ഉയർന്ന കൊളസ്ട്രോൾ രക്തയോട്ടം പരിമിതപ്പെടുത്തുകയും ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്ക് സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെയും കൂടുതൽ വ്യായാമം ചെയ്യുന്നതിലൂടെയും കൊളസ്ട്രോൾ കുറയ്ക്കാൻ സാധിക്കും.
ഉയർന്ന കൊളസ്ട്രോൾ (high cholesterol) ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഒട്ടനവധി ഘടകങ്ങളിൽ ഒന്നുമാത്രമാണ് ഉയർന്ന കൊളസ്ട്രോൾ. ഉയർന്ന കൊളസ്ട്രോൾ ധമനികളുടെ സങ്കോചത്തിനും രക്തസമ്മർദ്ദം ഉയർത്തുന്നതിനും ശരിയായ രക്തചംക്രമണത്തെ തടസ്സപ്പെടുത്തുന്നതിനും കാരണമാകുന്നു.
രക്തത്തിൽ കൊളസ്‌ട്രോൾ എന്ന ഫാറ്റി പദാർത്ഥം കൂടുതലായി ഉള്ളതാണ് ഉയർന്ന കൊളസ്‌ട്രോൾ. കൊഴുപ്പുള്ള ഭക്ഷണം കഴിക്കുക, വേണ്ടത്ര വ്യായാമം ചെയ്യാതിരിക്കുക, അമിതഭാരം (over weight), പുകവലി (Smoking), മദ്യപാനം എന്നിവ മൂലമാണ് ഇത് പ്രധാനമായും ഉണ്ടാകുന്നത്. ഉയർന്ന കൊളസ്ട്രോൾ രക്തയോട്ടം പരിമിതപ്പെടുത്തുകയും ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്ക് (stroke) സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെയും കൂടുതൽ വ്യായാമം ചെയ്യുന്നതിലൂടെയും നിങ്ങൾക്ക് കൊളസ്ട്രോൾ കുറയ്ക്കാൻ സാധിക്കും. ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ജീവിതശെെലിയിൽ വരുത്തേണ്ട ചില മാറ്റങ്ങൾ എന്തൊക്കെയാണെന്നറിയാം...
ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുക (healthy food)...
ഭക്ഷണത്തിലെ ചില മാറ്റങ്ങൾ കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. പൂരിത കൊഴുപ്പുകൾ കുറയ്ക്കുക എന്നുള്ളതാണ് പ്രധാനം. ചുവന്ന മാംസത്തിലും മുഴുവൻ കൊഴുപ്പുള്ള പാലുൽപ്പന്നങ്ങളിലും കാണപ്പെടുന്ന പൂരിത കൊഴുപ്പുകൾ മൊത്തം കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നു. പൂരിത കൊഴുപ്പുകളുടെ ഉപഭോഗം കുറയ്ക്കുന്നത് ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കൊളസ്ട്രോൾ മോശം കൊളസ്ട്രോൾ കുറയ്ക്കും. ട്രാൻസ് ഫാറ്റുകൾ മൊത്തത്തിലുള്ള കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നു.

ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക (omega 3 fatty acid)...
ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങളിൽ സാൽമൺ, അയല, മത്തി, വാൽനട്ട്, ഫ്ളാക്സ് സീഡുകൾ എന്നിവ ഉൾപ്പെടുന്നു. ലയിക്കുന്ന നാരുകൾ രക്തപ്രവാഹത്തിലേക്ക് കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നത് കുറയ്ക്കും. ഓട്‌സ്, കിഡ്‌നി ബീൻസ്, ആപ്പിൾ, പിയർ തുടങ്ങിയ ഭക്ഷണങ്ങളിൽ ലയിക്കുന്ന നാരുകൾ കാണപ്പെടുന്നു.
വ്യായാമം ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കും (exercise)...
വ്യായാമം ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ (എച്ച്ഡിഎൽ) കൊളസ്ട്രോൾ, "നല്ല" കൊളസ്ട്രോൾ വർദ്ധിപ്പിക്കാൻ സഹായിക്കും. ആഴ്ചയിൽ അഞ്ച് തവണ കുറഞ്ഞത് 30 മിനിറ്റ് വരെ വ്യായാമം ചെയ്യുക അല്ലെങ്കിൽ ആഴ്‌ചയിൽ മൂന്ന് തവണ 20 മിനിറ്റ് എയ്‌റോബിക് ചെയ്യുക.
പുകവലി ഉപേക്ഷിക്കൂ (smoking)...
പുകവലി രക്തത്തിലെ എൽിഡിഎൽ അല്ലെങ്കിൽ "മോശം" കൊളസ്ട്രോൾ ഉയർത്തുകയും എച്ച്ഡിഎൽ അല്ലെങ്കിൽ നല്ല കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യും. രക്തത്തിലെ ഉയർന്ന കൊളസ്ട്രോളിന്റെ അളവ് ധമനികളിൽ അടിഞ്ഞു കൂടുന്നതിലേക്ക് നയിച്ചേക്കാം. ഇത് ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

മദ്യപാനം (alcohol)...
മദ്യപാനം രക്തത്തിലെ ട്രൈഗ്ലിസറൈഡുകളും കൊളസ്ട്രോളും വർദ്ധിപ്പിക്കുന്നു. ട്രൈഗ്ലിസറൈഡിന്റെ അളവ് വളരെ ഉയർന്നതാണെങ്കിൽ, അവ കരളിൽ അടിഞ്ഞുകൂടുകയും ഫാറ്റി ലിവർ രോഗത്തിന് കാരണമാവുകയും ചെയ്യും. കരളിന് വേണ്ടത്ര നന്നായി പ്രവർത്തിക്കാൻ കഴിയാതാവുകയും രക്തത്തിൽ നിന്ന് കൊളസ്ട്രോൾ നീക്കം ചെയ്യാൻ സാധിക്കാതാവുകയും ചെയ്യുന്നു. അതിനാൽ കൊളസ്ട്രോളിന്റെ അളവ് ഉയരുന്നു.
