Asianet News MalayalamAsianet News Malayalam

മെയ് രണ്ടിന് എന്ത് സംഭവിക്കും? പെട്ടിയിലിരിക്കുന്ന വോട്ട് പോലെയല്ല പുറത്ത് ചുറ്റി നടക്കുന്ന വൈറസ്; കുറിപ്പ്

പെട്ടിയിലിരിക്കുന്ന വോട്ട് പോലെ അല്ല പുറത്ത് ചുറ്റി നടക്കുന്ന വൈറസ്. ഇന്ന് മുതൽ മെയ് രണ്ടു വരെ നമ്മൾ എന്ത് തന്നെ ചെയ്താലും ചിന്തിച്ചാലും തിരഞ്ഞെടുപ്പിന്റെ ഫലത്തിൽ മാറ്റം ഉണ്ടാകില്ല. പക്ഷെ ഇന്ന് മുതൽ വ്യക്തിപരമായി, സമൂഹമായി നാം കർശനമായ നിയന്ത്രണങ്ങൾക്ക് തയ്യാറായാൽ മേല്പറഞ്ഞ നൂറുകണക്കിനുള്ള പ്രതിദിന മരണങ്ങൾ നമുക്ക് ഒഴിവാക്കാം.

muralee thummarukudy face book post about covid 19 counting day
Author
Trivandrum, First Published Apr 27, 2021, 11:17 PM IST

കൊവിഡിന്റെ ഭീതിയിലാണ് രാജ്യം. കൊവിഡ് രൂക്ഷമായി വ്യാപിക്കുന്ന ഈ സാഹചര്യത്തിൽ സാമൂഹിക അകലം അടക്കമുള്ള നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കൊവിഡ് വ്യാപനം കൂടുതൽ പേരിലേക്ക് എത്തുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.

വോട്ടെണ്ണലിന് ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ. മെയ് രണ്ടാകുമ്പോൾ എന്താകും സ്ഥിതിയെന്നും കൊവി‍ഡ് എത്ര പേരെ പിടികൂടാമെന്നും വിശകലനം ചെയ്യുകയാണ് ഐക്യരാഷ്ട്രസഭയുടെ ദുരന്തലഘൂകരണ വിഭാഗം അധ്യക്ഷനായ മുരളി തുമ്മാരുകുടി.

കൊവി‍ഡ് പിടിപെടുന്നവരുടെ എണ്ണം ​​ദിനംപ്രതി കൂടിവരികയാണ്. കേസുകൾ വളരുമ്പോൾ മരണങ്ങളും കൂടുന്നത് സ്വാഭാവികമാണ്. ഇന്നിപ്പോൾ മരണം 32 ആയി. സാധാരണഗതിയിൽ കേസുകൾ കൂടി വരുന്നതും മരണങ്ങൾ കൂടി വരുന്നതും തമ്മിൽ ഒരല്പം ടൈം ലാഗ് ഉണ്ട്. അത് വച്ച് നോക്കുമ്പോൾ മെയ് രണ്ടാകുമ്പോൾ മരണം പ്രതിദിനം 60 കടന്നേക്കും. ഈ നിലയ്ക്ക് പോയാൽ മെയ് മാസത്തിൽ പ്രതിദിന മരണങ്ങൾ നൂറു കടക്കാമെന്നാണ് ഫേസ് ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു...

പോസ്റ്റിന്റെ പൂർണ രൂപം...

മെയ് രണ്ടിന് എന്ത് സംഭവിക്കും?

തിരഞ്ഞെടുപ്പ് കഴിഞ്ഞു, വോട്ടെല്ലാം പെട്ടിയിൽ ആയി. അത് സുരക്ഷിതമായി കൈകാര്യം ചെയ്യാൻ താഴിട്ടു പൂട്ടി പോലീസ് കാവലുമുണ്ട്. ഇനി എന്താണ് സംഭവിക്കുന്നതെന്ന് പലരും പ്രവചിക്കുന്നുണ്ട്, പ്രവചനം എന്ത് തന്നെയാണെങ്കിലും അത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ല. റിസൾട്ട് എന്താണെങ്കിലും മെയ് രണ്ടിന് അത് വരും.
താഴിട്ട് പൂട്ടാതെ, പോലീസ് കാവൽ ഇല്ലാതെ ഒന്നുണ്ട്. അത് കോവിഡ്19 ഉണ്ടാക്കുന്ന വൈറസ് ആണ്. അത് നാട്ടിലൊക്കെ ഇറങ്ങി നടക്കുന്നുണ്ട്. കാണുന്നിടത്തോളം അത് വളരുകയാണ്. മെയ് രണ്ടാവുന്പോഴേക്കും കോവിഡ്19 രോഗത്തിന് എന്ത് സംഭവിക്കും?
കോവിഡ് തുടങ്ങിയതിൽ പിന്നെ പ്രതിദിന രോഗികളുടേയും പ്രതിദിന മരണങ്ങളുടേയും ഏഴു ദിവസത്തെ ആവറേജ് ആണ് ചിത്രങ്ങളിൽ കാണിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ തുടങ്ങിയതിൽ പിന്നെ എത്ര വേഗത്തിലാണ് പ്രതിദിന കേസുകൾ വളരുന്നതെന്ന് നമുക്ക് കാണാം. ഇപ്പോഴത്തെ 25000 വലിയ താമസമില്ലാതെ 50000 ആകുമെന്നൊക്കെ ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകും, അത് മെയ് മാസം രണ്ടിന് മുൻപ് എത്തുമോ ശേഷം എത്തുമോ എന്നതേ സംശയിക്കാനുള്ളൂ.
കേസുകൾ വളരുമ്പോൾ മരണങ്ങളും കൂടുന്നത് സ്വാഭാവികമാണ്. ഇന്നിപ്പോൾ മരണം 32 ആയി. സാധാരണഗതിയിൽ കേസുകൾ കൂടി വരുന്നതും മരണങ്ങൾ കൂടി വരുന്നതും തമ്മിൽ ഒരല്പം ടൈം ലാഗ് ഉണ്ട്. അത് വച്ച് നോക്കുന്പോൾ മെയ് രണ്ടാകുന്പോൾ മരണം പ്രതിദിനം 60 കടന്നേക്കും. ഈ നിലക്ക് പോയാൽ മെയ് മാസത്തിൽ പ്രതിദിന മരണങ്ങൾ നൂറു കടക്കും.
പെട്ടിയിലിരിക്കുന്ന വോട്ട് പോലെ അല്ല പുറത്ത് ചുറ്റി നടക്കുന്ന വൈറസ്. ഇന്ന് മുതൽ മെയ് രണ്ടു വരെ നമ്മൾ എന്ത് തന്നെ ചെയ്താലും ചിന്തിച്ചാലും തിരഞ്ഞെടുപ്പിന്റെ ഫലത്തിൽ മാറ്റം ഉണ്ടാകില്ല.
പക്ഷെ ഇന്ന് മുതൽ വ്യക്തിപരമായി, സമൂഹമായി നാം കർശനമായ നിയന്ത്രണങ്ങൾക്ക് തയ്യാറായാൽ മേല്പറഞ്ഞ നൂറുകണക്കിനുള്ള പ്രതിദിന മരണങ്ങൾ നമുക്ക് ഒഴിവാക്കാം.
അതിന് നാം തയ്യാറായില്ലെങ്കിൽ ഇപ്പോൾ മുപ്പത്, നാല്പത് എന്നൊക്കെ പറഞ്ഞു അക്കങ്ങൾ ആയി നാം കാണുന്ന മരണങ്ങൾ സുഹൃത്ത്, ബന്ധു, കുടുംബാംഗം എന്ന തരത്തിൽ വ്യക്തിപരമായി മാറും. അതിലൊരക്കം നിങ്ങളായേക്കാം, അത് കാണാനും കൂട്ടാനും നിങ്ങൾ ഉണ്ടാകില്ലെങ്കിലും.
ശ്രീദേവിയെ പൂട്ടിയിടുന്നതാണ് നല്ലത്. പക്ഷെ സണ്ണി അതിന് മുതിരുന്നില്ലെങ്കിൽ ശ്രീദേവി സ്വയം മുറിക്കകത്ത് കയറി ഇരുന്നാലും മതി. വൈറസ് എപ്പോഴാണ് നിങ്ങളെ "ഒന്ന് ട്രൈ ചെയ്ത് നോക്കുന്നതെന്ന്" ആർക്കും പറയാൻ പറ്റില്ല.
അപ്പൊ എല്ലാം പറഞ്ഞ പോലെ. സുരക്ഷിതരായിരിക്കുക.
മുരളി തുമ്മാരുകുടി

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌

 

മെയ് രണ്ടിന് എന്ത് സംഭവിക്കും? തിരഞ്ഞെടുപ്പ് കഴിഞ്ഞു, വോട്ടെല്ലാം പെട്ടിയിൽ ആയി. അത് സുരക്ഷിതമായി കൈകാര്യം ചെയ്യാൻ...

Posted by Muralee Thummarukudy on Tuesday, 27 April 2021
Follow Us:
Download App:
  • android
  • ios