ചർമ്മത്തെ സംരക്ഷിക്കുന്നതിന് സഹായിക്കുന്ന നിരവധി പോഷകങ്ങൾ മത്തങ്ങ വിത്തിൽ അടങ്ങിയിട്ടുണ്ട്. സിങ്ക്, മഗ്നീഷ്യം, വിറ്റാമിനുകൾ എ, സി എന്നിവ പോലുള്ള അവശ്യ പോഷകങ്ങളാൽ മത്തങ്ങ വിത്തിലുണ്ട്.

മത്തങ്ങ വിത്തുകൾ ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും മികച്ചതാണ്. ചർമ്മത്തെ സംരക്ഷിക്കുന്നതിന് സഹായിക്കുന്ന നിരവധി പോഷകങ്ങൾ മത്തങ്ങ വിത്തിൽ അടങ്ങിയിട്ടുണ്ട്. സിങ്ക്, മഗ്നീഷ്യം, വിറ്റാമിനുകൾ എ, സി എന്നിവ പോലുള്ള അവശ്യ പോഷകങ്ങളാൽ മത്തങ്ങ വിത്തിലുണ്ട്. കൊളാജൻ രൂപീകരണത്തിന് സിങ്ക് അത്യന്താപേക്ഷിതമാണ്. ഇത് ചർമ്മത്തെ ഇറുകിയതും ചെറുപ്പവു‌മായി നിലനിർത്തുന്നു.

മത്തങ്ങ വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിലെ കൊളാജൻ ഉത്പാദനം സ്വാഭാവികമായും വർദ്ധിപ്പിക്കാൻ സഹായിക്കും. മത്തങ്ങ വിത്തുകളിൽ ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുണ്ട്. മത്തങ്ങ വിത്തുകൾക്ക് ചർമ്മത്തിൻ്റെ സ്വാഭാവിക പ്രതിരോധം വർദ്ധിപ്പിക്കാനും അകാല വാർദ്ധക്യം തടയാനും ആരോഗ്യകരവും യുവത്വമുള്ളതുമായ ചർമ്മം നിലനിർത്താനും കഴിയും. ചർമ്മത്തെ സംരക്ഷിക്കാൻ പരീക്ഷിക്കാം മത്തങ്ങ വിത്തുകൾ കൊണ്ടുള്ള ഫേസ് പാക്കുകൾ

ഒന്ന്

2 ടേബിൾസ്പൂൺ പൊടിച്ച മത്തങ്ങ വിത്തിലേക്ക് 1 ടേബിൾസ്പൂൺ തേൻ ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15-20 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ മുഖം കഴുകുക. മുഖത്തെ കറുപ്പ് മാറാനെല്ലാം ഈ പാക്ക് സഹായകമാണ്.

രണ്ട്

1 ടേബിൾസ്പൂൺ പൊടിച്ച മത്തങ്ങ വിത്തിലേക്ക് 2 ടേബിൾസ്പൂൺ തൈര് ചേർത്ത് യോജിപ്പിക്കുക. നന്നായി മിക്സ് ചെയ്ത ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. ചെറുചൂടുള്ള വെള്ളത്തിൽ നന്നായി കഴുകുക. ഈ സ്‌ക്രബ് ചർമ്മത്തിൽ അടിഞ്ഞ് കൂടിയിരിക്കുന്ന അഴുക്ക് നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു.

മൂന്ന്

1 ടേബിൾസ്പൂൺ പൊടിച്ച മത്തങ്ങ വിത്തിലേക്ക് 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി, 1 ടേബിൾ സ്പൂൺ തൈര് എന്നിവ യോജിപ്പിച്ച് പേസ്റ്റ് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടി മസാജ് ചെയ്യുക. ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക. ഈ പായ്ക്ക് ചർമ്മത്തിന് തിളക്കം നൽകാനും മുഖക്കുരുവിനെ ചെറുക്കാനും സഹായിക്കുന്നു.

ദിവസവും ഒരു ടീസ്പൂണ്‍ ഇഞ്ചി പൊടി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

Sabarimala Makaravilakku | Asianet News Live | Malayalam News Live |ഏഷ്യാനെറ്റ് ന്യൂസ്