പരീക്ഷണാടിസ്ഥാനത്തിലാണ് ഉത്പാദനം ആരംഭിച്ചിരിക്കുന്നത്. മോര്‍പന്‍ ലാബോറട്ടറീസ് തങ്ങളുടെ ഹിമാചല്‍ പ്രദേശിലെ നിര്‍മാണശാലയിലാണ് ഉത്പാദനം ആരംഭിച്ചത്.

റഷ്യന്‍ നിര്‍മ്മിത കൊവിഡ‍് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക്കിന്റെ ഉത്പാദനം ഇന്ത്യയില്‍ ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ഉത്പാദനം ആരംഭിച്ചിരിക്കുന്നത്. മോര്‍പന്‍ ലാബോറട്ടറീസ് തങ്ങളുടെ ഹിമാചല്‍ പ്രദേശിലെ നിര്‍മാണശാലയിലാണ് ഉത്പാദനം ആരംഭിച്ചത്.

ഗ്ലാന്‍ഡ് ഫാര്‍മ, ഹെറേറോ ബയോഫാര്‍മ, പാനസി ബയോടെക്, സ്‌റ്റെലിസ് ബയോഫാര്‍മ, വിര്‍ഷോ ബയോടെക് തുടങ്ങിയ കമ്പനികളുമായും വാക്‌സിന്‍ ഉത്പാദനത്തിന് ആര്‍ഡിഐഎഫ് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഗുണനിലവാര പരിശോധയ്ക്കായി ആദ്യ ബാച്ച് ഗമാലിയ സെന്ററിലേക്ക് അയയ്ക്കും. 

മോര്‍പന്‍ ലാബോറട്ടറീസും റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും സംയുക്ത പ്രസ്താവനയിലൂടെയാണ് വിവരം പുറത്തുവിട്ടത്. മോര്‍പന്‍ ലാബോറട്ടറീസുമായുള്ള സഹകരണം കൂടുതല്‍ സ്പുട്‌നിക് വാക്‌സിന്‍ ലഭ്യമാക്കാന്‍ സഹായിക്കുമെന്ന് ആര്‍ഡിഐഎഫിന്റെ സിഇഒ. കിറില്‍ ഡിമിട്രിവ് പറഞ്ഞു.

കൊവിഡ് അവസാനിച്ചിട്ടില്ല; നിയന്ത്രണങ്ങൾ‌ ഒഴിവാക്കുന്നതിനെതിരെ വിമര്‍ശനവുമായി ഡബ്ല്യുഎച്ച്ഒ