Asianet News MalayalamAsianet News Malayalam

ഫൈസർ, അസ്ട്രസെനെക്ക വാക്സിനെടുത്തവരിൽ മൂന്ന്​ മാസത്തിന്​ ശേഷം ആന്‍റിബോഡി കുറയുന്നു: പഠനം

ആന്റിബോഡിയുടെ അളവ് ഈ നിരക്കിൽ കുറയുന്നുവെങ്കിൽ വാക്സിനുകളുടെ സംരക്ഷണ ഫലങ്ങളും കുറഞ്ഞു തുടങ്ങുമോ എന്ന ആശങ്കയുണ്ടെന്നും യു‌സി‌എൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഇൻഫോർമാറ്റിക്‌സിലെ ​ഗവേഷക മധുമിത ശ്രോത്രി പറഞ്ഞു. 

Pfizer Astra Zeneca Vaccine Antibody Levels May Decline In 2 - 3 Months  Lancet Study
Author
UK, First Published Jul 27, 2021, 7:47 PM IST

ഫൈസർ, അസ്ട്രസെനെക്ക വാക്സിനുകളുടെ രണ്ട് ഡോസ് എടുത്തവരിൽ മൂന്ന്​ മാസത്തിന്​ ശേഷം ആന്‍റിബോഡി കുറയുന്നുവെന്ന് പുതിയ പഠനം. 10 ആഴ്ചയ്ക്കുള്ളിൽ 50 ശതമാനം കുറവാണ്​ രേഖപ്പെടുത്തിയതെന്ന് 
ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 18 വയസിന്​ മുകളിൽ പ്രായമുള്ള 600 പേരിലാണ്​ പഠനം നടത്തിയത്​. 

യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ (യു‌സി‌എൽ) ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ആന്റിബോഡിയുടെ അളവ് ഈ നിരക്കിൽ കുറയുന്നുവെങ്കിൽ വാക്സിനുകളുടെ സംരക്ഷണ ഫലങ്ങളും കുറഞ്ഞു തുടങ്ങുമോ എന്ന ആശങ്കയുണ്ടെന്നും യു‌സി‌എൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഇൻഫോർമാറ്റിക്‌സിലെ ​ഗവേഷക മധുമിത ശ്രോത്രി പറഞ്ഞു. 

ആന്റിബോഡി അളവ് കുറയുന്നതിന്റെ പ്രത്യാഘാതങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും, ചില ഇടിവുകൾ പ്രതീക്ഷിച്ചിരുന്നതായും നിലവിലെ ഗവേഷണങ്ങൾ കാണിക്കുന്നത് വാക്സിനുകൾ കഠിനമായ രോഗത്തിനെതിരെ ഫലപ്രദമായി തുടരുന്നുവെന്നുമാണെന്നും മധുമിത പറഞ്ഞു. 

അസ്ട്രാസെനെക്ക വാക്സിൻ സ്വീകരിച്ചവർക്ക് ഫൈസർ വാക്സിൻ നൽകിയതിനേക്കാൾ വളരെ കുറഞ്ഞ ആന്റിബോഡി അളവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ​ഗവേഷകർ അഭിപ്രായപ്പെട്ടു.

പ്രമേഹമുള്ളവര്‍ കൊവിഡ് വാക്‌സിനെടുക്കുമ്പോള്‍...

Follow Us:
Download App:
  • android
  • ios