Asianet News MalayalamAsianet News Malayalam

ചർമ്മത്തെ ചെറുപ്പമാക്കുന്ന അഞ്ച് സൂപ്പർ ഫുഡുകൾ

ശരിയായ ഭക്ഷണം കഴിക്കുന്നത് ഒരു വ്യക്തിയെ അവരുടെ യഥാർത്ഥ പ്രായത്തേക്കാൾ ചെറുപ്പമായി തോന്നിപ്പിക്കും. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, ആൻറി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഒരാളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രായാധിക്യത്തിൻ്റെ പ്രശ്നത്തെ തടയാൻ ഒരു പരിധി വരെ സഹായിക്കും. 

super foods that make your skin younger
Author
First Published Jan 29, 2024, 7:41 AM IST

വാർദ്ധക്യം എന്നത് അനിവാര്യമായ ഒരു ശാരീരിക മാറ്റമാണ്. പ്രായമാകുമ്പോൾ ചർമ്മം, എല്ലുകൾ, മുടി, മറ്റ് ശരീരഭാഗങ്ങൾ എന്നിവ ദുർബലമാകുന്നു. എന്നാൽ ചില ഭക്ഷണങ്ങൾ പ്രായമാകുമ്പോഴും ചെറുപ്പമായിരിക്കാൻ ആളുകളെ സഹായിക്കും. ചില ഭക്ഷണ പദാർത്ഥങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കും. 

ശരിയായ ഭക്ഷണം കഴിക്കുന്നത് ഒരു വ്യക്തിയെ അവരുടെ യഥാർത്ഥ പ്രായത്തേക്കാൾ ചെറുപ്പമായി തോന്നിപ്പിക്കും. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, ആൻറി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഒരാളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രായാധിക്യത്തിൻ്റെ പ്രശ്നത്തെ തടയാൻ ഒരു പരിധി വരെ സഹായിക്കും. അതിനാൽ, പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങളിതാ...

ഒന്ന്...

എക്സ്ട്രാ വെർജിൻ ഒലിവ് ഓയിലാണ് ആദ്യത്തെ ഭക്ഷണമെന്ന്  പറയുന്നത്. എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ എണ്ണയായി തരംതിരിച്ചിട്ടുണ്ട്. ഇതിൽ ധാരാളം ആൻ്റിഓക്‌സിഡൻ്റുകളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്., ഇത് ചർമ്മത്തിന് പ്രായമാകൽ, ചുളിവുകൾ എന്നിവ തടയാൻ സഹായിക്കും.

രണ്ട്...

ചുളിവുകളും വാർദ്ധക്യത്തിൻ്റെ മറ്റ് ലക്ഷണങ്ങളും തടയാൻ സഹായിക്കുന്ന ധാരാളം ആൻ്റി-ഏജിംഗ് സംയുക്തങ്ങൾ അടങ്ങിയ പാനീയമാണ് ഗ്രീൻ ടീ. മലിനീകരണത്തിൽ നിന്നും മറ്റ് പാരിസ്ഥിതിക അപകടങ്ങളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാനും ഇതിന് കഴിയും. കൂടാതെ, പലതരം രോഗങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കാനും ദഹനം മെച്ചപ്പെടുത്താനും ​ഗ്രീൻ ടീ സഹായകമാണ്.

മൂന്ന്...

ഫാറ്റി ഫിഷ് ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി മത്സ്യത്തിൽ അടങ്ങിയിരിക്കുന്നു. മത്സ്യം കഴിക്കുന്നത് ചർമ്മത്തിൻ്റെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. കാരണം അതിൽ പ്രോട്ടീനും സെലിനിയവും അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യമുള്ള ചർമ്മത്തെ നിലനിർത്താൻ സഹായിക്കുന്നു.

നാല്...

ചർമ്മത്തിലെ പിഗ്മെൻ്റേഷൻ ഒഴിവാക്കാനും തിളങ്ങുന്ന ചർമ്മം നിലനിർത്താനും ചുളിവുകളിൽ നിന്ന് സംരക്ഷിക്കാനുമുള്ള മികച്ച ഭക്ഷണങ്ങളിലൊന്നാണ് മധുരക്കിഴങ്ങ്. ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി. എന്നിവല മധുരക്കിഴങ്ങളിൽ അടങ്ങിയിരിക്കുന്നു. ഇവയിലടങ്ങിയിരിക്കുന്ന ആൻ്റി ഓക്‌സിഡൻ്റുകൾ മുഖത്തെ ചുളിവുകൾ അകറ്റുന്നതിന് സഹായിക്കുന്നു.

അഞ്ച്...

ചർമ്മത്തിലും സന്ധികളിലും കൂടുതലായി കാണപ്പെടുന്ന ഒരു തരം പ്രോട്ടീനാണ് കൊളാജൻ. ഭക്ഷണത്തിൽ ചിക്കൻ, മത്സ്യം, മുട്ട എന്നിവ ഉൾപ്പെടുത്തുക.

വെളിച്ചെണ്ണയിലാണോ പതിവായി ഭക്ഷണം പാകം ചെയ്യാറ് ? ഇക്കാര്യങ്ങള്‍ അറിയാം

 


 

Latest Videos
Follow Us:
Download App:
  • android
  • ios