കുളിക്കുന്നതിനിടെ ചെവിയില്‍ വെള്ളം കയറിയാൽ തല കുലുക്കുന്നത് പലരുടെയും പതിവാണ്. എന്നാൽ,  അങ്ങനെ തല കുലുക്കുന്നത് നല്ലതല്ലെന്നാണ് പുതിയ പഠനം പറയുന്നത്. ഇയർ കനാലിലെത്തുന്ന വെള്ളം അണുബാധയ്ക്കും തലച്ചോറിന്‍റെ കേടുപാടുകൾക്കും കാരണമാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 

ചെവിയിൽ കയറിയ വെള്ളം പുറത്തേക്ക് കളയാൻ തല കുലുക്കുന്നത് ചെറിയ കുട്ടികളിൽ തലച്ചോർ തകരാറിന് കാരണമായേക്കാമെന്ന്  കോർണൽ സർവകലാശാല, യു എസിലെ വിർജിനിയ ടെക് എന്നിവിടങ്ങളിലെ ഗവേഷകർ പറയുന്നു.  ഇയർ കനാലിൽ കുടുങ്ങിയ വെള്ളം എത്രയും പെട്ടെന്ന് എങ്ങനെ പുറത്തെടുക്കാമെന്നതിനെ കുറിച്ചാണ് ഗവേഷകര്‍ പഠനം നടത്തുന്നത് എന്നാണ്  കോർണൽ സർവകലാശാലയിലെ ഇന്ത്യൻ വംശജ ഗവേഷകനും എഴുത്തുകാരനുമായ അനുജ് ബസ്കോട്ട പറയുന്നത്. 

തല കുലുക്കാതെ തന്നെ ഇതിന് പരിഹാരമുണ്ടെന്നും ഗവേഷകർ പറയുന്നു. വെള്ളത്തേക്കാൾ താഴ്ന്ന പ്രതലബലമുള്ള ദ്രാവകത്തിന്‍റെ ഏതാനും തുള്ളികൾ ചെവിയിൽ ഒഴിക്കുന്നത് വെള്ളം പുറത്തേക്ക് ഒഴുകുന്നതിന് സഹായിക്കുമെന്നും ബസ്കോട്ട പറയുന്നു.