ലോകത്ത് ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് അടിമപ്പെടുന്നവരില്‍ 60 ശതമാനവും ഇന്ത്യയിലാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഈ ഹൃദ്രോഗികള്‍ക്ക് വിഷാദ രോഗം വരാനുളള സാധ്യത കൂടുതലാണെന്നാണ് പുതിയ പഠനം പറയുന്നത്. 'സയിന്‍റിഫിക് റിപ്പോര്‍ട്ട്സ്'  എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. 

ഹൃദയ സംബന്ധമായ രോഗം അവരുടെ തലച്ചോറിനെയും സാരമായി ബാധിക്കാമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. സമ്മര്‍ദ്ദങ്ങളേറെ നേരിടുന്ന ജീവിതത്തില്‍ ഉത്കണ്ഠയും വിഷാദവുമെല്ലാം സാധാരണ രോഗമായി മാറിയിട്ടുണ്ട്. അതേസമയം, ഹൃദയത്തിന്‍റെ പ്രവര്‍ത്തനം തലച്ചോറിനെയും ബന്ധപ്പെട്ടിരിക്കുന്നു.  അതിനാല്‍  ഹൃദ്രോഗികള്‍ക്ക് മാനസിക പ്രശ്നങ്ങളും വിഷാദവും വരാന്‍ സാധ്യത കൂടുതലാണെന്നാണ് പഠനം പറയുന്നത്.