ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഓറഞ്ച് വിവിധ ചർമ്മപ്രശ്നങ്ങൾ അകറ്റുന്നതിന് ​ഗുണം ചെയ്യം. വൈറ്റമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന ഓറഞ്ച് കറുത്ത പാടുകൾ കുറയ്ക്കാനും പെട്ടെന്ന് മങ്ങാനും സഹായിക്കും. 

ഓറഞ്ച് ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും മികച്ചതാണ്. ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഓറഞ്ച് വിവിധ ചർമ്മപ്രശ്നങ്ങൾ അകറ്റുന്നതിന് ​ഗുണം ചെയ്യം. ചർമ്മത്തെ പരിപോഷിപ്പിക്കാൻ സഹായിക്കുന്ന ബീറ്റാ കരോട്ടിൻ, ഫോളിക് ആസിഡ്, ഫോസ്ഫേറ്റുകൾ, അയഡിഡുകൾ, അയൺ, ഫൈറ്റോ ന്യൂട്രിയന്റുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവ ഓറഞ്ചിൽ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന ഓറഞ്ച് കറുത്ത പാടുകൾ കുറയ്ക്കാനും പെട്ടെന്ന് മങ്ങാനും സഹായിക്കും. 

മുഖത്തെ കരുവാളിപ്പ് മാറാൻ ഓറഞ്ച് കൊണ്ട് ഫേസ് പാക്കുകൾ പരീക്ഷിക്കാം...

ഒന്ന്...

ഓറഞ്ച് തൊലിയുടെ കുറച്ച് കഷണങ്ങൾ ഉണക്കി പൊടിച്ചെടുക്കുക. ഇതിലേക്ക് 2 ടീസ്പൂൺ റോസ് വാട്ടർ ചേർത്ത് നന്നായി ഇളക്കി പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഈ പേസ്റ്റ് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. 

രണ്ട്...

ഒരു ബൗളിൽ രണ്ട് ടീസ്പൂൺ ഓറഞ്ച് ജ്യൂസും അൽപം ചെറുപയർ പൊടിയും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. മുഖത്തെ കറുപ്പ് മാറാൻ ഈ പാക്ക് സഹായിക്കും.

മൂന്ന്...

അര കപ്പ് തൈരിനോടൊപ്പം രണ്ട് ടേബിൾസ്പൂൺ ഫ്രഷ് ഓറഞ്ച് ജ്യൂസ് ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. ഉണങ്ങി കഴി‍ഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖവും കഴുത്തും കഴുകുക. മുഖം സുന്ദരമാക്കാൻ ഈ പാക്ക് സഹായിക്കും. 

ഉറക്കമില്ലായ്മ സ്ട്രോക്കിനുള്ള സാധ്യത വർദ്ധിപ്പിക്കുമോ? ​ഗവേഷകർ പറയുന്നു

Asianet News Live TV | Malayalam News | ഏഷ്യാനെറ്റ് ന്യൂസ് | Latest News | Kerala news #asianetnews