Asianet News MalayalamAsianet News Malayalam

'കാൻസർ ബാധിച്ചു എന്നറിഞ്ഞപ്പോൾ ആദ്യം പറഞ്ഞത് ഇതായിരുന്നു' ; കാൻസർ ദിനങ്ങളെ കുറിച്ച് സഞ്ജയ് ദത്ത്

കീമോ തെറാപ്പി ചെയ്യാൻ താൽപര്യമില്ലായിരുന്നെന്നും മരിക്കാനാണ് വിധിയെങ്കിൽ അങ്ങനെ തന്നെ സംഭവിക്കുമെന്ന് വിശ്വസിച്ചിരുന്നതായും നടൻ പറഞ്ഞു. 2020 ലായിരുന്നു താരത്തിന് ക്യാൻസർ ആണെന്ന് കണ്ടെത്തുന്നത്. 

sanjay dutt reveals he wished to avoid cancer treatment i didnt want chemotherapy
Author
First Published Jan 14, 2023, 10:46 AM IST

തന്റെ കാൻസർ ദിനങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് നടൻ സഞ്ജയ് ദത്ത്. ചികിത്സ നടത്താൻ തനിക്ക് ആദ്യം താൽപ്പര്യമില്ലായിരുന്നുവെന്ന് താരം. കീമോ തെറാപ്പി ചെയ്യാൻ താൽപര്യമില്ലായിരുന്നെന്നും മരിക്കാനാണ് വിധിയെങ്കിൽ അങ്ങനെ തന്നെ സംഭവിക്കുമെന്ന് വിശ്വസിച്ചിരുന്നതായും നടൻ പറഞ്ഞു. 2020 ലായിരുന്നു താരത്തിന് ക്യാൻസർ ആണെന്ന് കണ്ടെത്തുന്നത്. 

'പുറം വേദനയായിരുന്നു ആദ്യം അനുഭവപ്പെട്ടത്. പിന്നീട് ശ്വാസ തടസം അനുഭവപ്പെട്ടപ്പോൾ വേദന സംഹാരികൾ ഉപയോഗിച്ച് ചികിത്സിച്ചു. ഹോസ്പിറ്റലിൽ കൊണ്ടുപോയെങ്കിലും കാൻസർ വാർത്തകൾ കൃത്യമായി പറഞ്ഞില്ല എന്നതാണ് കാര്യം. എന്റെ ഭാര്യയോ, എന്റെ കുടുംബമോ, സഹോദരിമാരോ, ആ സമയത്ത് എന്റെ ചുറ്റും ആരും ഉണ്ടായിരുന്നില്ല. ഞാൻ ഒറ്റയ്ക്കായിരുന്നു...' - സഞ്ജയ് ദത്ത് പറഞ്ഞു.

'തന്റെ അവസ്ഥയെക്കുറിച്ച് അറിഞ്ഞതിന് ശേഷം കീമോതെറാപ്പി എടുക്കുന്നതിനേക്കാൾ മരിക്കാനാണ് താൻ ഇഷ്ടപ്പെട്ടതെന്നും താരം പറഞ്ഞു. എന്റെ ഭാര്യ ദുബായിലായിരുന്നു. അതിനാൽ പ്രിയ (സഹോദരി പ്രിയ ദത്ത്) എന്റെ അടുത്തേക്ക് വന്നു. പാരമ്പര്യമായി ക്യാൻസർ രോ​ഗം അലട്ടുന്നു. അമ്മ നർഗീസും ആദ്യ ഭാര്യ റിച്ചാ ശർമയും കാൻസർ ബാധിച്ചായിരുന്നു മരിച്ചത്.  അമ്മ പാൻക്രിയാറ്റിക് ക്യാൻസർ ബാധിച്ചാണ് മരിച്ചത്. അതിനാൽ, ഞാൻ ആദ്യം പറഞ്ഞത്, എനിക്ക് കീമോതെറാപ്പി എടുക്കാൻ താൽപ്പര്യമില്ല എന്നാണ്....'- താരം പറഞ്ഞു.

എനിക്ക് കീമോതെറാപ്പിക്ക് താൽപ്പര്യമില്ലായിരുന്നു. മരിക്കാനാണ് വിധിയെങ്കിൽ ഞാൻ മരിക്കും. എനിക്ക് ചികിത്സ ആവശ്യമില്ലെന്ന് സഹോദരി പ്രിയയോട് പറഞ്ഞു...- അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം 
താരം വെളിപ്പെടുത്തിയത്. നിലവില്‍ കാന്‍സറില്‍ നിന്നും മുക്തി നേടി തന്റെ ചിത്രീകരണത്തിരക്കിലാണ് നടന്‍ സഞ്ജയ് ദത്ത്. ഷംഷേരയായിരുന്നു സഞ്ജയ് ദത്ത് അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം. 

തൈറോയ്ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ആവശ്യമായ അഞ്ച് പോഷകങ്ങൾ

 

Follow Us:
Download App:
  • android
  • ios