Asianet News MalayalamAsianet News Malayalam

പ്രോട്ടീൻ കുറവ് പരിഹരിക്കാൻ ചെയ്യേണ്ട 5 കാര്യങ്ങൾ

പ്രോട്ടീന്‍ ആവശ്യത്തിന് ലഭ്യമല്ലാതെ വരുമ്പോള്‍ ശരീരം പലതരത്തില്‍ നമ്മളെ അക്കാര്യം അറിയിക്കാന്‍ ശ്രമിക്കാറുണ്ട്. പ്രോട്ടീൻ കുറവിന്റെ പ്രധാന ലക്ഷണമാണ് മധുരത്തോടുള്ള അമിത താൽപര്യം. പ്രോട്ടീൻ കുറയുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയും. ഇതാണ് മധുരമുള്ള ഭക്ഷണം കഴിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത്.

Signs And Symptoms Of Protein Deficiency
Author
Trivandrum, First Published Aug 19, 2019, 8:21 PM IST

ശരീരത്തിൽ പ്രോട്ടീന്റെ കുറവ് പലരും നിസാരമായാണ് കാണാറുള്ളത്.  പ്രോട്ടീന്റെ കുറവ് മസ്തിഷ്കം ഉള്‍പ്പെടെയുള്ള ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. പ്രോട്ടീൻ കുറവ് ഉണ്ടായാൽ ഹോർമോൺ വ്യതിയാനം, മസിലുകൾക്ക് പ്രശ്നങ്ങൾ, വിളർച്ച, ത്വക്ക് രോ​ഗങ്ങൾ എന്നിവ ഉണ്ടാകാം. പ്രോട്ടീന്‍ ആവശ്യത്തിന് ലഭ്യമല്ലാതെ വരുമ്പോള്‍ ശരീരം പലതരത്തില്‍ നമ്മളെ അക്കാര്യം അറിയിക്കാന്‍ ശ്രമിക്കാറുണ്ട്. 

  പ്രോട്ടീൻ കുറവിന്റെ പ്രധാന ലക്ഷണമാണ് മധുരത്തോടുള്ള അമിത താൽപര്യം. പ്രോട്ടീൻ കുറയുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയും. ഇതാണ് മധുരമുള്ള ഭക്ഷണം കഴിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ മധുരം അധികം കഴിക്കുന്നതിന്‍റെ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ പിടിപ്പെടാം.

എത്ര ഉറങ്ങിയാലും ചിലർക്ക് ക്ഷീണം മാറുകയില്ല.  പ്രോട്ടീന്റെ കുറവ് ഉണ്ടാകുന്നതാണ് ക്ഷീണം ഉണ്ടാകാനുള്ള മറ്റൊരു പ്രധാനകാരണം. പ്രോട്ടീൻ കുറയുമ്പോൾ ഉത്സാഹക്കുറവ്, ജോലി ചെയ്യാൻ താൽപര്യ കുറവ്, തളർച്ച എന്നിവയും ഉണ്ടാകാം. 

 പ്രോട്ടീൻ കുറവുള്ളവരിൽ പ്രധാനമായി കണ്ട് വരുന്ന ഒന്നാണ് ഫാറ്റി ലിവറും. മദ്യപിക്കുന്നവരിലാണ് പ്രോട്ടീൻ കുറവ് കൂടുതലായി കണ്ട് വരുന്നത്. പ്രോട്ടീന്റെ കുറവ് ചിലരിൽ കരൾ തകരാറിന് കാരണമാകാറുണ്ട്.
 
 പ്രോട്ടീൻ കുറവിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് നീര്‍വീക്കം.  ചിലർക്ക് കാലിലും കെെകളിലും നീര്‍വീക്കം ഉണ്ടാകാറുണ്ട്. മിക്കവരും അതിനെ നിസാരമായി കാണാറാണ് പതിവ്. ശരീരത്തിൽ ആൽബുമിന്റെ അളവ് കുറയുമ്പോഴാണ് നീർവീക്കം ഉണ്ടാകുന്നത്.

 പ്രോട്ടീൻ കുറവ് പരിഹരിക്കാൻ ശ്രദ്ധിക്കേണ്ടത്...

ഒന്ന്...

പ്രോട്ടീന്‍ കുറവ് പരിഹരിക്കാന്‍ പല തരത്തിലുള്ള പ്രോട്ടീൻ പൗഡറുകളും മരുന്നുകളുമെല്ലാം ഇന്ന് ലഭ്യമാണ്. എന്നാല്‍ ഇവയൊന്നും അത്ര സുരക്ഷിതമാണെന്ന് പറയാൻ കഴിയില്ല. മാത്രമല്ല ഒന്ന് ശ്രദ്ധിച്ചാല്‍ ഭക്ഷണത്തിലൂടെ തന്നെ ഈ കുറവുകള്‍ മാറ്റാവുന്നതേയുള്ളൂ.

രണ്ട്...

ചെറുപ്പക്കാർക്ക്  ഒരു ദിവസം വേണ്ടത് 66 ​ഗ്രാം പ്രോട്ടീനാണ്. നോണ്‍ വെജിറ്റേറിയന്‍ ശീലമുള്ളവരാണെങ്കില്‍ ഏറ്റവും എളുപ്പമാര്‍ഗ്ഗമാണ് മാംസം കഴിക്കുക എന്നുള്ളത്. 100 ഗ്രാം മാംസത്തില്‍ 28 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കും. 

മൂന്ന്...

 മാംസമോ മീനോ കഴിക്കാന്‍ മടിയുള്ളവരാണോ. എങ്കിൽ ദിവസവും ഓരോ മുട്ട വച്ച് കഴിച്ചാലും മതിയാകും. പക്ഷെ, മുട്ട മാത്രം കഴിച്ച് ഒരു ദിവസത്തെ പ്രോട്ടീന്‍ തികയ്ക്കാന്‍ കഴിയില്ല. ചോറില്‍ 100 ഗ്രാമില്‍ രണ്ട് ഗ്രാം മാത്രവും ഗോതമ്പില്‍ 10 ഗ്രാമുമാണ് പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നത്. 

നാല്...

 പ്രോട്ടീന്റെ കുറവ് പരിഹരിക്കാൻ ഏറ്റവും നല്ല ഭക്ഷണമാണ് പനീർ അഥവാ കോട്ടേജ് ചീസ്. ദിവസവും അൽപം പനീർ കഴിക്കുന്നത് പ്രോട്ടീന്റെ കുറവ് കുറയ്ക്കാൻ സഹായിക്കും. 100 ഗ്രാം പനീറിൽ 19 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. 

അഞ്ച്...

 ഒരു ഗ്ലാസ് പാലിൽ ഏതാണ്ട് 14 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പാലിൽ ഹോർലികസ് അല്ലെങ്കിൽ ബദാം പൗഡറോ ചേർത്ത് കുടിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്. 

Follow Us:
Download App:
  • android
  • ios