ബദാം, വാൾനട്ട്, ചിയ വിത്തുകൾ തുടങ്ങിയവ ആരോഗ്യത്തിന് നല്ലതാണ്. കാരണം അവ പ്രതിരോധ കോശങ്ങളെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ കൊഴുപ്പുകളും പോഷകങ്ങളും നൽകുന്നു.

കുട്ടികളിൽ ഇടയ്ക്കിടെ ജലദോഷം, പനി, ചുമ എന്നിവ വരുന്നത് തടയാൻ പ്രതിരോധശേഷി കൂട്ടേണ്ടത് പ്രധാനമാണ്.
ദുർബലമായ പ്രതിരോധം അസുഖങ്ങൾ പെട്ടെന്ന് വരുന്നതിന് ഇടയാക്കും. മലിനീകരണം, തണുപ്പ്, ശക്തമായ കാറ്റ് എന്നിവ ജലദോഷം, ചുമ തുടങ്ങിയ രോ​ഗങ്ങൾക്ക് ഇടയാക്കും. 

കുട്ടികളിൽ പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ച് പോഷകാഹാര വിദഗ്ധ ലവ്നീത് ബത്ര പറയുന്നു. ഒന്നാമതായി, കാരറ്റ്, ചീര, ഓറഞ്ച്, കിവി തുടങ്ങിയ വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമായ ഭക്ഷണങ്ങൾ രോഗപ്രതിരോധത്തിന് നല്ലതാണ്. കുട്ടികളിൽ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും രോഗങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ഇവയിൽ അടങ്ങിയിരിക്കുന്നു.

ബദാം, വാൾനട്ട്, ചിയ വിത്തുകൾ തുടങ്ങിയവ ആരോഗ്യത്തിന് നല്ലതാണ്. കാരണം അവ പ്രതിരോധ കോശങ്ങളെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ കൊഴുപ്പുകളും പോഷകങ്ങളും നൽകുന്നു.

മുളപ്പിച്ച പയർവർ​ഗങ്ങൾ മഗ്നീഷ്യം, ഫോസ്ഫറസ്, വിറ്റാമിൻ കെ എന്നിവയാൽ സമ്പുഷ്ടമാണ്. ഇതിൽ ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് രോഗങ്ങൾക്കും ബാക്ടീരിയകൾക്കുമെതിരെ ശരീരത്തിൻ്റെ പ്രതിരോധം മെച്ചപ്പെടുത്തുന്നു.

വെളുത്തുള്ളിയിൽ അലിസിൻ എന്ന പ്രകൃതിദത്ത സംയുക്തം അടങ്ങിയിരിക്കുന്നു. അവയിൽ ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങളുമുണ്ട്. ഇത് ബാക്ടീരിയകളെയും വൈറസുകളെയും ചെറുക്കാൻ സഹായിക്കുന്നു. അതിനാൽ ജലദോഷമോ പനിയോ പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നു. പപ്പായയുടെ ഉയർന്ന ഫൈബറും പപ്പൈൻ എൻസൈമും കാരണം ദഹനം മെച്ചപ്പെടുത്തുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ സിയും ഇതിൽ ധാരാളമുണ്ട്.

View post on Instagram