സെലീനിയത്തിന്‍റെ കുറവുണ്ടോ? തിരിച്ചറിയേണ്ട സൂചനകള്‍
സെലീനിയം ഭക്ഷണത്തിലുൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും ചില ക്യാന്‍സര്‍ സാധ്യതകളെ തടയാനും തൈറോയിഡിന്‍റെ പ്രവര്‍ത്തനത്തിനും സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

തൈറോയ്ഡ് ഗ്രന്ഥിയും രോഗപ്രതിരോധ സംവിധാനവും സെലീനിയം എന്ന ധാതുവിനെ വളരെയധികം ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ തന്നെ സെലീനിയത്തിൻ്റെ അമിതമായ അളവും കുറവും നമ്മുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണ്. സെലീനിയം ഭക്ഷണത്തിലുൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും ചില ക്യാന്‍സര്‍ സാധ്യതകളെ തടയാനും തൈറോയിഡിന്‍റെ പ്രവര്‍ത്തനത്തിനും സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
സെലീനിയം ശരീരത്തില്‍ കുറഞ്ഞാല്‍ ഉണ്ടാകുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. ക്ഷീണം
ക്ഷീണം, തളര്‍ച്ച തുടങ്ങിയവയൊക്കെ പലപ്പോഴും പോഷകങ്ങളുടെ കുറവ് കൊണ്ടും ചില രോഗങ്ങളുടെ സൂചനയായും ഉണ്ടാകാം. സെലീനിയം ശരീരത്തില്‍ കുറഞ്ഞാലും അമിത ക്ഷീണം ഉണ്ടാകാം.
2. തലമുടി കൊഴിച്ചില്‍
സെലീനിയം കുറവ് മൂലം ചിലരില്‍ തലമുടി കൊഴിച്ചിലും ഉണ്ടാകാം.
3. എല്ലുകളുടെ ആരോഗ്യ മോശമാവുക
സെലീനിയം കുറഞ്ഞാല്‍ എല്ലുകളുടെ ആരോഗ്യത്തെയും ബാധിക്കാം. പേശികളുടെ ആരോഗ്യം ഇതുമൂലം മോശമാകാം.
4. രോഗ പ്രതിരോധശേഷി നഷ്ടപ്പെടുക
ശരീരത്തില്‍ സെലീനിയം കുറഞ്ഞാല്‍ രോഗ പ്രതിരോധശേഷി കുറയാനും സാധ്യതയുണ്ട്.
മുതിര്‍ന്ന ഒരാള്‍ക്ക് ഒരു ദിവസം 55 മൈക്രോ ഗ്രാം സെലീനിയം വേണമെന്നാണ് കണക്ക്. കുട്ടികള്‍ക്ക് അത് 20 - 30 മൈക്രോ ഗ്രാം ആണ്. സെലീനിയം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം:
ബ്രസീൽ നട്സ്, റെഡ് മീറ്റ്, ബ്രൌണ്‍ റൈസ്, സൂര്യകാന്തി വിത്തുകൾ, മുട്ട, ചീര, മത്സ്യം, പയറുവര്‍ഗങ്ങള്‍, മഷ്റൂം തുടങ്ങിയവയിലൊക്കെ ശരീരത്തിന് വേണ്ട സെലീനിയം അടങ്ങിയിട്ടുണ്ട്.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. അതുപോലെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ശരീരത്തിൽ അയേണിന്‍റെ കുറവുണ്ടോ? എങ്കില്‍, നിങ്ങള്‍ ചെയ്യേണ്ടത്