പതിവായുള്ള വ്യായാമവും സന്തുലിതമായ പോഷകാഹാരക്രമവും അണ്ഡാശയ അർബുദത്തിന്റെ മാത്രമല്ല പല രോഗങ്ങളുടെയും സാധ്യത കുറയ്ക്കും. അമിതവണ്ണം അണ്ഡാശയ അർബുദ സാധ്യത വർദ്ധിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ഭാരം കുറച്ച് ആരോഗ്യകരമായ ഭാരം നിലനിർത്താൻ ശ്രദ്ധിക്കുക. 

അണ്ഡാശയത്തിൽ രൂപപ്പെടുന്ന കോശങ്ങളുടെ വളർച്ചയാണ് അണ്ഡാശയ അർബുദം. കോശങ്ങൾ വേഗത്തിൽ പെരുകുകയും ആരോഗ്യമുള്ള ശരീര കോശങ്ങളെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യും. അണ്ഡാശയത്തിലെ അർബുദകോശങ്ങളുടെ വളർച്ച പലപ്പോഴും ആദ്യ ഘട്ടത്തിൽ തിരിച്ചറിഞ്ഞെന്ന് വരില്ല. 

പ്രായം, കുടുംബത്തിലെ അർബുദ ചരിത്രം, ഭാരം, ജീവിതശൈലി തുടങ്ങിയവ അണ്ഡാശയ അർബുദ സാധ്യത വർദ്ധിപ്പിക്കുന്നു. കീമോതെറാപ്പിയും ശസ്ത്രക്രിയയുമാണ് ഇതിനുള്ള ചികിത്സ. യുഎസിലെ സ്ത്രീകളിൽ അർബുദവുമായി ബന്ധപ്പെട്ട മരണത്തിന്റെ അഞ്ചാമത്തെ ഏറ്റവും സാധാരണമായ കാരണമാണ് അണ്ഡാശയ അർബുദം. 

ദഹനപ്രശ്നങ്ങൾ മുതൽ വിവിധ കാരണങ്ങളുമായി ബന്ധപ്പെട്ട് വയറ്റിൽ ഗ്യാസ് അനുഭവപ്പെടാം. ഇതിനാൽ തന്നെ വയറ്റിലെ ഉരുണ്ട് കയറ്റവും വയർവീർത്തിരിക്കലുമൊന്നും അണ്ഡാശയ അർബുദത്തിൻറെ ലക്ഷണമായി പലരും തിരിച്ചറിയാറില്ല. സാധാരണയേക്കാൾ കനത്ത രക്തസ്രാവം അല്ലെങ്കിൽ ക്രമരഹിതമായ രക്തസ്രാവം എന്നിവ അണ്ഡാശയ ക്യാൻസറിന്റെ ലക്ഷണമാകാം. 

പുറം വേദന പലരും നിസാരമായി കാണാറുണ്ട്. എല്ലുകളുടെയോ പേശികളുടെയോ പ്രശ്നമാണെന്നാണ് പലരും പൊതുവെ കരുതുക. എന്നാൽ ഇത് അണ്ഡാശയ അർബുദം കൊണ്ടും ഉണ്ടാകാറുണ്ട്. അതുകൊണ്ട് പതിവായി പുറംവേദന ഉണ്ടാകുന്നവർ ഡോക്ടറെ ബന്ധപ്പെടണം. 

സാധാരണ അണ്ഡാശയ ക്യാൻസറിന്റെ ലക്ഷണങ്ങളിൽ ഇവ ഉൾപ്പെടുന്നു...

പുറം വേദന
കടുത്ത ക്ഷീണം
ഭാരം കുറയുക
ലൈംഗിക വേളയിൽ വേദന
മലബന്ധം അല്ലെങ്കിൽ വയറുവേദന
അസാധാരണമായ വയറുവീക്കം

പതിവായുള്ള വ്യായാമവും സന്തുലിതമായ പോഷകാഹാരക്രമവും അണ്ഡാശയ അർബുദത്തിന്റെ മാത്രമല്ല പല രോഗങ്ങളുടെയും സാധ്യത കുറയ്ക്കും. അമിതവണ്ണം അണ്ഡാശയ അർബുദ സാധ്യത വർദ്ധിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ഭാരം കുറച്ച് ആരോഗ്യകരമായ ഭാരം നിലനിർത്താൻ ശ്രദ്ധിക്കുക. പുകയില, മദ്യം എന്നിവ ഒഴിവാക്കുക. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാൻ ശ്രമിക്കണമെന്ന് വിദ​ഗ്ധർ പറയുന്നു.

ക്യാൻസർ സാധ്യത ഒഴിവാക്കാൻ നിർബന്ധമായും കഴിക്കേണ്ട പച്ചക്കറി ഇതാണ്