Asianet News MalayalamAsianet News Malayalam

ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്ന 5 സുഗന്ധവ്യഞ്ജനങ്ങൾ

കറുവപ്പട്ടയിൽ നിരവധി ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. കറുവാപ്പട്ടയുടെ ഏറ്റവും അറിയപ്പെടുന്ന ഗുണം ശരീരഭാരം കുറയ്ക്കാൻ സഹായിക്കാനുള്ള കഴിവാണ്. കറുവാപ്പട്ടയ്ക്ക് സ്വാഭാവികമായ വിശപ്പ് കുറയ്ക്കുന്ന ഗുണങ്ങളുണ്ട്. ഇത് മെറ്റബോളിസത്തെയും വേഗത്തിലാക്കുന്നു.
 

spices that help in reducing excess body fat
Author
First Published Jan 14, 2024, 6:59 PM IST

അമിതവണ്ണം പലരേയും അലട്ടുന്ന പ്രശ്നമാണ്. ഭാരം കൂടുന്നത് വിവിധ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം.  ശരീരഭാരം കുറയ്ക്കുന്നതിനും ആരോഗ്യത്തിനും ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ് സുഗന്ധവ്യഞ്ജനങ്ങൾ. ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് കഴിക്കേണ്ട ചില സുഗന്ധവ്യഞ്ജനങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്ന സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. മഞ്ഞളിന് ശരീര താപനില വർദ്ധിപ്പിക്കാൻ കഴിയും. ഇത് മെറ്റബോളിസത്തെ കൂടുതൽ വേഗത്തിലാക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലൂടെയും ഇൻസുലിൻ പ്രതിരോധം ഒഴിവാക്കുന്നതിലൂടെയും ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ഡയറ്റീഷ്യൻ ട്വിൻസി ആൻ സുനിൽ പറയുന്നു. ഇത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നു. ഭാരം കുറയ്ക്കുന്നതിന് ഉറങ്ങുന്നതിനുമുമ്പ് മഞ്ഞൾ വെള്ളത്തിലോ പാലിലോ ചേർത്ത് കഴിക്കുക.

രണ്ട്...

കറുവപ്പട്ടയിൽ നിരവധി ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. കറുവാപ്പട്ടയുടെ ഏറ്റവും അറിയപ്പെടുന്ന ഗുണം ശരീരഭാരം കുറയ്ക്കാൻ സഹായിക്കാനുള്ള കഴിവാണ്. കറുവാപ്പട്ടയ്ക്ക് സ്വാഭാവികമായ വിശപ്പ് കുറയ്ക്കുന്ന ഗുണങ്ങളുണ്ട്. ഇത് മെറ്റബോളിസത്തെയും വേഗത്തിലാക്കുന്നു.

മൂന്ന്...

വെളുത്തുള്ളി മറ്റൊരു സുഗന്ധവ്യഞ്ജനം. വെളുത്തുള്ളിയുടെ മറ്റൊരു അറിയപ്പെടുന്ന ഗുണം വിശപ്പ് കുറയ്ക്കും എന്നതാണ്. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് തടയുന്നു.

നാല്...

കുരുമുളകിൽ കാണപ്പെടുന്ന പൈപ്പറിൻ എന്ന പദാർത്ഥം മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ചെയ്യുന്നു.

അഞ്ച്...

ഇഞ്ചിയുടെ തെർമോജനിക് ഗുണങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കാർബോഹൈഡ്രേറ്റ് അല്ലെങ്കിൽ പഞ്ചസാര അടങ്ങിയ ഭക്ഷണം കഴിച്ചതിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് നിയന്ത്രിക്കാനും ഇഞ്ചി സഹായിക്കും. 

സുഗന്ധവ്യഞ്ജനങ്ങൾ ആരോ​ഗ്യകരമാണെങ്കിലും ചിലരിൽ അത് പ്രശ്നങ്ങളുണ്ടാക്കാം. അലർജി പ്രശ്നമുള്ളവർ അവ ഒഴിവാക്കണം. കൂടാതെ, ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ ഗ്യാസ്ട്രൈറ്റിസ് പോലെയുള്ള ഗ്യാസ്ട്രോഇന്റസ്റ്റൈനൽ പ്രശ്നങ്ങളുള്ളവർ സുഗന്ധദ്രവ്യങ്ങൾ ഒഴിവാക്കണം. 

മുടികൊഴിച്ചിലാണോ പ്രശ്നം ? എങ്കിൽ ഇക്കാര്യങ്ങൾ അറി‍ഞ്ഞിരിക്കൂ


 

Latest Videos
Follow Us:
Download App:
  • android
  • ios