Asianet News MalayalamAsianet News Malayalam

Omicron : ഒമിക്രോൺ വന്ന് ഭേദമായ പലരെയും അലട്ടുന്ന ഒരു ആരോ​ഗ്യപ്രശ്നം ഇതാണ് ; വിദ​ഗ്ധർ പറയുന്നു

മറ്റ് വകഭേദങ്ങളുമായി ഒമിക്രോണിനെ വേർതിരിച്ചറിയുന്ന ലക്ഷണങ്ങളിൽ ഒന്നാണ് നടുവേദന. യുകെ, യുഎസ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച കണക്കുകൾ പ്രകാരം നടുവേദനയാണ് ഒമിക്രോണിന്റെ ആദ്യ ലക്ഷണമെന്ന് വ്യക്തമാക്കുന്നു. 

One Omicron Symptom That is Most Important in Distinguishing Common Cold
Author
Mumbai, First Published Jan 10, 2022, 6:27 PM IST

കൊവി‍ഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. കൊവിഡ് 19 ന്റെ പുതിയ വകഭേദമായ ഒമിക്രോണിന് വ്യാപനശേഷി കൂടുതലാണെങ്കിലും രോഗികളിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കില്ലെന്നും വൈദ്യസഹായം തേടേണ്ട അവശ്യകതയിലേക്ക് എത്തിക്കില്ലെന്നുമായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ഇത് ശരിയല്ലെന്ന് ലോകാരോഗ്യസംഘടന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

ഒമിക്രോണിനെ നിസാരമായി കാണരുതെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മുൻ വകഭേദങ്ങളെപ്പോലെതന്നെ ഒമിക്രോണും അപകടകാരിയാണ്. രോഗികളെ വലിയതോതിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരികയും മരണങ്ങൾ ക്കിടയാക്കുകയും ചെയ്യുമെന്നും ബ്ല്യൂഎച്ച്ഒ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് മുന്നറിയിപ്പ് നൽകിയിരുന്നു.

ഒമിക്രോണിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ വ്യക്തമാക്കുന്നു. മറ്റ് വകഭേദങ്ങളുമായി ഒമിക്രോണിനെ വേർതിരിച്ചറിയുന്ന ലക്ഷണങ്ങളിൽ ഒന്നാണ് നടുവേദന. യുകെ, യുഎസ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച കണക്കുകൾ പ്രകാരം നടുവേദനയാണ് ഒമിക്രോണിന്റെ ആദ്യ ലക്ഷണമെന്ന് വ്യക്തമാക്കുന്നു. നടുവേദനയിൽ നിന്ന് ശരീരത്തിലുടനീളം പേശീവേദനയിലേക്ക് മാറുന്നു. ZOE കൊവിഡ് പഠന ആപ്പ് പുറത്ത് വിട്ട പുതിയ റിപ്പോർട്ടിലാണ് ഇതിനെ കുറിച്ച് പറയുന്നത്. 

ഒമിക്രോൺ ബാധിച്ചപ്പോൾ തൊണ്ടവേദന, വിറയൽ, പനി എന്നിവയായിരുന്നു കണ്ടിരുന്ന പ്രധാന ലക്ഷണങ്ങളെന്ന് 32 കാരിയായ നമ്രത പറയുന്നു. മാത്രമല്ല കാലുകളിലും കടുത്ത വേദന അനുഭവപ്പെട്ടു. എന്നാൽ ഇപ്പോൾ നടുവേദനയും ക്ഷീണവും വല്ലാതെ അലട്ടുന്നുണ്ടെന്നും അവർ പറഞ്ഞു.

തൊണ്ടവേദന, വരണ്ട ചുമ എന്നിയാണ് കൂടുതൽ രോ​ഗികളിലും കണ്ടിരുന്നത്. മുംബൈയിലെ മിക്ക രോഗികളിലും  പനിയും തലവേദനയും എന്നിവ റിപ്പോർട്ട് ചെയ്തതായി ഡോക്ടർമാർ പറഞ്ഞു. ചിലരിൽ ക്ഷീണവും ബലഹീനതയും എട്ടാം ദിവസം വരെ നീണ്ടുനിൽക്കുന്നതായാണ് കാണുന്നതെന്ന് മുംബെെയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലെ ഫിസീഷ്യൻ ഡോ.ഡോ ഹേമന്ത് താക്കർ പറഞ്ഞു.

ശരീരവേദന, നടുവേദന, പനി എന്നിവ ഒമിക്രോൺ രോഗികളിൽ കാണപ്പെടുന്ന പ്രധാന ലക്ഷണങ്ങളാണ്. ഡെങ്കിപ്പനിയിലും ശരീരവേദനയും നടുവേദനയും പ്രകടമാകും. ഇത് മൂന്ന് ദിവസത്തേക്ക് സുഖപ്പെടാൻ തുടങ്ങും. അതുപോലെ മിക്ക ഒമിക്രോൺ രോ​ഗികളും മൂന്നാമത്തെയോ നാലാമത്തെയോ ദിവസമാകുമ്പോഴേക്കും മെച്ചപ്പെടാൻ തുടങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു. രോ​ഗം വന്ന് ഭേദമായ ശേഷം ദിവസങ്ങളോളം അസഹനീയമായ ശരീരവേദനയും ബലഹീനതയും നടുവേദനയും പലരേയും അലട്ടുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 

ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ ചേർന്ന 'ഡെൽറ്റക്രോൺ' സ്ഥിരീകരിച്ചതായി റിപ്പോർട്ട്

Follow Us:
Download App:
  • android
  • ios