Asianet News MalayalamAsianet News Malayalam

ഈ ഭക്ഷണങ്ങൾ കഴിക്കൂ, കൊവിഡ് ഭേദമായവരിലെ മുടികൊഴിച്ചിൽ തടയാം; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

ദിവസവും ഒരു പിടി ബദാം, വാൾനട്ട് എന്നിവ കഴിക്കുന്നത് മുടിയുടെ ആരോ​ഗ്യത്തിന് നല്ലതാണ്. മാത്രമല്ല, മുടികൊഴിച്ചിൽ അകറ്റാൻ മികച്ചൊരു ഭക്ഷണമാണ് ചിയ വിത്തുകൾ. ഒമേഗ -3 ഫാറ്റി ആസിഡുകൾ, ഫൈബർ, പ്രോട്ടീൻ, കാൽസ്യം, മഗ്നീഷ്യം എന്നിവയുടെ മികച്ച ഉറവിടമാണ് ചിയ വിത്തുകൾ.

Nutritionist Pooja Makhija Shares Her Mantra To Healthy Hair After covid Recovery
Author
Trivandrum, First Published May 30, 2021, 9:16 AM IST

കൊവിഡ് ഭേദമായവരിൽ രൂക്ഷമായ മുടികൊഴിച്ചിലുണ്ടാകുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. മുടികൊഴിച്ചിൽ കുറയ്ക്കാൻ ഏതൊക്കെ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്ന് ന്യൂട്രീഷ്യനിസ്റ്റ് പൂജ മഖിജ പറയുന്നു.

ദിവസവും ഒരു പിടി ബദാം, വാൾനട്ട് എന്നിവ കഴിക്കുന്നത് മുടിയുടെ ആരോ​ഗ്യത്തിന് നല്ലതാണ്. മാത്രമല്ല, മുടികൊഴിച്ചിൽ അകറ്റാൻ മികച്ചൊരു ഭക്ഷണമാണ് ചിയ വിത്തുകൾ. ഒമേഗ -3 ഫാറ്റി ആസിഡുകൾ, ഫൈബർ, പ്രോട്ടീൻ, കാൽസ്യം, മഗ്നീഷ്യം എന്നിവയുടെ മികച്ച ഉറവിടമാണ് ചിയ വിത്തുകൾ.

വെറും വയറ്റിൽ ദിവസവും ഒരു ടീസ്പൂൺ വെർജിൻ കോക്കനട്ട് ഓയിൽ കഴിക്കുന്നതും മുടിയുടെ മാത്രമല്ല ചർമ്മത്തിന്റെ ആരോ​ഗ്യത്തിനും സഹായകമാണ്. പ്രോട്ടീൻ സമ്പുഷ്ടമായ മുട്ട മുടിയെ കൂടുതൽ ബലമുള്ളതാക്കാൻ സഹായിക്കുന്നുവെന്നും പൂജ പറഞ്ഞു. ദിവസവും മൂന്ന് മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. മഞ്ഞക്കരു ഒഴിവാക്കി മുട്ടയുടെ വെള്ള കഴിക്കാവുന്നതാണെന്ന് അവർ പറയുന്നു.

മുടിയുടെ വളർച്ചയ്ക്ക് വിറ്റാമിൻ ഡി മറ്റ് പോഷകങ്ങൾ പോലെ തന്നെ പ്രധാനമാണ്. കാരണം ഇത് മുടി പൊട്ടുന്നത് തടയാനും മുടിയുടെ വളർച്ചയ്ക്കും സഹായിക്കുന്നു. മാത്രമല്ല വിറ്റാമിൻ സി അടങ്ങിയ നെല്ലിക്ക, ഓറഞ്ച്, പപ്പായ, നാരങ്ങ പോലുള്ള ഭക്ഷണങ്ങളും മുടിയുടെ ആരോ​ഗ്യത്തിന് സഹായിക്കുന്നുവെന്ന് പൂജ പറഞ്ഞു.

Follow Us:
Download App:
  • android
  • ios