വരണ്ട ചർമ്മം പലരേയും അലട്ടുന്ന പ്രശ്നമാണ്. മഞ്ഞുകാലത്താണ് വരണ്ട ചർമ്മം കൂടുതലും അലട്ടുന്നത്.  വരണ്ട ചര്‍മ്മം അകറ്റാന്‍ ഏറ്റവും നല്ലതാണ് ഓറഞ്ച് ഫേസ് പാക്ക്. ഓറഞ്ചിന്റെ തൊലിയാണ് ഫേസ് പാക്കിനായി പ്രധാനമായി ഉപയോഗിക്കുന്നത്. വരണ്ട ചർമ്മം അകറ്റുന്നതിനായി ഓറഞ്ച് ഫേസ് പാക്ക് രണ്ട് വിധത്തിൽ ഉപയോ​ഗിക്കാം....

ഒന്ന്...

ആദ്യം ഓറഞ്ചിന്റെ തൊലി നല്ല പോലെ ഉണക്കുക. ശേഷം മിക്‌സിയിലിട്ട് പൗഡറാക്കിയെടുക്കുക. പൗഡറിലേക്ക് ഒരു സ്പൂണ്‍ തേനും തൈരും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ശേഷം 15 മിനിറ്റ് മാറ്റി വയ്ക്കുക. ഈ പാക്ക് 15 മിനിറ്റെങ്കിലും മുഖത്തിട്ട് മസാജ് ചെയ്യുക. അരമണിക്കൂര്‍ മുഖത്തിട്ട് ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിലോ ചൂടുവെള്ളത്തിലോ കഴുകാം.

രണ്ട്....

ഓറഞ്ചിന്റെ പൊടിയും റോസ് വാട്ടറും ചേർത്തും നല്ല പോലെ മിക്സ് ചെയ്യുക. ശേഷം മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയാവുന്നതാണ്. ആഴ്ച്ചയിൽ മൂന്നോ നാലോ തവണ ഇത് പുരട്ടാവുന്നതാണ്.