Asianet News MalayalamAsianet News Malayalam

കാൻസർ കോശങ്ങളെ നശിപ്പിക്കുന്ന 'ഫാറ്റി ആസിഡ്' കണ്ടെത്തിയതായി ​ഗവേഷകർ

' ഡി‌ജി‌എൽ‌എ കൃത്യമായി ഒരു കാൻസർ സെല്ലിലേക്ക് എത്തിക്കാൻ കഴിയുമെങ്കിൽ, ഇത് ഫെറോപ്റ്റോസിസിനെ പ്രോത്സാഹിപ്പിക്കുകയും ട്യൂമർ കോശങ്ങളെ മരണത്തിലേക്ക് നയിക്കുകയും ചെയ്യും' - വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ​അസോസിയേറ്റ് പ്രൊഫസർ ജെന്നിഫർ വാട്ട്സ് പറഞ്ഞു. 
 

Study finds fatty acid that kills cancer cells
Author
Washington D.C., First Published Jul 11, 2020, 10:38 AM IST

ഒരു പ്രത്യേക തരം ഫാറ്റി ആസിഡിന്  മനുഷ്യ കാൻസർ കോശങ്ങളെ നശിപ്പിക്കാനാകുമെന്ന് ​പഠനം. ' ഡിഹോമോഗമ്മ - ലിനോലെനിക് ആസിഡ്' (dihomogamma-linolenic acid) അഥവാ 'ഡിജി‌എൽ‌എ' (DGLA) എന്ന ഫാറ്റി ആസിഡിനാണ് കാൻസർ കോശങ്ങളെ ഇല്ലാതാക്കാനുള്ള കഴിവുള്ളതെന്ന് 'ഡെവലപ്മെന്റൽ സെൽ' എന്ന ശാസ്ത്ര ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

മനുഷ്യ കാൻസർ കോശങ്ങളിൽ 'ഫെറോപ്റ്റോസിസ്' (Ferroptosis) ഉണ്ടാക്കാൻ ഡിജി‌എൽഎയ്ക്ക് കഴിയുമെന്ന് ​ഗവേഷകർ പറയുന്നു. (ഇരുമ്പിനെ ആശ്രയിച്ചുള്ള ഒരു തരം കോശമാണ്  'ഫെറോപ്റ്റോസിസ്'. അടുത്ത കാലത്താണ് ഇത് കണ്ടെത്തിയത്. പല രോഗ പ്രക്രിയകളുമായി ഇതിന് അടുത്ത ബന്ധമുള്ളതിനാൽ പല രോഗ ഗവേഷണത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നു).

' ഡി‌ജി‌എൽ‌എ കൃത്യമായി ഒരു കാൻസർ സെല്ലിലേക്ക് എത്തിക്കാൻ കഴിയുമെങ്കിൽ, ഇത് ഫെറോപ്റ്റോസിസിനെ പ്രോത്സാഹിപ്പിക്കുകയും ട്യൂമർ കോശങ്ങളെ മരണത്തിലേക്ക് നയിക്കുകയും ചെയ്യും' - വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ​അസോസിയേറ്റ് പ്രൊഫസർ ജെന്നിഫർ വാട്ട്സ് പറഞ്ഞു. 

മനുഷ്യ ശരീരത്തിൽ ചെറിയ അളവിൽ കാണപ്പെടുന്ന പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡാണ് ( polyunsaturated fatty acid ) ഡിജിഎൽഎ(DGLA). മത്സ്യ എണ്ണയിൽ കാണപ്പെടുന്ന മറ്റ് ഫാറ്റി ആസിഡുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഡി‌ജി‌എൽ‌എ താരതമ്യേന കുറവാണെന്നും അദ്ദേഹം പറഞ്ഞു. 

ഇരുപത് വർഷമായി ഡി‌ജി‌എൽ‌എയെ പറ്റിയും ഭക്ഷണത്തിലെ കൊഴുപ്പുകളെക്കുറിച്ചും വാട്ട്സ് ഗവേഷണം നടത്തി വരികയാണ്. വിരകൾക്ക് ഡിജി‌എൽ‌എ ചേർത്ത ഭക്ഷണം നൽകുകയും വിരകളിൽ അണുക്കൾക്ക് കാരണമാകുന്ന സ്റ്റെം സെല്ലുകളെ നശിപ്പിച്ചതായി വാട്ട്സിന്റെ ഗവേഷണ സംഘം കണ്ടെത്തിയിരുന്നു. 

ശരീരം അപകടത്തിലാണ്; ചര്‍മ്മം നല്‍കുന്ന ചില സൂചനകള്‍...

Follow Us:
Download App:
  • android
  • ios