കാലാവസ്ഥയെ അടിസ്ഥാനമാക്കിയാണ് കൊറോണ വെെറസ് ശക്തമാകുന്നതെന്ന് അടുത്തിടെ ​ഗവേഷകർ വ്യക്തമാക്കിയിരുന്നു. തണുപ്പുകാലത്താണ് രോഗം പടർന്നുപിടിക്കാൻ സാദ്ധ്യത കൂടുതൽ എന്ന് പഠനങ്ങൾ പറയുന്നു. മനുഷ്യന്റെ ശ്വസന വായുവിലുള്ള ഈർപ്പം കൂടുതൽ നേരം തങ്ങി നിൽക്കുക തണുപ്പുകാലത്താണ്. മനുഷ്യന്റെ രോഗപ്രതിരോധ ശേഷി ശൈത്യകാലത്ത് താഴ്ന്ന നിലയിലുമായിരിക്കും. ഇക്കാരണങ്ങൾ കൊണ്ടാണ് തണുപ്പുകാലത്ത് രോഗം പടരാനുള്ള സാദ്ധ്യതയേറെയാണെന്നും ​ഗവേഷകർ വ്യക്തമാക്കിയിട്ടുണ്ട്.

മഞ്ഞുകാലത്ത് രോഗം തീവ്രമാകാൻ സാധ്യതുണ്ടെന്ന്  'കാലിഫോർണിയ സർവ്വകലാശാല' യിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. ചുമ അല്ലെങ്കിൽ തുമ്മൽ ബാധിക്കുമ്പോൾ പുറപ്പെടുവിക്കുന്ന എയ്‌റോസോളുകൾ വഴിയും ശ്വസന തുള്ളികൾ വഴിയും വൈറസ് വ്യക്തികൾക്കിടയിൽ കൈമാറ്റം ചെയ്യപ്പെടുന്നു -  ​ഗവേഷകൻ യാനിംഗ് സു പറയുന്നു.

ചൂടുള്ള സ്ഥലങ്ങളിൽ ശ്വസന തുള്ളികൾ തങ്ങി നിൽക്കില്ലെന്നും യാനിംഗ് പറയുന്നു. ശ്വസന തുള്ളികൾ ആറടി ദൂരത്തേക്കാൾ കൂടുതൽ ദൂരം സഞ്ചരിക്കുന്നുവെന്ന് സിഡിസി (Centers for Disease Control and Prevention) വ്യക്തമാക്കുന്നു. സാധാരണയായി 10 മൈക്രോണിനേക്കാൾ ചെറുതാണ് ഈ കണങ്ങൾ. അവ മണിക്കൂറുകളോളം വായുവിൽ തങ്ങി നിൽക്കാം. അതിനാൽ ആളുകൾ അത് ശ്വസിക്കുന്നതിലൂടെ രോ​ഗം പിടിപെടുന്നതിന് സാധ്യത ഏറെയാണെന്ന് ഹിന്ദുസ്ഥാൻ ടെെംസ് റിപ്പോർട്ട് ചെയ്തു.  

വൈറസുകൾ അടങ്ങിയ ദ്രാവകത്തിന്റെ ചെറിയ കണങ്ങളാണ് എയറോസോൾസ്, അവ മണിക്കൂറുകളോളം വായുവിൽ നിലനിൽക്കുവാൻ പര്യാപ്തമാണ്. ശ്വസന തുള്ളികൾ വലുതും മിനിറ്റുകൾക്കുള്ളിൽ നിലത്തു വീഴുന്നതുമാണ്. കാലാവസ്ഥാ വ്യതിയാനം വൈറസ് അടങ്ങിയ തുള്ളികളുടെ സ്ഥിരതയെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. കാരണം വൈറസ് കണികകൾ അടങ്ങിയ തുള്ളികൾ എങ്ങനെ വലുതോ ചെറുതോ ആയി വളരുന്നു എന്നത് ഈർപ്പം, താപനില എന്നിവയാൽ നിർണ്ണയിക്കപ്പെടുന്നു. 

കൊറോണ കാലത്തെ കൈകഴുകല്‍ ദിനം; അറിയേണ്ട ചില കാര്യങ്ങള്‍...