Health Tips : മുടികൊഴിച്ചിൽ കുറയ്ക്കാൻ പരീക്ഷിക്കാം ആറ് ഹെയർ പാക്കുകൾ

രണ്ട് സ്പൂൺ പപ്പായ പേസ്റ്റിലേക്ക് റോസ് വാട്ടർ ചേർക്കുക. ശേഷം ഈ പാക്ക് തലയിൽ പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക. പപ്പായയിൽ വിറ്റാമിനുകളും ആൻ്റിഓക്‌സിഡൻ്റുകളും എൻസൈമുകളും അടങ്ങിയതിനാൽ മുടി വളർച്ച വേ​ഗത്തിലാക്കുന്നു. 

natural hair packs for glow and healthy hair

മുടികൊഴിച്ചിൽ ഇന്ന് നിരവധി പേരെ ബാധിക്കുന്ന പ്രശ്നമാണ്. സമ്മർദ്ദം, തെറ്റായ ഭക്ഷണക്രമം, ചില മരുന്നുകളുടെ ഉപയോ​ഗം, താരൻ എന്നിവയെല്ലാം മുടികൊഴിച്ചിലുണ്ടാക്കാം. സിങ്ക്, ഇരുമ്പ്, വിറ്റാമിൻ എ, ഡി എന്നിവയുടെ അപര്യാപ്തത മൂലം മുടി കൊഴിച്ചിലുണ്ടാകും. മുടികൊഴിച്ചിൽ അകറ്റുന്നതിന് പരീക്ഷിക്കേണ്ട ചില ഹെയർ പാക്കുകൾ..

ഒന്ന്

1 വാഴപ്പഴം പേസ്റ്റാക്കിയതിലേക്ക് ഒരു സ്പൂൺ ഒലീവ് ഓയിൽ ചേർത്ത് യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക. 

രണ്ട്

കഞ്ഞി വെള്ളം ഉപയോ​ഗിച്ച് തല നന്നായി കഴുകുക. ഇത് മുടികൊഴിച്ചിലും താരനും അകറ്റുന്നതിന് സഹായിക്കുന്നു.

മൂന്ന്

രണ്ട് സ്പൂൺ നെല്ലിക്ക പൊടിച്ചതിലേക്ക് അൽപം വെളിച്ചെണ്ണ ചേർക്കുക. ശേഷം ഈ പാക്ക് തലയിൽ പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് പുരട്ടാവുന്നതാണ്.

നാല്

മുടികൊഴിച്ചിൽ അകറ്റുന്നതിന് മികച്ചതാണ് പപ്പായ.  രണ്ട് സ്പൂൺ പപ്പായ പേസ്റ്റിലേക്ക് റോസ് വാട്ടർ ചേർക്കുക.ശേഷം ഈ പാക്ക് തലയിൽ പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക.
പപ്പായയിൽ വിറ്റാമിനുകളും ആൻ്റിഓക്‌സിഡൻ്റുകളും എൻസൈമുകളും അടങ്ങിയതിനാൽ മുടി വളർച്ച വേ​ഗത്തിലാക്കുന്നു. താരൻ, തലയോട്ടിയിലെ മറ്റ് അണുബാധകൾ എന്നിവ തടയാനും പപ്പായ സഹായിക്കും.

അഞ്ച്

കറ്റാർവാഴ ജെല്ലും ഒലീവ് ഓയിലും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ തല കഴുകുക. 

ആറ്

രണ്ട് സ്പൂൺ തെെരിലേക്ക് രണ്ട് മുട്ടയുടെ വെള്ള ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് നന്നായി തലയിൽ തേച്ച് പിടിപ്പിക്കുക. മുട്ടയിൽ പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടിക്ക് കരുത്തും തിളക്കവും നൽകുകയും മുട്ടയുടെ വെള്ള തലയോട്ടിയുടെ ആരോഗ്യത്തിനും സഹായിക്കും.

കുട്ടികളിൽ പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങൾ

 

Latest Videos
Follow Us:
Download App:
  • android
  • ios