പാദം നല്ലത് പോലെ കഴുകിയ ശേഷം പ്യുമിക് സ്‌റ്റോണ്‍ ഉപയോഗിച്ച് ഉരച്ച് കഴുകുക. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യണം. ഇത് പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കുന്നു.

 ഉപ്പൂറ്റി വിണ്ട് കീറുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. അധിക നേരം നിന്ന് ജോലി ചെയ്യുന്നവരിലാണ് ഈ പ്രശ്നം കണ്ട് വരുന്നത്. കാലാവസ്ഥ കാരണവും ഉപ്പൂറ്റി വിണ്ടു കീറാനുള്ള സാധ്യത കൂടുതലാണ്. ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്ന് നോക്കാം. 

ഒന്ന്...

ഗ്ലിസറിനും റോസ് വാട്ടറും കൊണ്ട് ഉപ്പൂറ്റിയിലെ വിള്ളൽ ഇല്ലാതെയാക്കാൻ സാധിക്കും. ഇത് എങ്ങനെയാണെന്ന് നോക്കാം. ഗ്ലിസറിനും റോസ് വാട്ടറും അൽപം നാരങ്ങ നീരും കൂട്ടി മിക്‌സ് ചെയ്യുക. ഇത് കാലിൽ വിള്ളലുള്ള ഇടത്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് ഉപയോ​ഗിക്കുന്നത് ഉപ്പൂറ്റിയിലെ വിള്ളൽ ഇല്ലാതാക്കാൻ സഹായിക്കുന്നു.

രണ്ട്...

ആഴ്ചയിൽ രണ്ട് തവണ കാൽപാദം നാരങ്ങ നീര് ഉപയോ​ഗിച്ച് മസാജ് ചെയ്യുക. പ്രകൃതിദത്ത ആസിഡായ നാരങ്ങനീര് മൃതവും വരണ്ടതുമായ ചർമ്മത്തെ വിഘടിപ്പിക്കാനും നീക്കം ചെയ്യാനും സഹായിക്കും.

മൂന്ന്...

പാദം നല്ലത് പോലെ കഴുകിയ ശേഷം പ്യുമിക് സ്‌റ്റോൺ ഉപയോഗിച്ച് ഉരച്ച് കഴുകുക. ആഴ്ചയിൽ രണ്ട് തവണ ഇത് ചെയ്യണം. ഇത് പാദത്തിലെ വിള്ളൽ ഇല്ലാതാക്കുന്നു.

നാല്...

കാൽ നല്ലത് പോലെ കഴുകി ഉണക്കുക. ശേഷം ഒരു സ്പൂൺ വാസലിനും, ഒരു നാരങ്ങയുടെ നീരും ചേർത്ത് ഒരു മിക്സ് ചെയ്ത് വിള്ളലുള്ള ഭാഗങ്ങളിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.

ഉലുവ ചായ കുടിച്ചാലുള്ള ആരോ​ഗ്യ ​ ​ഗുണങ്ങൾ അറിയാം