അമ്മയുടെ വയറ്റിലായിരിക്കുമ്പോള്‍ തന്നെ മിടിച്ചു തുടങ്ങുന്നതാണ് ഒരു കുഞ്ഞിന്‍റെ ഹൃദയം. മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട, ജീവന്‍റെ തന്നെ താക്കോലാണ് ഹൃദയം. ഹൃദയത്തെ ബാധിക്കുന്ന ഏത് രോഗവും ജീവന് തന്നെ ഭീഷണിയാണ്.

ഗര്‍ഭിണി കഴിക്കുന്ന ഭക്ഷണത്തിലെ പോഷകക്കുറവ് കുഞ്ഞില്‍ ഹൃദ്രോഗം വരാനുള്ള സാധ്യത കൂട്ടുമെന്ന് കണ്ടെത്തിയിട്ടുണ്ട്.  ശരീരഭാരം കുറഞ്ഞ ശിശുക്കള്‍ക്ക് വലുതാവുമ്പോള്‍ മറ്റ് രോഗങ്ങളുടെ കൂട്ടത്തില്‍ ഹൃദ്രോഗവും വരാനുള്ള സാധ്യത ഏറെയാണ്. ഗര്‍ഭിണികള്‍ സമീകൃത ആഹാരം ധാരാളം കഴിക്കുന്നത് നല്ലതാണ്. 

കുട്ടിക്കാലം മുതല്‍ ആരോഗ്യത്തില്‍ ശ്രദ്ധിക്കുക. നല്ല പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഫാസ്റ്റ് ഫുഡ്, ജങ്ക്  ഫുഡ്, വറുത്തതിം പൊരിച്ചതുമായ ഭക്ഷണങ്ങള്‍  ഒഴിവാക്കുക. പൊണ്ണത്തടിക്കാരില്‍ ഹൃദ്രോഗ സാധ്യത വളരെ കൂടുതലാണ്. പുകവലിയാണ് ഹൃദയത്തിന്‍റെ പ്രധാന ശത്രു. തുടര്‍ച്ചയായ പുകവലി  ഹൃദയത്തെ ബാധിക്കാം. ജീവിത ശൈലിയില്‍ തന്നെ ഒരു മാറ്റം വരുത്തുന്നത് നല്ലതാണ്. ഗര്‍ഭിണികള്‍ ശരിയായ രീതിയില്‍ ഭക്ഷണം കഴിക്കണം, ആരോഗ്യം നോക്കണം അതുപോലെ തന്നെ വേണ്ട പരിശോധനകളും ചെയ്യണം.