Asianet News MalayalamAsianet News Malayalam

Liver Cancer : ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ കരൾ ക്യാൻസറിനുള്ള സാധ്യത കൂടുതൽ; പഠനം

ദന്ത ശുചിത്വമില്ലായ്മ കരൾ അർബുദം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പുതിയ പഠനം പറയുന്നു. ക്വീൻസ് യൂണിവേഴ്സിറ്റി ബെൽഫാസ്റ്റ് നടത്തിയ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. 

poor oral hygiene raises the risk of liver cancer by 75 percent according to study
Author
First Published Sep 12, 2022, 8:05 PM IST

ഒരു വ്യക്തിയുടെ ആരോഗ്യത്തിൽ ദന്ത സംരക്ഷണത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ശരീരത്തിലുണ്ടാകുന്ന മിക്ക രോഗങ്ങളുടെ സൂചനകൾ നേരിയ തോതിലെങ്കിലും വായക്കുള്ളിൽ പ്രകടമാകാറുണ്ട് . ശരീരത്തിന്റെ ഊർജസ്വലതക്കും മാനസികാരോഗ്യത്തിനും ദന്താരോഗ്യത്തിന് വളരെയധികം പ്രാധാന്യമുണ്ട്.

പല്ല് തേയ്ക്കുന്നത് വായുടെയും പല്ലിന്റെയും ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ബ്ലാക്ക് ഫംഗസ്,കൊറോണ തുടങ്ങിയ രോഗങ്ങൾക്കെതിരെ  പോരാടുന്നതിൽ ദന്ത ശുചിത്വത്തിന് വലിയ പങ്കാണുള്ളത് . മോശം ദന്ത ശുചിത്വം മോശം പ്രതിരോധശേഷിയിലേക്കും അതുവഴി രോഗ പിടികൂടാനുള്ള സാധ്യതയിലേക്കും നയിക്കും. ദന്ത സംരക്ഷണം രോഗം പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നു. 

ദന്ത ശുചിത്വമില്ലായ്മ കരൾ അർബുദം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പുതിയ പഠനം പറയുന്നു.
ക്വീൻസ് യൂണിവേഴ്സിറ്റി ബെൽഫാസ്റ്റ് നടത്തിയ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. മോണയിൽ വേദനയോ രക്തസ്രാവമോ, വായിലെ അൾസർ, പല്ല് നഷ്ടപ്പെടൽ തുടങ്ങിയ പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകൾക്ക് പ്രാഥമിക കരൾ കാൻസറിന്റെ ഏറ്റവും സാധാരണമായ രൂപമായ ഹെപ്പറ്റോസെല്ലുലാർ കാർസിനോമയുടെ സാധ്യത 75 ശതമാനം കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തി.

തക്കാളിപ്പനി ; രക്ഷിതാക്കൾ പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദന്താരോ​ഗ്യപ്രശ്നങ്ങളും കരൾ, വൻകുടൽ, മലാശയം, പാൻക്രിയാറ്റിക് ക്യാൻസർ തുടങ്ങിയ ദഹനനാളത്തിലെ അർബുദ സാധ്യതകളും തമ്മിലുള്ള ബന്ധം കണ്ടെത്താൻ യുകെയിലെ 469,000-ലധികം ആളുകളുടെ കൂട്ടത്തെ പഠനം വിശകലനം ചെയ്തു.

പങ്കെടുത്തവരിൽ 4,069 പേർക്ക് ആറ് വർഷത്തിനിടെ ദഹനനാളത്തിലെ ക്യാൻസർ ബാധിച്ചതായി ഗവേഷകർ കണ്ടെത്തി. ഈ കേസുകളിൽ 13 ശതമാനം രോഗികളും ദന്ത ശുചിത്വമില്ലായ്മ റിപ്പോർട്ട് ചെയ്തു. ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം തുടങ്ങിയ നിരവധി വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യതയുമായി ദന്ത ശുചിത്വമില്ലായ്മ  ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. ഹെയ്‌ഡി ജോർഡോ പറഞ്ഞു.

എന്തുകൊണ്ടാണ് ഈ അപകടസാധ്യത നിലനിൽക്കുന്നത് എന്നതിന്, രണ്ട് പ്രധാന സിദ്ധാന്തങ്ങളുണ്ടെന്ന് ഡോ. ജോർഡോ വിശദീകരിച്ചു. ആദ്യത്തേത്, ഇത് രോഗ വികസനത്തിൽ കുടൽ മൈക്രോബയോമിന്റെ പങ്ക് മൂലമാകാം. ശരീരത്തിലെ ബാക്ടീരിയകളെ ഇല്ലാതാക്കാൻ കരൾ സഹായിക്കുന്നു. ഹെപ്പറ്റൈറ്റിസ്, സിറോസിസ് അല്ലെങ്കിൽ ക്യാൻസർ തുടങ്ങിയ രോഗങ്ങൾ കരളിനെ ബാധിക്കുമ്പോൾ, അതിന്റെ പ്രവർത്തനം കുറയും. മൈക്രോബയോമിനെയും കരൾ കാൻസറിനെയും കുറിച്ച് അന്വേഷിക്കുന്ന കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് ജോർഡോ പറഞ്ഞു.

ശരീരഭാരം കുറയ്ക്കൽ, മഞ്ഞപ്പിത്തം, അടിവയറ്റിലെ നീർവീക്കം തുടങ്ങിയ ലക്ഷമങ്ങൾ കരൾ അർബുദത്തിന്റെതാകാം. വയറിന്റെ വലതുഭാഗത്ത്മുഴ, വലതു തോളിൽ വേദന, ചൊറിച്ചിൽ എന്നിവയും രോഗത്തിന്റെ ലക്ഷണങ്ങളായിരിക്കാം. 

വായു മലിനീകരണം ശ്വാസകോശ അർബുദത്തിലേക്ക് നയിച്ചേക്കാം: ഈ ലക്ഷണങ്ങൾ തള്ളിക്കളയരുത്

 

Follow Us:
Download App:
  • android
  • ios