Asianet News MalayalamAsianet News Malayalam

പരീക്ഷകാലത്ത് ജങ്ക് ഫുഡ് കഴിക്കരുത്; കാരണമിതാണ്...

പരീക്ഷകാലത്തെ ഏറ്റവും വലിയ അപകടകാരിയായ ഭക്ഷണം ജങ്ക് ഫുഡാണെന്ന് പഠനം. ബർ​ഗർ, സാൻവിച്ച്, പിസ പോലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് സമ്മർദ്ദം കൂട്ടാമെന്ന് പഠനം. പരീക്ഷകാലത്ത് കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നത് സമ്മർദ്ദം കൂട്ടാനിടയാക്കുമെന്ന് ബെൽജിയത്തിലെ ജെന്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ നഥാലി മൈക്കൽസ് പറയുന്നു.

Stressed during exams poor quality diet junk food study
Author
Trivandrum, First Published May 1, 2019, 11:46 AM IST

പരീക്ഷകാലം മിക്ക കുട്ടികളും വളരെ പേടിയോടെയാണ് കാണുന്നത്. നല്ല മിടുക്കും കഴിവുമുള്ള കുട്ടികൾ ആണെങ്കിൽ പോലും ഈ വിഭ്രാന്തി ബാധിച്ചാൽ പരീക്ഷ തരണം ചെയ്യാൻ കഴിയുകയില്ല. വർധിച്ചതോതിലുള്ള പരീക്ഷപേടി കുട്ടികളെ കടുത്ത നിരാശയിലേക്കും വിഷാദത്തിലേക്കും തള്ളി വിട്ടേക്കാം.

പരീക്ഷകാലത്ത് ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധ നൽകേണ്ടതുണ്ട്. പരീക്ഷകാലത്തെ ഏറ്റവും വലിയ അപകടകാരിയായ ഭക്ഷണം ജങ്ക് ഫുഡാണെന്ന് പഠനം. ബർ​ഗർ, സാൻവിച്ച്, പിസ പോലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് സമ്മർദ്ദം കൂട്ടാമെന്നും പഠനത്തിൽ പറയുന്നു. 

 ഫാസ്റ്റ് ഫുഡ്, എണ്ണ പലഹാരങ്ങൾ, സ്വീറ്റ്സ് പോലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും സമ്മർദ്ദം കൂടുന്നതിന് കാരണമായേക്കാമെന്നും പഠനത്തിൽ പറയുന്നു. സമ്മർദ്ദം കൂടുമ്പോൾ വിശപ്പ് കൂടുകയും തുടർന്ന് വലിച്ചുവാരി ആഹാരം കഴിച്ച് പൊണ്ണത്തടി പോലുള്ള പ്രശ്നങ്ങളും ഉണ്ടാകാം. പരീക്ഷകാലത്ത് കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നത് സമ്മർദ്ദം കൂട്ടാനിടയാക്കുമെന്ന് ബെൽജിയത്തിലെ ജെന്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ നഥാലി മൈക്കൽസ് പറയുന്നു.

Stressed during exams poor quality diet junk food study

 ​ഗ്ലാസ്ക്കോയിലെ യൂറോപ്യൻ കോൺഗ്രസ് ഒബിസിറ്റിയുടെ വർഷിക കോൺഫറൻസ് ചടങ്ങിനിടെ പഠനം അവതരിപ്പിക്കുകയായിരുന്നു. 19-22 വയസിനും ഇടയിൽ പ്രായമുള്ള 232 വിദ്യാർത്ഥികളിൽ പഠനം നടത്തുകയായിരുന്നു. പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കുക, അരമണിക്കൂറെങ്കിലും യോ​ഗ ചെയ്യുക, നടത്തം പോലുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ പരീക്ഷകാലത്തെ സമ്മർദ്ദം കുറയ്ക്കാമെന്ന് പ്രൊഫസർ നഥാലി പറയുന്നു.

 പരീക്ഷ അടുക്കുന്ന സമയത്ത് കൂടുതലായും അന്നജത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഭക്ഷണമാണ് മുഖ്യമായും കുട്ടികള്‍ക്ക് നല്‍കേണ്ടത്. തലച്ചോറിന് പ്രവര്‍ത്തിക്കാന്‍ ഏറ്റവും ആവശ്യമായി വേണ്ടത് ഗ്ലൂക്കോസ് ആണ്. അത് ആവശ്യത്തിന് ലഭിക്കുന്ന  ഭക്ഷണമാണ് പരീക്ഷക്കാലത്ത് നൽകേണ്ടതെന്നും അദ്ദേഹം പറയുന്നു. ബീന്‍സ്, ബ്രഡ്, ബ്രൗണ്‍ ബ്രഡ് തുടങ്ങിയ ഭക്ഷണങ്ങളില്‍ ധാരാളം അന്നജം അടങ്ങിയതാണ്. 

ഇരുമ്പിന്റെ അംശമുള്ളതും അയഡിനും ബുദ്ധിക്കും, ക്ഷീണമില്ലാതെ പഠിക്കുന്നതിനും ഉന്മേഷം പകരുന്നു.പരീക്ഷകാലത്ത് പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. അതുപോലെ പഴസത്തും പച്ചക്കറികളുമടങ്ങിയ ആഹാരം കൂടുതലായും കഴിക്കണം. കാരണം ഇവ ശരീരത്തിനു വേണ്ട ഊര്‍ജം പ്രദാനം ചെയ്യുകയും മനസിനെ കുളിര്‍മപ്പെടുത്തുകയും ചെയ്യുന്നു.

Follow Us:
Download App:
  • android
  • ios