Asianet News MalayalamAsianet News Malayalam

കൂടുതല്‍ കൊവിഡ് സാധ്യത 'എ' ഗ്രൂപ്പ് രക്തമുള്ളവര്‍ക്ക്; ചൈനയില്‍ നടത്തിയ പഠനം

ചൈനയിലെ വുഹാനിലും ഷെന്‍ഷെനിലേയും 2000ത്തോളം വരുന്ന രക്തസാമ്പിളുകാണ് ആരോഗ്യ ഗവേഷകര്‍ പഠനം നടത്തിയത്. രക്തഗ്രൂപ്പ് എ ആ രോഗബാധിതരില്‍ മറ്റു രോഗബാധിതരെ അപേക്ഷിച്ച് ഉയര്‍ന്ന തോതിലുള്ള കൊറോണ അണുബാധ കാണിക്കുന്നുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. 

People with blood type A may be more vulnerable to coronavirus, China study finds
Author
China, First Published Mar 19, 2020, 9:41 AM IST

ബിയജിംഗ്: എ രക്ത ഗ്രൂപ്പുകാര്‍ക്ക് അതിവേഗം കൊറോണ വൈറസ് ബാധിക്കാന്‍ സാധ്യതയുണെന്നും ഒ രക്തഗ്രൂപ്പുകാര്‍ക്ക് വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതലാണെന്ന് കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ പടര്‍ന്നുപിടിച്ച ചൈനയില്‍ നടത്തിയ പഠനം. കൊറോണ ലോകം മുഴുവന്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ചൈനയില്‍ കോവിഡ് 19 ബാധിച്ചവരിലാണ് പഠനം നടത്തിയത്. 

ചൈനയിലെ വുഹാനിലും ഷെന്‍ഷെനിലേയും 2000ത്തോളം വരുന്ന രക്തസാമ്പിളുകാണ് ആരോഗ്യ ഗവേഷകര്‍ പഠനം നടത്തിയത്. രക്തഗ്രൂപ്പ് എ ആ രോഗബാധിതരില്‍ മറ്റു രോഗബാധിതരെ അപേക്ഷിച്ച് ഉയര്‍ന്ന തോതിലുള്ള കൊറോണ അണുബാധ കാണിക്കുന്നുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. രക്തഗ്രൂപ്പ് ഒ ആയവരില്‍ ആകട്ടെ കൊറോണ ലക്ഷണങ്ങള്‍ കുറവാണ്. കോവിഡ് 19 ബാധിച്ച് വുഹാനില്‍ മരിച്ച 206 പേരില്‍ 85 പേരും 'എ' ഗ്രൂപ്പ് രക്തം ഉള്ളവരാണ്. അതായത് മരിച്ചവരില്‍ 63 ശതമാനവും 'എ' ഗ്രൂപ്പുകാര്‍. എന്നാല്‍ ഇത് പ്രാഥമിക പഠനം മാത്രമാണെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ആരോഗ്യ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

അതേ സമയം ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8944 ആയി ഉയർന്നു. 475 പേരാണ് ഇറ്റലിയിൽ ഒറ്റദിവസം കൊണ്ട് മരിച്ചത്. കൊവിഡ് ബാധിച്ച് ഒരുദിവസം ഒരു രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്.

കൊവിഡിൽ വിറങ്ങലിച്ച് നിൽക്കുകയാണ് യൂറോപ്പും ഇറ്റലിയും. ഇരുപ്പതിനാല് മണിക്കൂറിനുള്ളിൽ 475പേരാണ് ഇറ്റലിയിൽ മരിച്ചത്. ഇതോടെ, ഇറ്റലിയിൽ ആകെ മരണം 2978 ആയി. നിലവിൽ ചൈനയ്ക്ക് പുറത്ത് റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് മരണങ്ങളിൽ പകുതിയിലേറെയും ഇറ്റലിയിലാണ്. ഇറാനിൽ 147ഉം സ്പെയിനിൽ 105ഉം പേർ ഒരുദിവസത്തിനുള്ളിൽ മരിച്ചു. ബ്രിട്ടണിൽ മരണം നൂറ് കടന്നു. 

Follow Us:
Download App:
  • android
  • ios