Asianet News MalayalamAsianet News Malayalam

നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ തടയാൻ ചെയ്യേണ്ടത്...

ഫാറ്റി ലിവർ രോ​ഗം രണ്ട് തരത്തിലുണ്ട്. മദ്യപാനം മൂലമുള്ള ആൽക്കഹോളിക് ലിവർ ഡിസീസ് (എഎൽഡി). മദ്യപാനം പ്രധാന കാരണമല്ലാത്ത നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (എൻഎഎഫ്എൽഡി). 

Nonalcoholic Fatty Liver Disease signs and causes
Author
Trivandrum, First Published Sep 22, 2019, 8:58 AM IST

ഇന്ന് മിക്കവരിലും കണ്ട് വരുന്ന രോ​ഗമാണ് ഫാറ്റി ലിവർ. കരളിൽ കൊഴുപ്പ് അടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്. 

രക്‌തത്തിലെ കൊഴുപ്പിനെ സംസ്‌കരിക്കാനുള്ള കരളിന്റെ ശേഷി കുറയുകയും തന്മൂലം കരളില്‍ കൊഴുപ്പുകെട്ടുകയും ചെയ്യുന്ന അവസ്‌ഥയാണ്‌ ഫാറ്റി ലിവര്‍. ഫാറ്റി ലിവർ രോ​ഗം രണ്ട് തരത്തിലുണ്ട്. മദ്യപാനം മൂലമുള്ള ആൽക്കഹോളിക് ലിവർ ഡിസീസ് (എഎൽഡി). മദ്യപാനം പ്രധാന കാരണമല്ലാത്ത നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (എൻഎഎഫ്എൽഡി). 

വളരെ കുറഞ്ഞ അളവിൽ മദ്യപിക്കുന്നതോ മദ്യപിക്കാത്തതോ ആയ ആളുകളുടെ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ. അമിതഭാരമുള്ളവരിലും പ്രീഡയബറ്റിക്, ഡയബറ്റിക് രോഗികളിലും ആണ് ഇത് കൂടുതൽ കണ്ടുവരുന്നത്. 

കുട്ടികൾ ഉൾപ്പെടെ ഏതു പ്രായക്കാരെയും ഇതു ബാധിച്ചേക്കാം. കരളിലെ കോശങ്ങളില്‍ കൊഴുപ്പ് അടിയുമ്പോഴാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഉണ്ടാകുക. എന്‍എഎഫ്എല്‍ഡി സാധാരണഗതിയില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറില്ല. 

എങ്കിലും വളരെ കുറച്ച് ശതമാനം പേരില്‍ ഇത് കരളില്‍ വ്രണങ്ങളുണ്ടാകുന്നതിനും കുറേ കഴിയുമ്പോള്‍ സിറോസിസിനും കാരണമാകുന്നുണ്ട്. പൊണ്ണത്തടി, കുടവയർ, ഉയർന്ന കൊളസ്ട്രോൾ,  ചില ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗം ഇവയെല്ലാം എന്‍എഎഫ്എല്‍ഡിയിലേക്ക് നയിക്കാവുന്ന കാരണങ്ങളാണ്.

എന്‍എഎഫ്എല്‍ഡി ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

ശരീരഭാരം കുറയ്ക്കുക...

ക്യത്യമായി ഡയറ്റ് ചെയ്തോ വ്യായാമം ചെയ്തോ ശരീരഭാരം കുറച്ചാൽ എന്‍എഎഫ്എല്‍ഡി തടയാനാകും.

മധുരം ഒഴിവാക്കുക...

മധുരപലഹാരങ്ങൾ പരമാവധി ഒഴിവാക്കുക. ഐസ്ക്രീം, പാസ്ട്രീ, ചോക്ലേറ്റ്സ് പോലുള്ളവ ഒഴിവാക്കിയാൽ എന്‍എഎഫ്എല്‍ഡി തടയാനാകും.

ഇലക്കറികൾ ധാരാളം കഴിക്കാം...

ഇലക്കറികൾ ധാരാളം കഴിച്ചാൽ എന്‍എഎഫ്എല്‍ഡി തടയാം. പച്ചനിറത്തിലുള്ള ഇലക്കറികളിൽ ഇനോർഗാനിക് നൈട്രേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയും

വെള്ളം ധാരാളം കുടിക്കുക...

ധാരാളം വെള്ളം കുടിച്ചാൽ എന്‍എഎഫ്എല്‍ഡി തടയാനാകുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.  കരൾ രോ​ഗങ്ങൾ അകറ്റാനും ശരീരത്തിലെ കൊഴുപ്പ് കളയാനും വെള്ളം വളരെ നല്ലതാണ്. കിഡ്നി സ്റ്റോണ്‍ പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാൻ സഹായിക്കുന്നു.

നെല്ലിക്ക...

ഫാറ്റി ലിവർ തടയാൻ ഏറ്റവും നല്ലതാണ് നെല്ലിക്ക. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ ദിവസവും രണ്ടോ മൂന്നോ നെല്ലിക്ക കഴിക്കുന്നത് ​സഹായിക്കും. ജീവകം ബി, ഇരുമ്പ്, കാൽസ്യം എന്നിവ നെല്ലിക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ദഹനസംബന്ധമായ പ്രശ്നങ്ങൾ‌ അകറ്റാനും ചർമ്മസംരക്ഷണത്തിനും ഏറ്റവും നല്ലതാണ് നെല്ലിക്ക.

മഞ്ഞള്‍...

ഫാറ്റി ലിവർ തടയാൻ ഏറ്റവും നല്ലതാണ് മഞ്ഞൾ. ദിവസവും ചൂടുവെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്ത് കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് നീക്കുകയും ജലദോഷം, കഫക്കെട്ട് പോലുള്ളവ അകറ്റാനും സഹായിക്കുന്നു.
 

Follow Us:
Download App:
  • android
  • ios