മുടിക്ക് ആവശ്യമായ പോഷകങ്ങളെല്ലാം തന്നെ നമുക്ക് ലഭിക്കുന്നത് ഭക്ഷണങ്ങളിലൂടെയാണ്. അതിനാല്‍ ഇത്തരത്തില്‍ മുടിക്ക് അവശ്യം വേണ്ടുന്ന പോഷകങ്ങളെല്ലാം ഭക്ഷണത്തിലൂടെ ഉറപ്പിക്കാൻ ശ്രമിക്കണം.
മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് മിക്കവരും ഉയര്‍ത്തുന്നൊരു പരാതി മുടി കൊഴിച്ചിലാണ്. പല കാരണങ്ങളും മുടി കൊഴിച്ചിലിന് പിന്നിലുണ്ടാകാം. ഇവയെല്ലാം തന്നെ പരിശോധിക്കപ്പെടേണ്ടതാണ്. കുറച്ചെങ്കിലും അവബോധം ഈ വിഷയത്തിലുണ്ടെങ്കില്‍ സ്വയം തന്നെ മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കാനും വേണ്ട പരിഹാം കാണാനുമെല്ലാം സാധിക്കും. അല്ലാത്തപക്ഷം ഡെര്‍മറ്റോളജിസ്റ്റിനെ കണ്ടാല്‍ അവരും മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നത് എന്താണെന്നത് കണ്ടെത്തി തരും.
എന്തായാലും പൊതുവില്‍ സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ മുടി കൊഴിച്ചിലിലേക്ക് നയിക്കുന്ന ചില ഘടകങ്ങളുണ്ട്. അവയെ കുറിച്ചറിയൂ...
ഒന്ന്...
പാരമ്പര്യഘടകങ്ങള്‍ മുടി കൊഴിച്ചിലിലേക്ക്, പ്രത്യേകിച്ച് പുരുഷന്മാരില്‍ കഷണ്ടിയിലേക്ക് നയിക്കാറുണ്ട്. ഇത് ചെറുക്കാൻ സാധിക്കുന്നതല്ലെങ്കിലും ചില ചികിത്സകളും മരുന്നുകളുമെല്ലാം ഒരു പരിധി വരെ സഹായിക്കും.
രണ്ട്...
സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം കാര്യമായും മുടി കൊഴിച്ചിലിന് കാരണമാകുന്നത് ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ്. ശാരീരിക- മാനസികാരോഗ്യപ്രശ്നങ്ങളുടെയും, അസുഖങ്ങളുടെയും, കഴിക്കുന്ന മരുന്നുകളുടെയുമെല്ലാം ഭാഗമായി ഇത്തരത്തിലുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കാം. ഇതിനും ചികിത്സയെടുക്കാവുന്നതാണ്.
മൂന്ന്...
മുടിക്ക് ആവശ്യമായ പോഷകങ്ങളെല്ലാം തന്നെ നമുക്ക് ലഭിക്കുന്നത് ഭക്ഷണങ്ങളിലൂടെയാണ്. അതിനാല്‍ ഇത്തരത്തില്‍ മുടിക്ക് അവശ്യം വേണ്ടുന്ന പോഷകങ്ങളെല്ലാം ഭക്ഷണത്തിലൂടെ ഉറപ്പിക്കാൻ ശ്രമിക്കണം. വൈറ്റമിൻ-സി കാര്യമായി അടങ്ങിയ പഴങ്ങളും പച്ചക്കറികളുമെല്ലാം നല്ലതുപോലെ ഡയറ്റിലുള്‍പ്പെടുത്തുന്നത് പ്രയോജനപ്പെടും. അയേണ്‍ അടങ്ങിയ ഭക്ഷണങ്ങളും മുടിക്ക് ഏറെ നല്ലതാണ്.
നാല്...
മാനസികസമ്മര്‍ദ്ദം അഥവാ സ്ട്രെസ്, അതുപോലെ എന്തെങ്കിലും വിധത്തിലുള്ള അപകടങ്ങള്‍, ആഘാതം, പരുക്ക് എന്നിവയും പെട്ടെന്നുള്ള മുടി കൊഴിച്ചിലിന് കാരണമായി വരും. സ്ട്രെസ് നിയന്ത്രിച്ചില്ല എന്നുണ്ടെങ്കില്‍ മുടി കൊഴിച്ചില്‍ തുടര്‍ന്നുപോകാം.
അഞ്ച്...
നേരത്തേ സൂചിപ്പിച്ചത് പോലെ ചില ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളും മരുന്നുകളുമെല്ലാം മുടി കൊഴിച്ചിലിലേക്ക് നയിക്കാം. ചില കൊളസ്ട്രോള്‍ മരുന്നുകള്‍, ഡിപ്രഷനുള്ള ചില മരുന്നുകള്‍ എല്ലാം ഇതിനുദാഹരണമാണ്.
ആറ്...
മുടി നല്ലതുപോലെ പരിപാലിച്ചില്ലെങ്കിലും മുടി കൊഴിച്ചിലുണ്ടാകാം. ദിവസവും തല കഴുകുന്നത് മുടിക്ക് നല്ലതല്ല. എന്നാല്‍ തീരെ വൃത്തിയില്ലാതെ തുടരുന്നത്, എണ്ണയോ മസാജോ ചെയ്യാതിരിക്കുന്നത്, മുടി വെട്ടുകയേ ചെയ്യാതിരിക്കുന്നത് എല്ലാം മുടിയുടെ ആരോഗ്യത്തെ ബാധിക്കുകയും മുടി കൊഴിച്ചിലിലേക്ക് നയിക്കുകയും ചെയ്യാം.
Also Read:- സ്കിൻ ഭംഗിയോടെയും ആരോഗ്യത്തോടെയും ഇരിക്കാൻ വേണ്ട വൈറ്റമിനുകള്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
