Asianet News MalayalamAsianet News Malayalam

വിട്ടുമാറാത്ത തലവേദനയോ; വീട്ടിൽ പരീക്ഷിക്കാവുന്ന 6 എളുപ്പ മാർ​ഗങ്ങൾ

പിരിമുറുക്കം, എപ്പോഴും ജോലി ചെയ്യുക, സൈനസ് പ്രശ്നങ്ങള്‍, മൈഗ്രേൻ, ഉറക്കക്കുറവ്, ശരീരത്തിലെ ജലാംശം കുറയുക തുടങ്ങിയവയാണ് തലവേദനയ്ക്ക് പിന്നിലെ സാധാരണ കാരണങ്ങൾ. ജോലിഭാരവും തിരക്കും ടെൻഷനുമൊക്കെ തലവേദനയുടെ സ്ഥിരം കാരണങ്ങളാണ്. 

Remedies to Get Rid of Headaches Naturally
Author
Trivandrum, First Published Dec 23, 2019, 7:32 PM IST

നിത്യജീവിതത്തില്‍ സര്‍വസാധാരണമാണ് തലവേദന. ഭൂരിപക്ഷം തലവേദനകളും വൈദ്യസഹായം ഇല്ലാതെ ഒന്ന് വിശ്രമിച്ചാല്‍ മാറുന്നവയാണ്. പിരിമുറുക്കം, എപ്പോഴും ജോലി ചെയ്യുക, സൈനസ് പ്രശ്നങ്ങള്‍, മൈഗ്രേൻ, ഉറക്കക്കുറവ്, ശരീരത്തിലെ ജലാംശം കുറയുക തുടങ്ങിയവയാണ് തലവേദനയ്ക്ക് പിന്നിലെ സാധാരണ കാരണങ്ങൾ. 
ജോലിഭാരവും തിരക്കും ടെൻഷനുമൊക്കെ തലവേദനയുടെ സ്ഥിരം കാരണങ്ങളാണ്. അത്തരത്തിൽ തലവേദന വരുമ്പോൾ നേരിടാൻ ചില മാർഗങ്ങളിതാ...

ഒന്ന്...

ധാരാളം വെള്ളം കുടിച്ചാൽ തലവേദന ഒരു പരിധി വരെ കുറയ്ക്കാനാകുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. നിർജ്ജലീകരണം വിട്ടുമാറാത്ത തലവേദനയ്ക്ക് ഒരു കാരണമായി പഠനങ്ങൾ പറയുന്നു. ആവശ്യത്തിന് വെളളം കുടിച്ച് ശരീരത്തിലെ ജലാംശത്തിന്റെ അളവ് കൂട്ടുക. എന്നതാണ് ഇതിന്റെ പ്രതിവിധി. ഇലക്ട്രോലൈറ്റുകൾ അടങ്ങിയ കരിക്കിൻ വെളളം പോലുളള പാനീയങ്ങൾ കഴിക്കുന്നതും നല്ലതാണ്.

Remedies to Get Rid of Headaches Naturally

രണ്ട്..

തലവേദനയുളളപ്പോൾ മദ്യം കഴിക്കാതിരിക്കുക. ശരീരത്തിലെ ഉളള ജലാംശം കൂടി ഇല്ലാതാക്കി കാര്യങ്ങൾ കൂടുതൽ വഷളാക്കാനേ ഇതുകൊണ്ടു കഴിയൂ. മദ്യം പല ആളുകളിലും പിരിമുറുക്കത്തിനും തലവേദനയ്ക്കും കാരണമാകുമെന്ന് മുമ്പ് നടത്തിയ പഠനങ്ങളിൽ പറയുന്നു. 

മൂന്ന്...

വിട്ടുമാറാത്ത തലവേദനയ്ക്ക് മികച്ചൊരു പരിഹാരമാണ് ഐസ് പാക്ക്. ഐസ് നിറച്ച പ്ലാസ്റ്റിക് പായ്ക്ക് നെറ്റിയിൽ വയ്ക്കുന്നതാണ് തലവേദനയ്ക്ക് മറ്റൊരു പരിഹാരമാർഗം. ഇതുവഴി നെറ്റിയിലേക്കുളള രക്തപ്രവാഹം വർദ്ധിക്കുന്നു. മാനസിക സംഘർഷം കൊണ്ടും സൈനസ് കൊണ്ടും ഉണ്ടാകുന്ന തലവേദന ശമിപ്പിക്കാൻ ഉത്തമമാർഗമാണിത്. ഫ്രീസറിൽ വെച്ച് തണുപ്പിച്ച തുണിയും ഇതിനായി ഉപയോഗിക്കാവുന്നതാണ്. 

Remedies to Get Rid of Headaches Naturally

നാല്...

കഴുത്തിന്റെ പിൻഭാഗത്ത് മിതമായി ചൂടുപിടിക്കുന്നത് തലവേദനയിൽ നിന്ന് ആശ്വാസം കിട്ടാൻ ഉത്തമമാണ്. ചൂടേൽക്കുന്നതോടെ പേശികൾ റിലാക്സ് ചെയ്യും. നല്ല തലവേദനയുളളപ്പോൾ ഇളം ചൂടുളള വെളളം നിറച്ച ബക്കറ്റിൽ കാൽ മുക്കി വച്ചു നോക്കൂ. തലവേദന പടി കടക്കും.

അഞ്ച്...

യൂക്കാലിപ്റ്റസ് ഓയിൽ വേദന മാറ്റാൻ ഏറെ സഹായകരമാണ്. പേശികൾക്ക് വേണ്ടത്ര റിലാക്സേഷനിലൂടെയാണ് ഇതു വേദന കുറയ്ക്കുന്നത്. ഈ രൂക്ഷഗന്ധമുളള എണ്ണ നെറ്റിയിൽ സാവധാനം തടവിയാൽ മതി. യൂക്കാലിപ്റ്റസ് ഓയിൽ പുരട്ടി ശക്തമായി തിരുമ്മരുത്. അത് ചർമത്തിൽ തകരാറുണ്ടാക്കും.

ആറ്...

തലയിലെ രക്തക്കുഴലുകളെ റിലാക്സ് ചെയ്യാൻ ഇഞ്ചി സഹായിക്കും. തലയിലെ വീക്കങ്ങളും മറ്റും മാറ്റാൻ പ്രകൃതിദത്തമായി ശരീരത്തിലുണ്ടാകുന്ന വേദനസംഹാരക സ്വഭാവമുളള വസ്തുക്കളുടെ ഉത്പാദന തോത് വർദ്ധിപ്പിക്കാനും ഇഞ്ചി സഹായിക്കുന്നു. ഇഞ്ചി ചേർത്ത ചായ ഒരു ദിവസം മൂന്നു തവണ കഴിക്കുന്നത് നല്ലതാണ്. തലവേദന തുടങ്ങുമ്പോൾ തന്നെ ഈ പ്രതിവിധി സ്വീകരിച്ചാൽ ഫലവും പെട്ടെന്ന് ലഭിക്കും. പാൽ ചേർക്കാതെ ഉപയോഗിക്കുന്നതാണ് കൂടുതൽ നന്ന്.

Remedies to Get Rid of Headaches Naturally

Follow Us:
Download App:
  • android
  • ios