മഴക്കാലത്ത് പലതരത്തിലുള്ള അസുഖങ്ങൾ പിടിപെടാം. പനി, ജലദോഷം, തുമ്മൽ, തൊണ്ടവേദന എന്നിവയാണ് പൊതുവേ ഉണ്ടാകുന്ന അസുഖങ്ങൾ. ഈ മഴക്കാലം അൽപം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം, കൊറോണ വെെറസ് എല്ലായിടത്തും വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. കൊവിഡും മഴയും ഒരുമിച്ചുള്ളൊരു മഴക്കാലമാണ് ഇത്. ഈ സമയത്ത് അസുഖം വരാതെ സൂക്ഷിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഈ കൊവിഡ് മഴക്കാലത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്...

ഒന്ന്...

ഉണങ്ങിയ വസ്ത്രങ്ങള്‍ മാത്രം ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നനഞ്ഞ വസ്ത്രങ്ങള്‍ എത്രയും വേഗം മാറ്റണം. കാരണം, നനഞ്ഞവയില്‍ വൈറസ് സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

രണ്ട്...

നനഞ്ഞ മാസ്‌ക് ഒരു മിനിറ്റുപോലും ധരിക്കരുത്. ഉണങ്ങിയശേഷം ധരിക്കാമെന്നുകരുതി മാറ്റിവയ്ക്കുന്നതും ആപത്താണ്. പുറത്ത് പോകുമ്പോൾ കെെയ്യിൽ രണ്ട് മാസ്ക്കെങ്കിലും കരുതുക. 

മൂന്ന്...

രണ്ട് മണിക്കൂറില്‍ ഒരു മാസ്‌ക് എന്ന തരത്തില്‍ ഉപയോഗിക്കുക. അഴുക്കായില്ലെങ്കില്‍ പരമാവധി അഞ്ചുമണിക്കൂര്‍ ഒരു മാസ്‌ക് ധരിക്കാം.

നാല്...

വീട്ടിലെത്തി കഴിഞ്ഞാൽ മാസ്‌കുകള്‍ അര മണിക്കൂര്‍ സോപ്പ് വെള്ളത്തിലിട്ട് വയ്ക്കുക. കഴുകി ഉണക്കി തേച്ചുവേണം വീണ്ടും ഉപയോഗിക്കാന്‍.

അഞ്ച്...

വള, മോതിരം, വാച്ച് എന്നിവയ്ക്കിടയില്‍ നനവ് ഉണ്ടാകാനും വൈറസ് ഇരിക്കാനും സാധ്യതയുണ്ട്. മെറ്റല്‍, പ്ലാസ്റ്റിക് പ്രതലത്തില്‍ മൂന്ന് മുതല്‍ നാലുമണിക്കൂര്‍ വരെ വൈറസ് സാന്നിധ്യമുണ്ടാകും.

ആറ്...

മഴക്കാലത്ത് വേവിക്കാത്ത ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. മഴക്കാലത്ത് രാത്രി ചൂട് കഞ്ഞി കുടിക്കുന്നതാണ് നല്ലത്. ഏത് ഭക്ഷണവും ചെറുചൂടോടെ വേണം കഴിക്കാന്‍. മഴക്കാലത്ത് ലഘുവായുള്ള ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്. 

ഏഴ്...

എണ്ണ അധികമുള്ള ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക.  ഫ്രിഡ്ജില്‍ വച്ച്‌ തണുപ്പിച്ച ഭക്ഷണങ്ങള്‍ ഉപയോഗിക്കാതിരിക്കുക. ഭക്ഷണസാധനങ്ങള്‍ ഒരിക്കലും തുറന്നുവച്ച്‌ കഴിക്കരുത്. ഈച്ചയിലൂടെയും മറ്റും രോഗങ്ങള്‍ പകരാന്‍ ഇടയാകും. 

പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും ഈ അഞ്ച് ഭക്ഷണങ്ങള്‍...