നില്ല. ദഹനം, ഉറക്കം, മാനസിക സമ്മർദ്ദം ഇതിനെല്ലാം പരിഹാരം കാണുമ്പോൾ ഫിൽട്ടർ ഇല്ലാത്ത ഗ്ലോ തനിയെ വരും. അതായത്, ശരീരം ഹാപ്പി എങ്കിൽ, ചർമ്മം എപ്പോഴും ബ്രെെറ്റായി തന്നെ നിൽക്കും.

ബഡ്ജറ്റ് ഫ്രണ്ട്ലിയും സൂപ്പർ റിസർട്ടും ; ഇതാ നാല് കിടിലൻ നാച്ചുറൽ ചേരുവകൾ

കാശ് കൊടുത്ത് സീറോ റിസൾട്ട് കിട്ടുന്ന പ്രോഡക്റ്റുകൾക്ക് പകരം, നമ്മുടെ വീട്ടിലെ അടുക്കളയിൽ കിട്ടുന്ന ഉപയോഗിക്കുന്നതാണ് പുതിയ ലൈഫ് ഹാക്ക്. വൈറൽ ആയുർവേദത്തിലെ നാല് പ്രധാന താരങ്ങൾ ഇതൊക്കെയാണ്…..

1. വെളിച്ചെണ്ണ - ദി ബെസ്റ്റ്; മിക്ക മേക്കപ്പ് റിമൂവറുകളും ഒഴിവാക്കി വെളിച്ചെണ്ണ ഉപയോഗിച്ചാണ് ജെൻ സി ഇപ്പോൾ മേക്കപ്പ് കളയുന്നത്. ഇത് കെമിക്കൽ ഫ്രീ ആയ ഡബിൾ ക്ലെൻസിംഗ് ആണ്. കൂടാതെ, രാത്രിയിൽ തലമുടിയിൽ തേച്ച് പിടിപ്പിക്കുന്ന ഓവർനൈറ്റ് ഹെയർ ട്രീറ്റ്‌മെൻ്റും ഇപ്പോൾ ഹോട്ട് ട്രെൻഡാണ്.

2. വേപ്പ് പാക്ക്-ഡീടോക്സ് ഫോർ ദി സ്കിൻ ; ആര്യവേപ്പ് ഒരു സൂപ്പർ ഡീടോക്സിഫയർ ആണ്. പൊടി രൂപത്തിലുള്ള വേപ്പ്, തേൻ അല്ലെങ്കിൽ പനിനീർ ചേർത്ത് മുഖക്കുരു ഉള്ള ഭാഗങ്ങളിൽ ഇടുന്നത് ജെൻ സി-യുടെ എമർജൻസി ആന്റി-ആക്‌നെ ട്രീറ്റ്‌മെൻ്റ് ആണ്.

3. കറ്റാർവാഴ ജെൽ - ദി സ്‌കിൻ ബാരിയർ ഹീറോ. കാലാവസ്ഥ മാറുമ്പോൾ ചർമ്മം ഇറിറ്റേറ്റഡ് ആവുന്നത് ഒരു പ്രശ്നമാണ്. കറ്റാർവാഴ ജെൽ രാത്രിയിൽ മുഖത്ത് പുരട്ടി സ്കിൻ ബാരിയർ ആരോഗ്യത്തോടെ നിലനിർത്തുന്നതാണ് അവരുടെ ഏറ്റവും മിനിമൽ സെൽഫ് കെയർ ഹാക്ക്.

4. മഞ്ഞൾ - ദി എണ്ണമയം കൺട്രോളർ. മുഖത്തെ അമിതമായ എണ്ണമയം നീക്കം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് മഞ്ഞൾ. ഇത് മുഖത്ത് മൃദുത്വം നൽകുന്നു. പകൽ മുഴുവനുമുള്ള ഓയിൽ ഫ്രീ ലുക്കിന് ഈ പാക്ക് നിർബന്ധം.

ഇതൊരു ട്രെൻഡല്ല, ഇതൊരു റീബൂട്ടാണ്. യഥാർത്ഥ ഗ്ലോ-അപ്പ് എപ്പോഴും സിമ്പിളും, കെമിക്കൽ ഫ്രീയും ആയിരിക്കും. ആയുർവേദ സൗന്ദര്യം ഇന്ന് ഒരു പാരമ്പര്യം മാത്രമല്ല, ജെൻ സി അഭിമാനത്തോടെ ഏറ്റെടുക്കുന്ന ഒരു ട്രെൻഡാണ്. കാലപ്പഴക്കമുള്ള അറിവുകളെ ആധുനിക ജീവിതശൈലിയുമായി സമന്വയിപ്പിച്ചുകൊണ്ട്, തിളക്കമുള്ള ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും വേണ്ടിയുള്ള ഓട്ടത്തിലാണ് ജെൻ സി ഇപ്പോൾ.