റോസ് വാട്ടറിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിലെ ചുവന്ന പാടുകൾക്ക് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കും. 

ഇന്ന് മിക്ക ആളുകളും മുഖത്ത് പതിവായി പുരട്ടുന്ന ഒന്നാണ് റോസ് വാട്ടർ. മുഖകാന്തി കൂട്ടാൻ മികച്ചതാണ് റോസ് വാട്ടർ. ഫേസ് പാക്കുകളിൽ ചേർത്തും അല്ലാതെയും റോസ് വാട്ടർ ഉപയോ​ഗിക്കാവുന്നതാണ്. ഒരു പ്രകൃതിദത്ത ടോണർ കൂടിയാണ് റോസ് വാട്ടർ. 

റോസ് വാട്ടറിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിലെ ചുവന്ന പാടുകൾക്ക് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കും. ബാക്ടീരിയകളെ നശിപ്പിക്കുന്നതിലൂടെയും അണുബാധകൾ ഉണ്ടാകുന്നത് തടയുന്നതിലൂടെയും മുറിവുകൾ വൃത്തിയാക്കാനും സുഖപ്പെടുത്താനും ഇത് സഹായിക്കും.

മുഖക്കുരുവിന്റെ പാടുകൾ വേഗത്തിൽ സുഖപ്പെടുത്താനും റോസ് വാട്ടർ സഹായകമാണ്. ചർമ്മത്തിലെ സ്വാഭാവിക എണ്ണകളെ നിയന്ത്രിക്കാൻ ഇതിന് കഴിയും. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് മുഖത്ത് റോസ് വാട്ടർ പുരട്ടുന്നത് മുഖകാന്തി കൂട്ടുന്നു.

നിറം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. മുഖം നന്നായി കഴുകി തുടച്ചതിന് ശേഷം റോസ് വാട്ടർ മുഖത്ത് തേച്ച് ഉറങ്ങാവുന്നതാണ്. രാവിലെയാകുമ്പോൾ മുഖം നല്ല സോഫ്റ്റായി വരികയും ചെയ്യും. യുവത്വം നിലനിർത്താനും വരകളും ചുളിവുകളും തടയാനും റോസ് വാട്ടർ സഹായകമാണ്. ഇതിന്റെ മോയ്‌സ്ചറൈസിംഗ് ഗുണങ്ങൾക്ക് ചുളിവുകളുടെ രൂപത്തെ കുറയ്ക്കാനും ചുളിവുകൾ അകറ്റാനുമുള്ള കഴിവുണ്ട്. 

ശ്രദ്ധിക്കൂ, ദിവസവും ഒരു പിടി ബദാം കഴിച്ചാൽ...

New Year 2024 | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Malayalam News Live #asianetnews