Asianet News MalayalamAsianet News Malayalam

ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക

പൊണ്ണത്തടി, വ്യായാമക്കുറവ്, അമിതമായ ഉപ്പ് ഉപയോഗം എന്നിവ അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു. പതിവ് രക്തസമ്മർദ്ദ നിരീക്ഷണംം, സമീകൃതാഹാരം, പതിവ് വ്യായാമം, സ്ട്രെസ് കുറയ്ക്കുക തുടങ്ങിയ ജീവിതശൈലി മാറ്റങ്ങൾ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനോ തടയാനോ സഹായിക്കും.
 

people with high blood pressure should avoid these foods-rse-
Author
First Published Oct 14, 2023, 8:04 PM IST

ഉയർന്ന രക്തസമ്മർദ്ദം നിരവധി ആളുകളെ ബാധിക്കുന്ന ഒരു ജീവിതശെെലി രോ​ഗമാണ്. പലപ്പോഴും ശ്രദ്ധേയമായ ലക്ഷണങ്ങളൊന്നുമില്ലാത്തതിനാൽ ഉയർന്ന രക്തസമ്മർദ്ദം തിരിച്ചറിയപ്പെടാൻ വൈകിയേക്കാം. ചികിത്സിച്ചില്ലെങ്കിൽ ഹൃദ്രോഗം, പക്ഷാഘാതം, വൃക്ക തകരാർ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാകും. 

പൊണ്ണത്തടി, വ്യായാമക്കുറവ്, അമിതമായ ഉപ്പ് ഉപയോഗം എന്നിവ അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു. പതിവ് രക്തസമ്മർദ്ദ നിരീക്ഷണംം, സമീകൃതാഹാരം, പതിവ് വ്യായാമം, സ്ട്രെസ് കുറയ്ക്കുക തുടങ്ങിയ ജീവിതശൈലി മാറ്റങ്ങൾ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനോ തടയാനോ സഹായിക്കും.

രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കാൻ ഭക്ഷണക്രമം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഉയർന്ന ബിപി ഉണ്ടെങ്കിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്നതാണ് ഇനി പറയുന്നത്...

ഒന്ന്...

സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം എന്നത്.  ഇതിൽ ടിന്നിലടച്ച സൂപ്പുകൾ, പാക്കേജ് ചെയ്ത ലഘുഭക്ഷണങ്ങൾ, സംസ്കരിച്ച മാംസം എന്നിവ ഉൾപ്പെടുന്നു. ചിപ്സ്, ഉപ്പിട്ട നട്സ് തുടങ്ങിയ ഭക്ഷണങ്ങളിൽ സോഡിയം കൂടുതലാണ്.

രണ്ട്...

ചീസ്, ക്രീം, വെണ്ണ എന്നിവ ഉയർന്ന കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കും. ഇത് ഉയർന്ന രക്തസമ്മർദ്ദം വർദ്ധിപ്പിക്കും.

മൂന്ന്...

സോഡകൾ, പഞ്ചസാര ചേർത്ത പഴച്ചാറുകൾ, മധുരമുള്ള ഐസ് ചായകൾ എന്നിവ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും രക്തസമ്മർദ്ദം കൂട്ടുന്നതിനും കാരണമാകും.

നാല്...

കഫീൻ കഴിക്കുന്നത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. കഫീന്റെ അമിതമായ ഉപയോഗം ഉറക്കമില്ലായ്മയ്ക്ക് കാരണമാകും. അല്ലെങ്കിൽ നിലവിൽ ഉറക്കമില്ലായ്മ നേരിടുന്നുണ്ടെങ്കിൽ അതിനെ കൂടുതൽ വഷളാക്കും. ഉയർന്ന അളവിൽ കഫീൻ ഉപയോഗിക്കുന്നത് ഉത്കണ്ഠയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകുന്നു.

ഈ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിന് പുറമേ പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, ഫൈബർ എന്നിവയാൽ സമ്പന്നമായ ഭക്ഷണക്രമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണ്. ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താൻ ഈ പോഷകങ്ങൾ സഹായിക്കും. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ എന്നിവയിൽ കാണപ്പെടുന്ന അപൂരിത കൊഴുപ്പുകൾ ബിപി നിയന്ത്രിക്കാൻ സഹായകമാണ്.

Read more ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ
 

Follow Us:
Download App:
  • android
  • ios