പുരുഷന്മാരുടെ പ്രത്യുത്പാദന അവയവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് 'പ്രോസ്‌റ്റേറ്റ്' ഗ്രന്ഥി. ബീജത്തെ ചലിപ്പിക്കാന്‍ സഹായിക്കുന്ന ദ്രവം ഉത്പാദിപ്പിക്കുകയെന്നതാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രധാന ധര്‍മ്മം. 

മൂത്രാശയവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ( Urinary Infections ) സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കാണാറുണ്ട്. എന്നാല്‍ പുരുഷന്മാരില്‍ മൂത്രതടസം, വേദന, മൂത്രത്തില്‍ രക്തം തുടങ്ങിയ പ്രശ്‌നങ്ങള്‍കാണുന്നത് എപ്പോഴും മൂത്രാശയവുമായി ബന്ധപ്പെട്ട രോഗങ്ങളെ തന്നെ ( Men Urinary System) സൂചിപ്പിക്കാൻ ആകണമെന്നില്ല.

പുരുഷന്മാരുടെ പ്രത്യുത്പാദന അവയവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് 'പ്രോസ്‌റ്റേറ്റ്' ഗ്രന്ഥി. ബീജത്തെ ചലിപ്പിക്കാന്‍ സഹായിക്കുന്ന ദ്രവം ഉത്പാദിപ്പിക്കുകയെന്നതാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രധാന ധര്‍മ്മം. 

ഇതിനെ ബാധിക്കുന്ന 'പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍' ( Prostate Cancer ) ലക്ഷണങ്ങളായും പുരുഷന്മാരില്‍ മൂത്രസംബന്ധമായ പ്രശ്നങ്ങള്‍ കാണാം. പലപ്പോഴും ഇത്തരം ലക്ഷണങ്ങള്‍ കാണുമ്പോഴെല്ലാം അവഗണിക്കുകയും അതുവഴി ക്യാന്‍സര്‍ സ്ഥിരീകരിക്കാന്‍ സമയമെടുക്കുകയും ചെയ്യാറുണ്ട്.

'പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍' സംബന്ധിച്ച് പല തെറ്റായ സങ്കല്‍പങ്ങളും പുരുഷന്മാര്‍ക്കിടയിലുണ്ടാകാറുണ്ട്. ഈ തെറ്റിദ്ധാരണകളും രോഗനിര്‍ണയം വച്ചുതാമസിപ്പിക്കുന്നതിന് കാരണമാകാറുണ്ട്. 

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ബാധിക്കുന്ന പ്രായം...

പ്രായമേറിയ പുരുഷന്മാരില്‍ മാത്രം കാണപ്പെടുന്ന രോഗമാണ് 'പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍' എന്ന് ചിന്തിക്കുന്നവര്‍ ഏറെയാണ്. ഏതാണ്ട് 65 ശതമാനത്തോളം കേസുകളിലും ഇത് ശരിയാണ്. അതായത് അറുപത്തിയഞ്ചോ അതിന് മുകളിലോ പ്രായമുള്ളവരെയാണ് 65 ശതമാനവും 'പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍' പിടികൂടുന്നത്. 

എന്നാല്‍ അതിന് താഴേക്ക് നാല്‍പത് വയസ് വരെയുള്ള പുരുഷന്മാരിലും പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ഇന്ന് കാര്യമായ രീതിയില്‍ തന്നെ കാണപ്പെടുന്നുണ്ട്. നാല്‍പതിന് താഴെയാണെങ്കില്‍ ഇത് അത്ര സാധാരണമല്ല.നാല്‍പത് വയസുള്ളവരുടെ കാര്യത്തില്‍ പതിനായിരത്തില്‍ ഒരാള്‍ എന്ന നിലയിലാണ് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ കണ്ടെത്തപ്പെടാറെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നാല്‍പത് മുതല്‍ അമ്പത് വയസ് വരെ പ്രായമുള്ളവരാണെങ്കില്‍, 40-60 പേരില്‍ ഒരാള്‍ എന്ന നിലയില്‍ രോഗം കണ്ടേക്കാം. അറുപതിനും അറുപത്തിയൊമ്പതിനും ഇടയിലാകുമ്പോള്‍ ഇത് പതിനഞ്ച് പേരില്‍ ഒരാള്‍ എന്ന നിലയിലേക്കാകുന്നു.

എന്തുകൊണ്ട് പ്രേസ്റ്റേറ്റ് ക്യാൻസർ? അറിയാം ലക്ഷണങ്ങളും...

പാരമ്പര്യം, ആരോഗ്യാവസ്ഥ, ജീവിതരീതി, കാലാവസ്ഥ എന്നിങ്ങനെ പല ഘടകങ്ങളും 'പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍'ന് കാരണമായി വരാറുണ്ട്. ഇടവിട്ട് മൂത്രമൊഴിക്കാന്‍ തോന്നുക, മൂത്രമൊഴിക്കാന്‍ തുടങ്ങുമ്പോഴോ നിര്‍ത്തുമ്പോഴോ വിഷമത നേരിടുക, മൂത്രമൊഴിക്കുമ്പോള്‍ വേദന, എരിച്ചില്‍, മൂത്രം തടസപ്പെട്ട് പോവുക, മൂത്രത്തില്‍ രക്തം എന്നിവയെല്ലാം പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ലക്ഷണങ്ങളായി വരുന്ന പ്രശ്നങ്ങളാണ്. അതിനാല്‍ തന്നെ ഇവയിലേതെങ്കിലും വിഷമത പതിവായി അനുഭവപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധന നടത്തേണ്ടതുണ്ട്. 

ഇവയ്ക്ക് പുറമെ ലൈംഗികതയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ലക്ഷണമായി വരാറുണ്ട്. ഉദ്ധാരണപ്രശ്‌നം ( Ejaculation ), ഉദ്ധാരണത്തിനിടെ വേദന, ശുക്ലത്തില്‍ രക്തം, നടു എപ്പോഴും ബലമായി നില്‍ക്കുന്ന അവസ്ഥ, ഇടുപ്പ്-തുടകള്‍ എന്നിവിടങ്ങളിലും അനാവശ്യമായ ബലം അനുഭവപ്പെടല്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഇത്തരത്തില്‍ വരുന്നതാണ്. ഇവയെല്ലാം തന്നെ ഡോക്ടറെ കണ്ട് പരിശോധനയ്ക്ക് വിധേയമാക്കേണ്ട സാഹചര്യങ്ങളാണ്.

Also Read:- പുരുഷന്മാരിലെ വന്ധ്യത; ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍...