Asianet News MalayalamAsianet News Malayalam

എന്ത് കൊണ്ടാണ് കൊതുകുകൾ ചിലരെ മാത്രം കടിക്കുന്നത്; അറിയാം നാല് കാരണങ്ങള്‍

നമ്മൾ ധരിക്കുന്ന വസ്ത്രം മുതൽ ശരീരത്തിൽ അടങ്ങിയിട്ടുള്ള കാർബൺഡൈ ഓക്സൈഡിന്റെ അളവും രക്തഗ്രൂപ്പും വരെ കൊതുകിന്റെ ആകർഷക ഘടകങ്ങളാണെന്ന് പഠനങ്ങൾ പറയുന്നു.

Reasons Mosquitoes Bite Some People More Than Others
Author
Trivandrum, First Published Jul 8, 2020, 2:31 PM IST

ശരീരത്തിൽ ഒരുപാട് രക്തം ഉള്ളത് കൊണ്ടാണ് കൊതുകുകൾ കടിക്കുന്നതെന്ന് ചിലർ പറയാറുണ്ട്. എന്ത് കൊണ്ടാണ് കൊതുക് ചിലരെ മാത്രം കടിക്കുന്നത്. എപ്പോഴെങ്കിലും നിങ്ങൾ‌ ഇതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ. നമ്മൾ ധരിക്കുന്ന വസ്ത്രം മുതൽ ശരീരത്തിൽ അടങ്ങിയിട്ടുള്ള കാർബൺഡൈ ഓക്സൈഡിന്റെ അളവും രക്തഗ്രൂപ്പും വരെ കൊതുകിന്റെ ആകർഷക ഘടകങ്ങളാണെന്ന് പഠനങ്ങൾ പറയുന്നു. എന്ത് കൊണ്ടാണ് കൊതുക് ചിലരെ മാത്രം കടിക്കുന്നത്. പ്രധാനമായി അതിന് നാല് കാരണങ്ങളുണ്ട്...

ഒന്ന്...

മറ്റു രക്തഗ്രൂപ്പുകളെ അപേക്ഷിച്ച് ഒ ഗ്രൂപ്പ് രക്തത്തിൽപ്പെട്ടവരെയാണ് കൊതുകുകൾ കൂടുതൽ ആകർഷിക്കുന്നതെന്ന് 2014-ൽ ജേണൽ ഓഫ് മെഡിക്കൽ എൻഡോമോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. അതുകൊണ്ട് ഒ ഗ്രൂപ്പ് രക്തത്തിൽ പെട്ടവർ കൊതുക് പരത്തുന്ന രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള മുൻകരുതലുകളും സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. 

രണ്ട്...

അമിതവണ്ണമുള്ളരോട് കൊതുകുകൾക്ക് ഒരു പ്രത്യേക താൽപര്യം തന്നെയുണ്ട്. കാരണം, ഇവരിലാണ് കാർബൺ ഡൈ ഓക്സൈഡ് ഉൽപ്പാദിപ്പിക്കുന്ന അളവ് കൂടുതലുണ്ടാകുക. ശരീരം കൂടുതല്‍ കാര്‍ബണ്‍ഡൈഓക്സൈഡ് പുറത്തുവിടുന്നവരെ കൊതുകുകള്‍ പ്രത്യേകമായി ലക്ഷ്യമിട്ട് ആക്രമിക്കും.

മൂന്ന്...

​ഗർഭിണികളെയും കൊതുകുകൾക്ക് പ്രത്യേകം താൽപര്യമുണ്ട്.  മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ കാര്‍ബണ്‍ഡൈഓക്സൈഡ് പുറത്തുവിടുന്നവരാണ് ഗര്‍ഭിണികള്‍. സാധാരണ മനുഷ്യരെ അപേക്ഷിച്ച് ഗർഭിണികളിൽ 21 ശതമാനം വരെ കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് ഉൽപ്പാദിപ്പിക്കപ്പെടുന്നു.

നാല്...

വിയർക്കുക, വിയർപ്പിന്റെ ഗന്ധം കൊതുകുകളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണത്രെ. വിയർപ്പിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ്, യൂറിക് ആസിഡ്, അമോണിയ, മറ്റ് സംയുക്തങ്ങൾ എന്നിവ കൊതുകുകൾക്ക് മണക്കാൻ കഴിയും. 

കൊതുകുകളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ ചെയ്യേണ്ടത്...


 

Follow Us:
Download App:
  • android
  • ios